Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലക്ഷങ്ങൾ മുടക്കി കോപ്ടർ വാടകയ്ക്ക് എടുത്ത് തെറി വിളി കേൾക്കാൻ ഇനി വേറെ ആളെ നോക്കണം; സ്വന്തമായി ഹെലികോപ്ടർ വാങ്ങാനൊരുങ്ങി പിണറായി സർക്കാർ; 60 കോടിയുടെ കോപ്ടർ വാങ്ങിയാൽ മാസം 12 ലക്ഷം രൂപ പോകുമെങ്കിലും തീരുമാനത്തിൽ മാറ്റമില്ല

ലക്ഷങ്ങൾ മുടക്കി കോപ്ടർ വാടകയ്ക്ക് എടുത്ത് തെറി വിളി കേൾക്കാൻ ഇനി വേറെ ആളെ നോക്കണം; സ്വന്തമായി ഹെലികോപ്ടർ വാങ്ങാനൊരുങ്ങി പിണറായി സർക്കാർ; 60 കോടിയുടെ കോപ്ടർ വാങ്ങിയാൽ മാസം 12 ലക്ഷം രൂപ പോകുമെങ്കിലും തീരുമാനത്തിൽ മാറ്റമില്ല

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രിമാരാകുമ്പോൾ അടിയന്തരഘട്ടത്തിൽ ചിലപ്പോൾ ഹെലികോപ്ടർ യാത്രയൊക്കെ വേണ്ടി വരും. അതിൽ ക്ഷോഭിച്ചിട്ട് കാര്യമില്ല. കോപ്ടർ യാത്രയുടെ കണക്ക് നോക്കേണ്ട ചുമതലയും മുഖ്യമന്ത്രിക്കല്ല. അടുത്തിടെ തൃശൂർ സിപിഎം ജില്ലാ സമ്മേളന വേദിയിൽ നിന്ന് തിരുവനന്തപുരത്ത് കേന്ദ്രസംഘവുമായി കൂടിക്കാഴ്ച നടത്താൻ ഹെലികോപ്ടർ ഉപയോഗിച്ചപ്പോൾ പിണറായി വിജയൻ പറഞ്ഞ ന്യായീകരണമാണിത്.

ഏതായാലും ഇനി ലക്ഷങ്ങൾ മുടക്കി കോപ്ടർ വാടകയ്ക്ക് എടുക്കുന്ന പരിപാടിക്ക് സർക്കാരിനെ കിട്ടില്ല. ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനു ഹെലികോപ്ടർ വാങ്ങാനാണു നീക്കം. പദ്ധതി തയാറാക്കാൻ ദുരന്ത നിവാരണ അഥോറിറ്റിയെ ചുമതലപ്പെടുത്തി.

പുതിയ ഹെലികോപ്ടറിന് 60 കോടിരൂപയാണു വില. വാടകയ്ക്കെടുത്താൽ ഒരു വർഷം എട്ടുകോടി രൂപ നൽകണം. അറ്റകുറ്റപ്പണികൾക്കു പ്രതിമാസം 12 ലക്ഷംരൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിലെ തറവാടകയിനത്തിൽ പ്രതിമാസം 10 ലക്ഷംരൂപയോളം നൽകണം. ഇതിനുപുറമേ നാലു െപെലറ്റുമാരും ഗ്രൗണ്ട് സ്റ്റാഫും വേണം. ഇതെല്ലാം സംസ്ഥാനത്തിനു തിരിച്ചടിയാകുമെങ്കിലും നിലവിലെ സാഹചര്യത്തിൽ ഹെലികോപ്ടർ വാങ്ങാൻ തന്നെയാണു തീരുമാനം.

കെ.പി. രാജേന്ദ്രൻ റവന്യൂമന്ത്രി ആയിരുന്നപ്പോൾ ദുരന്ത നിവാരണ അഥോറിറ്റിക്ക് ഹെലികോപ്ടർ വാങ്ങാൻ പദ്ധതിയുണ്ടായിരുന്നു. പിന്നീട് തുടർനടപടിയൊന്നുമുണ്ടായില്ല. ഇതിനാണ് വീണ്ടും ജീവൻ വച്ചിരിക്കുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കു നിലവിൽ വ്യോമ, നാവിക സേനകൾ, തീരരക്ഷാസേന, മറ്റു സ്വകാര്യ കമ്പനികളുടെ ഹെലികോപ്ടറുകളെയാണ്സംസ്ഥാനം ആശ്രയിക്കുന്നത്.

ഇതു വൻ സാമ്പത്തിക ബാധ്യതയ്ക്കു വഴിവയ്ക്കുന്നുണ്ട്. ഓഖി ദുരന്തമേഖലകളിൽ െസെന്യം നടത്തുന്ന തെരച്ചിലിന് ഉപയോഗിക്കുന്ന ഹെലികോപ്ടർ അടക്കമുള്ള സംവിധാനങ്ങളുടെ കോടികളുടെ ചെലവു വഹിക്കുന്നതും സംസ്ഥാനമാണ്. സ്വന്തം ഹെലികോപ്ടറുണ്ടെങ്കിൽ ഭാവിയിൽ ഇത്തരം ചെലവുകൾ ഒഴിവാക്കാൻ കഴിയുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽനിന്ന് ഇതിനായി ഫണ്ട് ചെലവാക്കാനാവില്ല. എന്നാൽ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഹെലികോപ്ടർ ആവശ്യമാണെന്നു ബോധ്യപ്പെടുത്തിയാൽ കേന്ദ്രഫണ്ട് വിനിയോഗിക്കാനാകുമെന്നാണു കണക്കുകൂട്ടൽ. ദുരന്ത മേഖലകളിൽ സന്ദർശനം നടത്താൻ കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയവർ മുഖ്യമന്ത്രിമാരായിരുന്നപ്പോഴും വൻതുക മുടക്കി ഹെലികോപ്ടർ വാടകയ്ക്കെടുത്തിരുന്നു. തുടർന്നാണ് സ്വന്തം കോപ്ടറെന്ന ആശയം ഉദിച്ചത്. എന്നാൽ ഭാരിച്ച സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് താങ്ങാനാകില്ലെന്ന ഉദ്യോഗസ്ഥ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതി ഫയലുകളിലൊതുങ്ങുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP