Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയെ നടുക്കി വീണ്ടും മോഷണം; നഗരമധ്യത്തിൽ വീട് കുത്തി തുറന്ന് പത്ത് പവൻ സ്വർണ്ണാഭരണം കവർന്നു; വീടിന്റെ മുൻ വാതിൽ കുത്തി തുറന്ന് നടത്തിയ മോഷണത്തിന് പിന്നിൽ സംശയം ഇതര സംസ്ഥാനക്കാരെ

കൊച്ചിയെ നടുക്കി വീണ്ടും മോഷണം; നഗരമധ്യത്തിൽ വീട് കുത്തി തുറന്ന് പത്ത് പവൻ സ്വർണ്ണാഭരണം കവർന്നു; വീടിന്റെ മുൻ വാതിൽ കുത്തി തുറന്ന് നടത്തിയ മോഷണത്തിന് പിന്നിൽ സംശയം ഇതര സംസ്ഥാനക്കാരെ

കൊച്ചി: കൊച്ചി നഗരത്തെ നടുക്കി മോഷണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ബംഗ്ലാദേശി സംഘത്തെ പൊലീസ് പിടികൂടിയിട്ട് ദിവസങ്ങളേ ആയുള്ളു. സംഘടിച്ചെത്തിയ സംഘം വീട് കുത്തിതുറന്ന് മോഷണം നടത്തി മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ കൊച്ചി നഗരത്തെ നടുക്കിയ മറ്റൊരു മോഷണം കൂടി അരങ്ങേറി.

പട്ടാപ്പകൽ നഗരമധ്യത്തിൽ വീട് കുത്തി തുറന്നു 10 പവൻ സ്വർണാഭരണങ്ങൾ കവർന്നു. എറണാകുളം വാഴക്കാല മൊറാർജി ദേശായി റോഡിൽ ആണ് മോഷണം നടന്നത്. കഴിഞ്ഞ വ്യാഴാഴ്‌ച്ച പകൽ ആണ് മോഷണം നടന്നത്. വീട്ടുകാർ ജോലിക്കു പോയതിനു ശേഷം പകൽ സമയം ആണ് വീടിന്റെ മുൻവാതിൽ കമ്പിപ്പാരാ ഉപയോഗിച്ച് കുത്തിത്തുറന്ന് അലമാരയിൽ ഉണ്ടായിരുന്ന 10 പവന്റെ ആഭരങ്ങൾ കവർന്നത്.

തൃക്കാക്കര പൊലീസ് സ്ഥലത്തു എത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരൽ അടയാള വിദഗ്ധരും സ്ഥലത്തു എത്തി തെളിവ് എടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP