Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിളിച്ചത് ഇന്നലെയെന്ന് കണ്ണന്താനം; അല്ല നേരത്തെ വിളിച്ചെന്ന് പിണറായി; എന്തിന് വേണ്ടി ചേർന്നുവെന്നറിയാതെ ആദ്യ ലോക കേരള സഭ അവസാനിച്ചപ്പോൾ അവശേഷിക്കുന്നത് വിവാദങ്ങൾ മാത്രം

വിളിച്ചത് ഇന്നലെയെന്ന് കണ്ണന്താനം; അല്ല നേരത്തെ വിളിച്ചെന്ന് പിണറായി; എന്തിന് വേണ്ടി ചേർന്നുവെന്നറിയാതെ ആദ്യ ലോക കേരള സഭ അവസാനിച്ചപ്പോൾ അവശേഷിക്കുന്നത് വിവാദങ്ങൾ മാത്രം

മറുനാടൻ മലയാളി ഡസ്‌ക്

 തിരുവനന്തപുരം: വാക്കുകൾ കൊണ്ടുള്ള ഉൽസവമല്ലാതെ എന്തുനൽകി ലോക കേരള സഭ കേരളത്തിന് എന്ന ചോദ്യം വരും ദിവസങ്ങലിൽ കൂടുതൽ ഉശിരോടെ ഉയരും. തൊഴിലാളി മുതൽ മുതലാളി വരെയുള്ളവരെ ഒന്നിച്ചൊരുവേദിയിൽ അണിനിരത്തി എന്ന് ഇടതുസർക്കാരിന് അവകാശപ്പെടാമെങ്കിലും വരും നാളുകളിൽ പ്രവാസികൾക്കും അതുവഴി എല്ലാ കേരളീയർക്കും നല്ല ഭാവി സൃഷ്ടിക്കാൻ മുതൽക്കൂട്ടാവുന്നത് എന്തൊക്കെയാവും? സംഘാടനത്തിലെ പരാതിയും പരിഭവങ്ങളും വിവാദങ്ങളുമെല്ലാം ലോക കേരള സഭയുടെ കൂടെപ്പിറപ്പായിരുന്നു. വിവാദങ്ങൾക്കപ്പുറം ശേഷമെന്തുണ്ട് കൈയിൽ എന്ന് വ്യക്തമാക്കേണ്ടത് സർക്കാർ തന്നെ.

തനിക്ക് ലോക കേരളസഭയിൽ പങ്കെടുക്കാനുള്ള അറിയിപ്പ് കിട്ടിയത് വളരെ വൈകി വെള്ളിയാഴ്ച മാത്രമെന്ന് പിണറായി വിജയന് പ്രിയപ്പെട്ടവനും കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം പറയുമ്പോൾ തന്നെ തിരക്കിട്ട സംഘാടനത്തിന്റെ നൂലാമാലകൾക്കപ്പുറം പരിപാടിയെ സർക്കാർ വീക്ഷിക്കുന്നതെങ്ങനെയെന്നതിന്റെ സൂചന കൂടിയാണ്. കണ്ണന്താനത്തിനെ വളരെ നേരത്തേ ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹം ക്ഷണം സ്വീകരിച്ച് അയച്ച മറുപടി തന്റെ ഫയലിൽ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞിരുന്നു.

സഭയുടെ സമാപനത്തിലാണ് കണ്ണന്താനം പരാതിപ്പെട്ടത്. ഔദ്യോഗിക തിരക്കിനിടയിൽ കണ്ണന്താനം ഈ പരിപാടിയുടെ കാര്യം വിട്ടുപോയതാകാമെന്നു മുഖ്യമന്ത്രി പറഞ്ഞു.അദ്ദേഹം പരാതിപറഞ്ഞപ്പോൾത്തന്നെ എന്തെങ്കിലും വീഴ്ച സംഭവിച്ചോയെന്നു താൻ അന്വേഷിച്ചു. ക്ഷണം സ്വീകരിച്ച് അദ്ദേഹം കത്തയച്ചിരുന്നതായി ഉറപ്പാക്കി. മൂന്നാറിനെ വലിയൊരു ടൂറിസം കേന്ദ്രമാക്കി വികസിപ്പിച്ചെടുക്കാനാകുമെന്ന കണ്ണന്താനത്തിന്റെ നിർദ്ദേശത്തിനും പിണറായി മറുപടി നൽകി.

മൂന്നാറിനെ പ്രത്യേകം സംരക്ഷിച്ചുകൊണ്ടു മാത്രമേ ടൂറിസം വികസനം സാധിക്കുകയുള്ളൂവെന്നും എല്ലാവർക്കും അവിടെ താമസസൗകര്യം നൽകാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിദേശത്തുള്ള പ്രവാസി വ്യവസായ വാണിജ്യ സംരംഭകരുമായി ബന്ധം പുലർത്തുന്നതിനു പ്രവാസി വാണിജ്യ ചേംബറുകൾക്കു രൂപം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരോ വിദേശമേഖലയ്ക്കും പ്രത്യേക ചേംബർ ഉണ്ടാകും. ഇവരും കേരളത്തിലെ ചേംബറുകളും തമ്മിൽ സൗഹൃദം വളർത്തിയെടുത്ത് ആഗോളതലത്തിൽ മലയാളി വ്യവസായ, വാണിജ്യ സംരംഭക കൂട്ടുകെട്ട് ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

ലോക കേരള സഭയുടെ ബാക്കിപത്രമായി മുഖ്യമന്ത്രി അറിയിച്ച നടപടികൾ ഇവയാണ്:

കേരള വികസനനിധി രൂപീകരിക്കും. നിശ്ചിത തുക പ്രഖ്യാപിത പ്രവാസി സംരംഭങ്ങളിൽ ഓഹരിയായി നിക്ഷേപിക്കാൻ തയാറുള്ള പ്രവാസികൾക്കു മടങ്ങിയെത്തുമ്പോൾ യോഗ്യതയ്ക്കനുസൃതമായ തൊഴിൽ ഏതെങ്കിലും സ്ഥാപനത്തിൽ നേടുന്നതിന് അവകാശം. ഗൾഫിൽനിന്നു വരുമ്പോൾ നാട്ടിൽ തൊഴിൽ ഉറപ്പുവരുത്താനുള്ള നിക്ഷേപം എന്ന നിലയിൽ ഇതു പുതിയ കാൽവയ്പ്. പ്രവാസികൾക്ക് പുതിയ സംരംഭത്തിനു പ്രത്യേക വായ്പാ സൗകര്യം. സംരംഭകർക്കു നാട്ടിലേക്കുള്ള മടക്കത്തിനു മുമ്പുതന്നെ ആശയവിനിമയത്തിന് ഏജൻസി വരും.

എൻആർഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യതാ പഠനം.വിദേശത്തു ജോലി ചെയ്യുന്നവരും തിരിച്ചുവന്നവരും മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുമായ മുഴുവൻ മലയാളികൾക്കും വേണ്ടി നോർക്കയിൽ പ്രത്യേക വിഭാഗങ്ങൾ. വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികൾക്കായി പ്രത്യേക മേഖലാ ഉപവകുപ്പുകളും ഉണ്ടാകും. ഇതിന്റെ ചുമതല പ്രഫഷനലുകൾക്ക് നൽകും.

പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചു രോഗബാധിതർക്കും അപകടം സംഭവിക്കുന്നവർക്കും തൊഴിൽ നഷ്്ടമാകുന്നവർക്കും സംരക്ഷണം നൽകാൻ പദ്ധതി. എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷനൽ സമിതി. പ്രൊഫഷനലുകളുടെ സേവനം ഗവേഷണ, വ്യവസായ സ്ഥാപനങ്ങൾക്ക്.വിദേശത്ത് അപകടത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്കു സാമ്പത്തിക സഹായം പരിഗണിക്കും. പ്രവാസികൾക്കു നിയമസഹായം ലഭിക്കുന്ന കാര്യങ്ങൾ വിപുലപ്പെടുത്തും.തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ ആലോചിക്കും. വിദേശരാജ്യങ്ങൾ വിട്ടുവരുന്ന പ്രവാസികളുടെ കുട്ടികളുടെ പഠനം ഇവിടെ തുടരുന്നതിനു സൗകര്യം.

ലോക കേരള സഭയിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൽ പറഞ്ഞുവെങ്കിലും പ്രവാസികളെ കുറിച്ച് ഒരു നല്ല സർവേ പോലും നടത്താൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാമെന്നാണ് പല പ്രവാസികളും ചോദിക്കുന്നത്. സീ ഡി എസ ചില പഠനങ്ങൾ ഒക്കെ നടത്തിയിട്ടുണ്ടെങ്കിലും, പ്രവാസി എന്ന് പറഞ്ഞാൽ ' ഗൾഫ്' എന്നതിൽ കവിഞ്ഞൊന്നും ഇവിടുത്തെ സർക്കാരിനില്ലെന്നതാണ് വിമർശനം. ഗൾഫിൽ എല്ലാ പാർട്ടിക്കാർക്കും ബ്രാഞ്ചും ആൾക്കാരും ഉള്ളതുകൊണ്ട് ഉൽസാഹം കൂടും.

പ്രവാസി സമൂഹത്തോട് അവർ അർഹിക്കുന്ന തരത്തിലുള്ള കരുതൽ ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും സമ്മതിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റത്തിന്റെ കൃത്യമായ കണക്കെടുക്കാനുള്ള സംവിധാനംപോലും ദേശീയതലത്തിൽ ഇതുവരെയില്ല. കേന്ദ്ര സർക്കാർ കുടിയേറ്റ പ്രവാസ നയം പ്രഖ്യാപിച്ചിട്ടില്ല. കേരള മൈഗ്രേഷൻ സർവേ അനുസരിച്ച് 24 ലക്ഷം കേരളീയർ പ്രവാസികളാണ്. 12.52 ലക്ഷം പ്രവാസികൾ തിരിച്ചെത്തി.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രഗൽഭരെ ലോക കേരളസഭയിൽ ഉൾപ്പെടുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എങ്കിലും എല്ലാവരെയും ഉൾക്കൊള്ളാൻ സാധിച്ചുവെന്നോ ഇതിനു പുറത്തു പ്രഗൽഭരില്ല എന്നോ അർഥമില്ല. പോരായ്മകൾ പരിഹരിച്ചു മുന്നോട്ടു പോകും മുഖ്യമന്ത്രി പറഞ്ഞു.

നിയമനിർമ്മാണ അധികാരമില്ലെങ്കിലും ഉപദേശാധികാരമുള്ളതാണു ലോക കേരളസഭയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്.ഇതു നാളെ ഏതൊക്കെ രൂപത്തിലേക്കു മാറുമെന്നതും ഏതൊക്കെ അധികാരമാർജിക്കുമെന്നതും കാലത്തിനു വിട്ടുകൊടുക്കാമെന്നുമാണ് സർക്കാരിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP