Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരന്മാർക്കുള്ള അവകാശം ഉപയോഗിച്ച് ലണ്ടൻ മേയറെ അറസ്റ്റ് ചെയ്യാൻ പ്രസംഗഹാളിലേക്ക് ഇരച്ച് കയറി വലതു വംശീയവാദികൾ; സാദിഖ് ഖാന്റെ പ്രസംഗം തടസ്സപ്പെട്ടപ്പോൾ കവചം തീർത്ത് ലേബർ പ്രവർത്തകർ; ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ

പൗരന്മാർക്കുള്ള അവകാശം ഉപയോഗിച്ച് ലണ്ടൻ മേയറെ അറസ്റ്റ് ചെയ്യാൻ പ്രസംഗഹാളിലേക്ക് ഇരച്ച് കയറി വലതു വംശീയവാദികൾ; സാദിഖ് ഖാന്റെ പ്രസംഗം തടസ്സപ്പെട്ടപ്പോൾ കവചം തീർത്ത് ലേബർ പ്രവർത്തകർ; ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ

ലണ്ടൻ: ഇന്നലെ ഫാബിയൻ സൊസൈറ്റി കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ ലണ്ടൻ മേയറെ അറസ്റ്റ് ചെയ്യാൻ തീവ്ര വലതു വംശീയവാദികൾ ഇരച്ച് കയറി. പൗരന്മാർക്കുള്ള അവകാശം ഉപയോഗിച്ച് മേയറെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു അവർ ഉയർത്തിപ്പിടിച്ച ന്യായം. ഇതിനായി മാഗ്‌നകാർട്ടയിലെ ചില ഭാഗങ്ങൾ അവർ ഉദ്ധരിക്കുന്നുമുണ്ടായിരുന്നു. പ്രസംഗഹാളിലേക്ക് ഇരച്ച് കയറിയ വംശീയവാദികൾ ഖാന്റെ പ്രസംഗം തടസപ്പെടുത്തിയപ്പോൾ കവചം തീർത്ത് ലേബർ പ്രവർത്തകർ കുതിച്ചെത്തുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഇന്നലെ ഇവിടെ അരങ്ങേറിയിരുന്നത് തികച്ചും നാടകീയമായ രംഗങ്ങളായിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ഇന്നലെ വലത് വംശീയവാദികൾ അഴിഞ്ഞാടിയിരുന്നത്. ഖാൻ ഇംഗ്ലീഷ് ഭരണഘടനയെ നശിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നായിരുന്നു അവരുടെ ആരോപണം. പ്രതിഷേധക്കാരുടെ തള്ളിക്കയറ്റം മൂലം ഏതാനും മിനുറ്റുകൾ ഖാന്റെ പ്രസംഗം തടസപ്പെടുകയും ചെയ്തിരുന്നു. വൈറ്റ് പെൻഡ്രഗൻസ് എന്നറിയപ്പെട്ടിരുന്ന ഈ ഗ്രൂപ്പിനെ അവസാനം പൊലീസ് പിടിച്ച് പുറത്താക്കുകയായിരുന്നു. ട്രംപ് യുകെ സന്ദർശിക്കുന്നതിനുള്ള തീരുമാനം റദ്ദാക്കിയതിനെ സംബന്ധിച്ച് ഖാൻ പ്രസംഗം ആരംഭിച്ചയുടനായിരുന്നു വംശീയവാദികളുടെ തള്ളിക്കയറ്റമുണ്ടായത്.

ലണ്ടനിലെ അമേരിക്കൻ പുതിയ അമേരിക്കൻ എംബസി കെട്ടിടം ഉദ്ഘാടനം ചെയ്യാൻ താൻ വരുന്നില്ലെന്നും പഴയ കെട്ടിടം മറ്റൊരു ആവശ്യത്തിന് വേണ്ടി വിറ്റതിനോട് താൻ വിയോജിപ്പുള്ളതിനാലാണ് ഈ പിന്മാറ്റമെന്നുമായിരുന്നു ട്രംപ് യുകെ സന്ദർശനത്തിന് വരാത്തതിനുള്ള കാരണമായി പറഞ്ഞിരുന്നത.എന്നാൽ ലണ്ടനിലെ നിരവധി പേർ താൻ ഇവിടേക്ക് വരുന്നത ് ഇഷ്ടപ്പെടുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിനാലാണ് അദ്ദേഹം പിന്മാറിയിരിക്കുന്നതെന്നുമായിരുന്നു ഖാൻ തന്റെ പ്രസംഗത്തിൽ ആരോപിച്ചിരുന്നത്. ഇത്തരത്തിൽ ഖാൻ പ്രസംഗം തുടരവെ തീവ്ര വലത് പക്ഷ വാദികൾ ചാടിയെഴുന്നേൽക്കുകയും പൗരന്മാരുടെ അവകാശം ഉപയോഗിച്ച് മേയറെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിക്കുകയുമായിരുന്നു.

പരിപാടിക്ക് ടിക്കെറ്റെടുത്ത് ഉള്ളിൽ കടന്ന് കൂടിയ വംശീയവാദികൾ പാനൽ ചെയറും എംപിയുമായി കേറ്റ് ഗ്രീൻ, സർ കെയിർ സ്റ്റാർമർ, ജനറൽ സെക്രട്ടറി ആൻഡ്രൂ ഹാരോപ് എന്നിവരെയും കസ്റ്റഡിയിൽ എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോമൺസ് ലോ ജൂറിഡിക്ഷൻ, മാഗ്‌നകാർട്ട എന്നിവയുടെ അടിസ്ഥാനത്തിൽ തങ്ങൾ മേയറടക്കമുള്ള രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്യാൻ പോവുകയാണെന്നായിരുന്നു പ്രതിഷേധക്കാർ ഗാർഡുമാരോട് വിശദീകരിച്ചിരുന്നത്. യൂറോപ്യൻ യൂണിയൻ വിരുദ്ധ പ്രതീകങ്ങളും അമേരിക്കൻ പതാകകകളും പ്രതിഷേധക്കാരിൽ ചിലർ ഉയർത്തിപ്പിടിച്ചിരുന്നു.

സമാധാനപരമായ രീതിയിൽ സിറ്റിസൺ അറസ്റ്റ് ചെയ്യാൻ തങ്ങൾ എത്തിയിരിക്കുകയാണെന്ന് ഇവർ സദസ്യരോട് വിളിച്ച് പറയുന്നതും കേൾക്കാമായിരുന്നു. ഇക്കൂട്ടത്തിൽ ഇംഗ്ലീഷ് ഡിഫെൻസ് ലീഗ് അംഗങ്ങളും ഉൾപ്പെട്ടിരുന്നു . സമീപകാലത്ത് ലണ്ടൻ മേയറും അമേരിക്കൻ പ്രസിഡന്റും തമ്മിൽ നിരവധി അവസരങ്ങളിൽ പല വിഷയങ്ങളുടെ പേരിൽ പരസ്യമായി വാക് പോര് നടത്തിയിരുന്നു. ലണ്ടനിലെ തീവ്രവാദ ആക്രമണത്തെ തുടർന്ന് അത്രയൊന്നും പേടിക്കേണ്ട അവസ്ഥ ഇവിടെയില്ലെന്ന് ഖാൻ പ്രഖ്യാപിച്ചതിനെ വിമർശിച്ച് ട്രംപ് രൂക്ഷമായ ട്വീറ്റുമായി രംഗത്തെത്തിയത് ഇരുവരും തമ്മിലുള്ള വാക്പോര് മൂർധന്യത്തിലെത്തിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP