Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.എസ്.യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും ശ്രദ്ധേയനായി; കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റെന്ന നിലയിൽ നാട്ടുകാർക്ക് പ്രിയങ്കരനായി; ഒരാഴ്ച മുമ്പുണ്ടായ കാറപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ജീവൻ പൊലിഞ്ഞു; കോൺഗ്രസ് നേതാവ് ഓമ്നി ഈപ്പന്റെ വേർപാടിൽ വിതുമ്പി കോന്നി

കെ.എസ്.യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും ശ്രദ്ധേയനായി; കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റെന്ന നിലയിൽ നാട്ടുകാർക്ക് പ്രിയങ്കരനായി; ഒരാഴ്ച മുമ്പുണ്ടായ കാറപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ജീവൻ പൊലിഞ്ഞു; കോൺഗ്രസ് നേതാവ് ഓമ്നി ഈപ്പന്റെ വേർപാടിൽ വിതുമ്പി കോന്നി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കെഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും ശ്രദ്ധേയനായും ജനപ്രതിനിധിയെന്ന നിലയിൽ നാട്ടുകാർക്ക് പ്രിയങ്കരനായും മാറിയ ഡിസിസി മുൻ ജനറൽ സെക്രട്ടറി ഒമ്നി ഈപ്പന് അകാലഅന്ത്യം. ഒരാഴ്ച മുമ്പുണ്ടായ കാർ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന ഒമ്നി ഇന്നലെ മരണത്തിന് കീഴടങ്ങി.

കോന്നി പെരിഞ്ഞൊട്ടയ്ക്കൽ പുളിവേലിൽ പരേതനായ ഇകെ കൊച്ചീപ്പന്റെയും മറിയാമ്മയുടെയും രണ്ടാമത്തെ മകനാണ് അഡ്വ എം ഒമ്നി ഈപ്പൻ (51). കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴരയോടെ വീട്ടിലേക്ക് പോകും വഴി പെരിഞ്ഞൊട്ടക്കൽ ആനക്കല്ലുങ്കലിൽ റോഡിനു താഴേക്ക് ഒമ്നി ഈപ്പൻ ഓടിച്ചിരുന്ന കാർ മറിയുകയായിരുന്നു. ഫയർഫോഴ്സും പൊലീസും എത്തിയാണ് കാറിനുള്ളിൽ നിന്നും ഇദ്ദേഹത്തെ പുറത്തെടുത്തത്.

തലയ്ക്ക് ഗുരുതര പരുക്കേറ്റതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്ന ഒമ്നിയെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവിടെ ഇന്നലെ രാവിലെ ഒൻപതോടെയാണ് മരണം.

സംസ്‌കാരം നാളെ രാവിലെ 11ന് കോന്നിതാഴം സെന്റ് ബെനഡിക് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ നടത്തും. ഒമ്പതിന് മൃതദേഹം ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി കോന്നിയിലേക്ക് കൊണ്ടുപോകും.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്ന ഒമ്നി ഈപ്പൻ കെഎസ്‌യു ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, എംജി യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ യൂണിയൻ കൗൺസിലറായിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം, കോന്നി ബ്ലോക്ക് പഞ്ചായത്തംഗം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആക്ടിങ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മിനി ശാമുവേൽ. മകൻ: അലൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP