Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീജിത്തിന് പിന്തുണയുമായുള്ള സൈബർ കൂട്ടായ്മയുടെ പ്രതിഷേധ മാർച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ഉടൻ തുടങ്ങും; സൈബർ ആഹ്വാനം കേട്ട് തെരുവിലെത്തിയത് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ; തത്സമയ സംപ്രേഷണം മറുനാടനിൽ കാണാം

ശ്രീജിത്തിന് പിന്തുണയുമായുള്ള സൈബർ കൂട്ടായ്മയുടെ പ്രതിഷേധ മാർച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ഉടൻ തുടങ്ങും; സൈബർ ആഹ്വാനം കേട്ട് തെരുവിലെത്തിയത് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ; തത്സമയ സംപ്രേഷണം മറുനാടനിൽ കാണാം

അരുൺ ജയകുമാർ

തിരുവനന്തപുരം: സഹോദരന്റെ കൊലയാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തെന്ന യുവാവ് നടത്തുന്ന സമരത്തിന് പിന്തുണയുമായി സൈബർ കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ച് അൽപ്പ സമയത്തിനകം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും തുടങ്ങും. നൂറും കണക്കിന്് പേരാണ് ജസ്റ്റിസ് ഫോർ ശ്രീജിത്ത് പ്ലക്കാർഡുമേന്തി തെരുവിൽ എത്തിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് രാഷ്ട്രീയം മറന്നു പ്രതിഷേധ പ്രകടനത്തിന് എത്തിയിരിക്കുന്നത്.

കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നും ആളുകൾ ശ്രീജിത്തിന് നീതി ലഭിക്കാൻ വേണ്ടി തെരുവിലുണ്ട്. നിരവധി ആളുകൾ സമരത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾ അടക്കമുള്ള യുവാക്കാളാണ് സമരത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. 11.30തോടെ സമരം തുടങ്ങുമെന്നാണ് അറിയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP