Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂത്ത് ഫ്രണ്ട് ജനറൽ സെക്രട്ടറി ജോഷി അറയ്ക്കൽ കേരള കോൺഗ്രസ് എം വിട്ട് സിപിഎമ്മിലേക്ക്

യൂത്ത് ഫ്രണ്ട് ജനറൽ സെക്രട്ടറി ജോഷി അറയ്ക്കൽ കേരള കോൺഗ്രസ് എം വിട്ട് സിപിഎമ്മിലേക്ക്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള കോൺഗ്രസ് എം എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ ജോഷി അറയ്ക്കൽ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായി കാണിച്ച് കെ.എം.മാണിക്ക് കത്ത് നൽകി. സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കുന്നതിനാണ് തീരമാനമെന്ന് ജോഷി വാർത്താകുറിപ്പിൽ അറിയിച്ചു.

സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് കോതമംഗലത്ത് എത്തുന്ന കൊടിമര ജാഥാ സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ടായിരിക്കും ജോഷിയുടെ പാർട്ടി പ്രവേശനമെന്നാണ് സൂചന.കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിച്ചുവരികയായിരുന്നു.യൂത്ത് കോൺഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം.

പ്രാദേശിക പത്രപ്രവർത്തന രംഗത്ത് രണ്ട് ദശാബ്ദത്തിലേറെയായി പ്രവർത്തിച്ചുവരുന്ന ജോഷി നിലവിൽ കേരള കൗമുദി ഫ്‌ളാഷിന്റെ റിപ്പോർട്ടറും കോതമംഗലം പ്രസ്‌ക്ലബ്ബിന്റെ സെക്രട്ടറിയുമാണ് .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP