Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകന്റെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അവിചാരിതമായി ഈ വിടവാങ്ങൽ; ഏറ്റവുമൊടുവിൽ കുടുംബവുമൊത്ത് നാട്ടിലെത്തിയത് കഴിഞ്ഞ ഒക്ടോബറിൽ; മുംബൈയിൽ ഒഎൻജിസി കോപ്ടർ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ തൃശൂർ സ്വദേശി ശ്രീനിവാസന്റെ വേർപാട് താങ്ങാനാവാതെ ബന്ധുക്കൾ

മകന്റെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അവിചാരിതമായി ഈ വിടവാങ്ങൽ; ഏറ്റവുമൊടുവിൽ കുടുംബവുമൊത്ത് നാട്ടിലെത്തിയത് കഴിഞ്ഞ ഒക്ടോബറിൽ; മുംബൈയിൽ ഒഎൻജിസി കോപ്ടർ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ തൃശൂർ സ്വദേശി ശ്രീനിവാസന്റെ വേർപാട് താങ്ങാനാവാതെ ബന്ധുക്കൾ

മറുനാടൻ മലയാളി ഡസ്‌ക്

തൃശൂർ: കോതമംഗലം സ്വദേശി ജോസ് ആന്റണി നാട്ടിലേക്ക് താമസം മാറ്റാനിരിക്കെയാണ് മുംബൈയിൽ ഒഎൻജിസിയുടെ പതിവ് ഹെലികോപ്്ടർ യാത്രയ്ക്കിടെ ഇന്നലെ അപകടത്തിൽ പെട്ടത്. അതേസമയം അദ്ദേഹത്തിന്റെ കൂട്ടുകാരൻ ശ്രീനിവാസൻ മകന്റെ വിവാഹ നിശ്ചയം മാർച്ച് 30 ന് നടക്കാനിരിക്കെയാണ് ദുരന്തത്തിൽ പൊലിഞ്ഞത്.

വിദേശ ബാങ്കിന്റെ ബെംഗളൂരു ശാഖയിൽ ജോലി ചെയ്യുന്ന മകൻ അർജുൻ കിരണിന്റെ വിവാഹ നിശ്ചയമാണു മാർച്ച് 30ന്. നിശ്ചയത്തിൽ പങ്കെടുക്കാൻ പോകാൻ ശ്രീനിവാസന്റെ സഹോദരൻ കൃഷ്ണൻകുട്ടിയും കുടുംബവും മുംബൈയിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തു കാത്തിരിക്കുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബർ പതിനെട്ടിനാണു ശ്രീനിവാസനും കുടുംബവും അവസാനമായി നാട്ടിലെത്തിയതെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അന്ന്. മൂന്നു ദിവസം തൃശൂരിൽ താമസിച്ചാണു മടങ്ങിയത്. മറ്റൊരു ചടങ്ങിൽ പങ്കെടുക്കാൻ ഈ മാസം നാലിനു വീണ്ടും തൃശൂരിലേക്കു വരാൻ തയാറായിരുന്നെങ്കിലും അവസാന നിമിഷം യാത്ര മുടങ്ങി.

മുംബൈയിലുണ്ടായിരുന്ന സഹോദരൻ സുരേന്ദ്രനും സഹോദരീഭർത്താവ് ചന്ദ്രശേഖരനും ചേർന്നാണ് അപകടസ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കാൻ പദ്ധതിയില്ല. ഒരു വർഷം മുൻപാണ് ഇവരുടെ പുതിയ ഫ്‌ളാറ്റിന്റെ ഗൃഹപ്രവേശം നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP