Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

താങ്കൾ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴല്ലെ ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്..? എന്നിട്ട് എന്ത് നടപടിയാണ് സ്വീകരിച്ചത്? പരാതി പറയാൻ വന്നപ്പോൾ അയ്യോ.. അവിടെ കൊതുകും പൊടിയുമല്ലേ എന്നായിരുന്നു താങ്കളുടെ മറുപടി.. സങ്കടത്തോടെയാണ് ശ്രീജിത്ത് എന്നോടൊപ്പം തിരിച്ചുവന്നത്; ശ്രീജിത്തിനെ സന്ദർശിക്കാൻ എത്തിയ രമേശ് ചെന്നിത്തലക്ക് നേരെ ചോദ്യശരങ്ങളുമായി യുവാവ്; ക്ഷുഭിതനായ നേതാവ് തടിതപ്പി

താങ്കൾ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴല്ലെ ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്..? എന്നിട്ട് എന്ത് നടപടിയാണ് സ്വീകരിച്ചത്? പരാതി പറയാൻ വന്നപ്പോൾ അയ്യോ.. അവിടെ കൊതുകും പൊടിയുമല്ലേ എന്നായിരുന്നു താങ്കളുടെ മറുപടി.. സങ്കടത്തോടെയാണ് ശ്രീജിത്ത് എന്നോടൊപ്പം തിരിച്ചുവന്നത്; ശ്രീജിത്തിനെ സന്ദർശിക്കാൻ എത്തിയ രമേശ് ചെന്നിത്തലക്ക് നേരെ ചോദ്യശരങ്ങളുമായി യുവാവ്; ക്ഷുഭിതനായ നേതാവ് തടിതപ്പി

അരുൺ ജയകുമാർ

തിരുവനന്തപുരം: താങ്കൾ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴല്ലെ ഇയാളുടെ അനിയൻ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. എന്നിട്ട് എന്ത് നടപടിയാണ് താങ്കൾ സ്വീകരിച്ചത്, താങ്കളുടെ ജോലി ചെയ്യാതെ എന്തിനാണ് സർക്കാരിനെ കുറ്റം പറയാൻ ഇപ്പോൾ ഇങ്ങോട്ട് വന്നത്. ഒരിക്കൽ താങ്കളെ കാണാൻ വന്നപ്പോൾ പറഞ്ഞ അഭിപ്രായം ഓർമ്മയുണ്ടോ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെ സന്ദർശിക്കാനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ചോദ്യങ്ങൾകൊണ്ട പൊതിഞ്ഞ് ശ്രീജിത്തിന്റെ സുഹൃത്തും സമൂഹ്യ മാധ്യമങ്ങളിലെ ആഹ്വാനത്തെതുടർന്ന് ശ്രീജിത്തിന് ഐക്യദാർഢ്യവുമായി എത്തിയവരും. ഒടുവിൽ ക്ഷുഭിതനായ പ്രതിപക്ഷ നേതാവ് സ്ഥലത്ത് നിന്നും പോവുകയായിരുന്നു.

764 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്തിന്റെ അവസ്ഥ ഗുരുതരമാകുന്നുവെന്ന സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഒറ്റയാൾ സമരത്തിന് പെട്ടെന്ന് ഇത്രയും പിന്തുണ ലഭ്യമാക്കിയത്. സംഭവം വൈറലായതോടെ നിരവധി രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ നേതാക്കളാണ് ശ്രീജിത്തിനെ സന്ദർശിക്കാനെത്തിയത്. ഇതിന് ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പ്രതിപക്ഷ നേതാവ് സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്.സ്വന്തം അനിയനു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നിൽ നിരാഹരസമരം കിടക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് പിന്തുണയുമായെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യങ്ങൾ കൊണ്ട് വിറപ്പിച്ചത് ശ്രീജിത്തിന്റെ സുഹൃത്ത് ആൻഡേഴ്സൺ എഡ്വേർഡ് എന്നയാളാണ്.

പ്രതിപക്ഷ നേതാവിനോട് ശ്രീജിത്തിന്റെ സുഹൃത്ത് ചോദിച്ചത് ഇപ്രകാരമാണ്. ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുകയാണെന്ന് കരുതരുത്. ഒരിക്കൽ താങ്കൾ അഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഞാനും ശ്രീജിത്തും കാണാൻ വന്നിട്ടുണ്ട്. അന്ന് സമരത്തിന്റെ കാര്യം പറഞ്ഞപ്പോൾ താങ്കൾ തിരികെ ചോദിച്ചത് അവിടെ കിടന്നാൽ കൊതുക് കടിക്കില്ലേ പൊടിയല്ലേ എന്നൊക്കെയാണ്. വളരെ വിഷമത്തോടെയാണ് ശ്രീജിത്ത് അന്ന് എന്റെയൊപ്പം അവിടെ നിന്നും ഇറങ്ങി വന്നത്. ഇത്രയും ദിവസം സാറൊക്കെ എവിടെയായിരുന്നു എന്നാണ്.

എന്നാൽ ഈ ചോദ്യങ്ങൾ ചെന്നിത്തലയെ ചൊടിപ്പിച്ചു. നിങ്ങൾക്ക് ഇതൊക്കെ ചോദിക്കാൻ എന്താണ് അധികാരം എന്നായി ചെന്നിത്തലയുടെ മറുപടി. ശ്രീജിത്തിന് നീതി കിട്ടണമെന്നും പൊതുജനമായ തനിക്ക് അത് ചോദിക്കാനുള്ള അധികാരമുണ്ട് എന്നു പറഞ്ഞപ്പോൾ ചെന്നിത്തല സമര സ്ഥലത്തു നിന്നും ഇറങ്ങിപ്പോയി.സമരം ഒത്തുതീർക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉടൻ നടപടിയുണ്ടാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയെന്നും ശ്രീജിത്തിന് നീതി തേടിയുള്ള സോഷ്യൽ മീഡിയയുടെ ആവശ്യത്തോടൊപ്പം താനും നിലകൊള്ളുന്നതായും ചെന്നിത്തല വ്യക്തമാക്കിയിരുന്നത്.

2015 മെയ് മുതലാണ് സഹോദരൻ ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരൻ-രമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്. അടുപ്പത്തിലായിരുന്ന അയൽവാസിയായ പെൺകുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് എറണാകുളത്തേക്ക് മൊബൈൽ റിപ്പയറിംങ്ങ് ഷോപ്പിൽ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ശ്രീജിവ് വീട്ടുകാരുമായി പോലും അധികം സംസാരിച്ചിരുന്നില്ല.

2014 മെയ് 12ന് രാത്രി ഒരു സംഘം പൊലീസുകാർ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു ശ്രീജിവിനെ അന്വേഷിക്കുകയായിരുന്നു. എന്താണ് കാര്യമെന്നാരാഞ്ഞ കുടുംബത്തോട് വെറും പെറ്റിക്കേസാണെന്നാണ് പൊലീസ് നൽകിയ വിശദീകരണം. ശ്രീജിവ് എത്തിയാൽ ഉടൻ തന്നെ സ്റ്റേഷനുമായി ബന്ധപ്പെടാൻ പറയണമെന്നും പറഞ്ഞ ശേഷമാണ് പൊലീസ് മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം ശ്രീജിവിന്റെ സുഹൃത്ത് രാജീവ് ശ്രീജിവിനെ പൂവാറിൽ വച്ച് പൊലീസ് പിടികൂടിയെന്ന് ശ്രീജിത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ അന്വേഷച്ചെങ്കിലും അവർക്ക് അറസ്റ്റിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

തുടർന്ന് തൊട്ടടുത്ത ദിവസം പാറശ്ശാല സ്റ്റേഷനിലെ രണ്ടു പൊലീസുകാർ വീട്ടിലെത്തി ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ വച്ച് വിഷം കഴിച്ചുവെന്നും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും അറിയിച്ചു. തുടർന്ന് ആശുപത്രയിലെത്തിയപ്പോൾ കണ്ടത് കൈകാലുകൾ കെട്ടിയിട്ട നിലയിൽ കിടക്കുന്ന ശ്രീജിവിനെയാണ്. എന്തിനാണ് പാറശ്ശാല പൊലീസ് തങ്ങളുടെ അതിർത്തിയിൽ പെടാത്ത സ്ഥലത്തുനിന്നും പെറ്റിക്കേസെന്നു പറഞ്ഞ ശേഷം പൊലീസ് പിടികൂടിയതെന്തിനെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പൊലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നും ശ്രീജിത് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP