Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാഷ് ടാഗിനപ്പുറം അദേഹത്തെ നേരിട്ട് വന്ന് കാണണമെന്ന് തോന്നി; നീതിക്കു വേണ്ടിയുള്ള പേരാട്ടത്തിന് കൂടെയുണ്ട്: ശ്രീജിത്തിന് നിവിൻപോളി ഉൾപ്പെടെ ഫേസ്‌ബുക്കിലൂടെ പിന്തുണ നൽകിയപ്പോൾ നേരിട്ടെത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടി പ്രിയങ്ക

ഹാഷ് ടാഗിനപ്പുറം അദേഹത്തെ നേരിട്ട് വന്ന് കാണണമെന്ന് തോന്നി; നീതിക്കു വേണ്ടിയുള്ള പേരാട്ടത്തിന് കൂടെയുണ്ട്: ശ്രീജിത്തിന് നിവിൻപോളി ഉൾപ്പെടെ ഫേസ്‌ബുക്കിലൂടെ പിന്തുണ നൽകിയപ്പോൾ നേരിട്ടെത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടി പ്രിയങ്ക

തിരുവനന്തപുരം: സഹോദരന്റെ ജീവൻ പൊലീസ് കസ്റ്റഡിയിൽ പൊലിഞ്ഞതിന് നീതിതേടിയുള്ള ശ്രീജിത്തിന്റെ പോരാട്ടത്തിന് പിന്തുണയുമായി നടി പ്രിയങ്കയും എത്തി. നിവിൻപോളിയുൾപ്പെടെ നിരവധി താരങ്ങൾ പിന്തുണ ഫേസ്‌ബുക്കിലൂടെ അറിയിച്ചെങ്കിലും നേരിട്ട് പ്രിയങ്ക സമരവേദിയിൽ എത്തിയത് ആവേശമായി. സമരപ്പന്തലിൽ എത്തി ശ്രീജിത്തിനൊപ്പം സമരത്തിൽ പങ്കുചേർന്നാണ് പ്രിയങ്ക ഐക്യദാർഢ്യം അറിയിച്ചത്.

പ്രിയങ്ക സമരവേദിയിലെത്തി പറഞ്ഞത് ഇങ്ങനെ:

ഞാനിവിടെ തിരുവനന്തപുരത്ത് ജനിച്ച് വളർന്ന ആളാണ്. മാർ ഇവാനിയോസ് കോളജിലാണ് പഠിച്ചത്. കോളജിലേക്ക് പോകുവഴി സെക്രട്ടേറിയറ്റിന് മുന്നിൽ നിരവധി സമരങ്ങൾ കണ്ടിട്ടുണ്ട്. അത് എന്നും എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെയാണ് ശ്രീജിത്തിന്റെ സമരം അറിഞ്ഞത്. ഹാഷ്ടാഗിനപ്പുറം അദേഹത്തെ നേരിട്ട് വന്ന് കാണണമെന്ന് തോന്നി. നീതിക്കു വേണ്ടിയുള്ള പേരാട്ടത്തിന് കൂടെയുണ്ട്. ഇനിയും ഇതു പോലുള്ള ശ്രീജിത്തുമാർ ഉണ്ടാകരുത്. ശ്രീജിത്തിന്റെ ആവശ്യം ന്യായമാണ്. - പ്രിയങ്ക പറയുന്നു.

നേരത്തെ നിവിൻ പോളി, ജൂഡ് ആന്റണി, അനു സിത്താര, ഹണി റോസ്, ജോയ് മാത്യു തുടങ്ങിയവർ തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ ശ്രീജിത്തിന് പിന്തുണ അറിയിച്ചിരുന്നു. സഹോദരൻ ശ്രീജിവ് പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം 765 ദിവസം പിന്നിടുകയാണ്. 2014 മെയ് 21നായിരുന്നു ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റെ മരണം.

മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേർന്ന് മർദിച്ചും വിഷം നൽകിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലൈന്റ് അഥോറിറ്റി കണ്ടെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടർന്നായിരുന്നു കഴിഞ്ഞസർക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP