Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാന സമിതിയിലെ വനിതാ അംഗത്തോട് മോശം പെരുമാറ്റം; കേരള പത്രപ്രവർത്തക യൂണിയനിലെ നാണക്കേട് പുതിയ തലത്തിലേക്ക്; മാപ്പുപറഞ്ഞ് തടിയൂരി സംസ്ഥാന സെക്രട്ടറി നാരായണൻ; മറ്റു ജില്ലകളിൽ നടക്കുന്ന തിരിമറികളേ ഡൽഹിയിലും നടന്നിട്ടുള്ളൂ എന്ന സമിതി റിപ്പോർട്ടും വലിയ ചർച്ചയാകുന്നു

സംസ്ഥാന സമിതിയിലെ വനിതാ അംഗത്തോട് മോശം പെരുമാറ്റം; കേരള പത്രപ്രവർത്തക യൂണിയനിലെ നാണക്കേട് പുതിയ തലത്തിലേക്ക്; മാപ്പുപറഞ്ഞ് തടിയൂരി സംസ്ഥാന സെക്രട്ടറി നാരായണൻ; മറ്റു ജില്ലകളിൽ നടക്കുന്ന തിരിമറികളേ ഡൽഹിയിലും നടന്നിട്ടുള്ളൂ എന്ന സമിതി റിപ്പോർട്ടും വലിയ ചർച്ചയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : സ്ത്രീകളോട് മോശമായി പെരുമാറുന്നതിൽ പത്രപ്രവർത്തകരും ഒട്ടും പിന്നിലല്ല. സംസ്ഥാന നേതാവുതന്നെ ഇത്തരത്തിൽ പെരുമാറിയതോടെ ഇന്നലെ ചേർന്ന സംസ്ഥാനസമിതി യോഗത്തിൽ പത്രപ്രവർത്തക സംഘടനയുടെ സെക്രട്ടറിക്കുതന്നെ മാപ്പുപറയേണ്ട സ്ഥിതിയുണ്ടായി. യൂണിയനിലെ സഹപ്രവർത്തകയോട് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി തന്നെ മോശമായി പെരുമാറിയെന്ന ആക്ഷേപം ഉയർന്നതോടെ ഇക്കാര്യം ഇന്നലെ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ സജീവ ചർച്ചയായി.

കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) സംസ്ഥാന ജനറൽ സെക്രട്ടറി സി.നാരായണന് എതിരെയാണ് സമിതിയിലെ വനിതാ അംഗം തന്നെ തന്നോട് നാരായണൻ മോശമായി സംസാരിച്ചു എന്ന ആക്ഷേപം ഉയർത്തിയത്. ഇതോടെ നാരായണൻ മാപ്പുപറഞ്ഞ് തടിയൂരുകയായിരുന്നു. നാരായണൻ മാപ്പു പറയാതെ യോഗനടപടികളുമായി സഹകരിക്കില്ലെന്ന് അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ നാരായണൻ നിരുപാധികം മാപ്പു പറയുകയായിരുന്നു. ഇതോടെ വിഷയം പത്രപ്രവർത്തകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

സംസ്ഥാനസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയിലെ അംഗത്തിനെതിരെ മോശം പരാമർശം നടത്തിയതാണ് നാരായണന് വിനയായത്. ഇതിന് പുറമെ ഡൽഹി അഴിമതിയുടെയും സമിതിയിലേക്കുള്ള നാമനിർദ്ദേശത്തിന്റേയും വിഷയത്തിൽ രൂക്ഷമായ വാഗ്വാദങ്ങളും സമിതിയിൽ അരങ്ങേറി.

ഡൽഹിയിലെ അഴിമതി അന്വേഷിക്കാനെത്തിയ മൂന്നംഗ സമിതി മറ്റു ജില്ലകളിൽ നടക്കുന്നതിനു സമാനമായ തിരിമറികളേ ഡൽഹിയിലും ഉണ്ടായിട്ടുള്ളുവെന്ന റിപ്പോർട്ടാണു സമിതിയിൽ സമർപ്പിച്ചത്. ഇതോടെ സർക്കാർ ഫണ്ടിന്റെ പുറത്ത് വലിയ തട്ടിപ്പുകൾ പല ജില്ലാ യൂണിയനുകളിലും നടന്നിട്ടുണ്ടോ എന്ന ചോദ്യവും ഉയരുന്നു. റിപ്പോർട്ട് അവതരിപ്പിച്ച ബോബി ഏബ്രഹാം തൃശൂർ അഴിമതി ചർച്ചയിൽ നടപടി ആവശ്യപ്പെട്ടതോടെ ഇരട്ടത്താപ്പു നിലപാടു ചോദ്യം ചെയ്തു സാനു ജോർജ് രംഗത്തെത്തി.

തൃശൂരിലെ പണവും ഡൽഹിയിലെ പണവും ഒരുപോലെയല്ലേയെന്നും നടപടിയുണ്ടാകുന്നെങ്കിൽ രണ്ടിടത്തും ഉണ്ടാകണമെന്നും സമിതിയിൽ വാദമുയർന്നു. ഡൽഹിയിൽ ഭിന്നത പരിഹരിക്കാൻ വീണ്ടുമൊരു സമിതിയെ അയക്കാമെന്ന നിർദ്ദേശം സമ്മേളനത്തിൽ കൂട്ടച്ചിരി ഉയർത്തി. മൂന്നംഗസമിതി ഡൽഹിയിൽ മൂന്നു ദിവസം തെളിവെടുപ്പു നടത്തിയ ശേഷവും പരിഹരിക്കാനാകാത്ത അഴിമതി വിഷയത്തിൽ വീണ്ടും വിനോദ സഞ്ചാരം നടത്തണമോയെന്നു ചില അംഗങ്ങൾ പരിഹസിച്ചു.

സമിതിയിലേക്കുള്ള അംഗങ്ങളുടെ നാമനിർദ്ദേശ വിഷയം ചേരിതിരിഞ്ഞുള്ള വാദപ്രതിവാദത്തിൽ കലാശിച്ചു. പാലക്കാട്ടെ നാരായണൻ കുട്ടിയെ നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ബോബി ഏബ്രഹാം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാന സമിതിയുമായി ഇനി സഹകരിക്കില്ലെന്നു രേഖാമൂലം എഴുതിക്കൊടുത്ത ശേഷമാണു ബോബി ഇറങ്ങിപ്പോയത്.
ഡൽഹിയിലെ അഴിമതി ന്യായീകരിച്ചു തിരുവനന്തപുരം ജില്ലാ സെക്രട്ടറി കിരൺ ബാബു സംസ്ഥാന സമിതിയിൽ പ്രസംഗിച്ചപ്പോഴും പ്രതിഷേധമുയർന്നു.

കിരൺബാബു ഡൽഹി ഘടകത്തിന്റെ പ്രസിഡന്റായിരുന്നപ്പോഴാണ് സർക്കാരിൽ നിന്നു ലഭിച്ച 25 ലക്ഷം രൂപയിൽ നിന്നു മൂന്നു ലക്ഷം രൂപയും പലിശയും മുക്കിയതെന്നു ചില സംസ്ഥാന സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി. കിരൺ ബാബുവിന്റെ സമിതിയിൽ സെക്രട്ടറിയായിരുന്ന ധനസുമോദിനു ഡോക്കുമെന്ററി നിർമ്മിക്കാനും സർക്കാർ ഫണ്ടിൽ നിന്നു തുകയെടുത്തുവെന്ന ആരോപണമുന്നയിച്ചത് കഴിഞ്ഞ സമിതിയിലെ അംഗങ്ങളാണ്. ധനസുമോദിനെതിരെ ആരോപണം ഉന്നയിച്ച എം.പ്രശാന്തും പി.കെ.മണികണ്ഠനുമാണു ഡൽഹിയിൽ ഇപ്പോൾ അഴിമതി ആരോപണങ്ങളുടെ പേരിൽ അന്വേഷണം നേരിടുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സോഷ്യൽ മീഡിയ ഉപദേഷ്ടാവാണു ധനസുമോദ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP