Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'തെല്ലൊരു ക്ഷമാപണത്തോടെയാണ് ഈ കുറിപ്പെഴുതുന്നത്; ശ്രീജിത് നടത്തുന്ന ഒറ്റയാൾ പോരാട്ടം 767- മത് ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഇക്കാര്യത്തിൽ പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇടപെടാൻ കഴിഞ്ഞത്; ഈക്കാര്യം ശ്രദ്ധയിൽ മുൻപ് വന്നിരുന്നു എങ്കിൽ തീർച്ചയായും ആ സഹോദരനൊപ്പം നീതിക്കു വേണ്ടി പോരാടാൻ ഉണ്ടാകുമായിരുന്നു'; ശ്രീജിത്തിന് പിന്തുണയുമായി കെ.സി വേണുഗോപാൽ എംപി

'തെല്ലൊരു ക്ഷമാപണത്തോടെയാണ് ഈ കുറിപ്പെഴുതുന്നത്; ശ്രീജിത് നടത്തുന്ന ഒറ്റയാൾ പോരാട്ടം 767- മത് ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഇക്കാര്യത്തിൽ പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇടപെടാൻ കഴിഞ്ഞത്; ഈക്കാര്യം ശ്രദ്ധയിൽ മുൻപ് വന്നിരുന്നു എങ്കിൽ തീർച്ചയായും ആ സഹോദരനൊപ്പം നീതിക്കു വേണ്ടി പോരാടാൻ ഉണ്ടാകുമായിരുന്നു'; ശ്രീജിത്തിന് പിന്തുണയുമായി കെ.സി വേണുഗോപാൽ എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരത്തിൽ ഇടപെടാൻ താമസിച്ച് പോയതിൽ ഖേദം പ്രകടിപ്പിച്ച് കെസി വേണുഗോപാൽ എംപി. എംപി യുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഖേദം പ്രകടിപ്പിച്ചത. ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിങ് ഉറപ്പു നൽകിയെന്ന് ശശി തരൂരും കെ സി വേണുഗോപാലും മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഉടൻ തന്നെ സിബിഐ ഡയറക്ടറെ അറിയിക്കുമെന്നും കേന്ദ്ര മന്ത്രി എംപിമാർക്ക് ഉറപ്പ് നൽകിയതായി കെസി വേണുഗോപാൽ എംപി പറഞ്ഞു.

കെസി വേണുഗോപാൽ എംപിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തെല്ലൊരു ക്ഷമാപണത്തോടെയാണ് ഈ കുറിപ്പെഴുതുന്നത്. സഹോദരൻ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സാഹചര്യം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ശ്രീജിത് നടത്തുന്ന ഒറ്റയാൾ പോരാട്ടം 767- മത് ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഇക്കാര്യത്തിൽ പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇടപെടാൻ കഴിഞ്ഞത്. ഈക്കാര്യം ശ്രദ്ധയിൽ മുൻപ് വന്നിരുന്നു എങ്കിൽ തീർച്ചയായും ആ സഹോദരനൊപ്പം നീതിക്കു വേണ്ടി പോരാടാൻ ഉണ്ടാകുമായിരുന്നു. എന്തായാലും പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ മരണമടഞ്ഞ ശ്രീജീവിന്റെ മരണം അന്വേഷിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടു പേർസണൽ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിനെ ശശി തരൂരിനൊപ്പം കണ്ടു. സംഭവം അന്വേഷിക്കാൻ സിബിഐ ക്കു നിർദ്ദേശം നല്കണമെന്ന് മന്ത്രി ഉറപ്പു നൽകി.

കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും ഇക്കാര്യം സംബന്ധിച്ച് സി ബി ഐ ഡയറക്ടറുമായി ഉടനെ സംസാരിക്കുമെന്നും ജിതേന്ദ്ര സിങ് ഞങ്ങളോട് പറഞ്ഞു. കഴിഞ്ഞ 767 ദിവസമായി സെക്രെട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്തിന്റെ സമരം സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു പൊതു ജനശ്രദ്ധ നേടിയ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് ജിതേന്ദ്ര സിംഗിനോടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെയും കണ്ടു.

സഹോദരന് നീതി ലഭിക്കാൻ ശ്രീജിത്ത് നടത്തുന്ന സമരം കേരളത്തിലെ യുവസമൂഹം ഏറ്റെടുക്കുകയും, ഇതിനെ തുടർന്ന് ഈ വിഷയം സിബിഐ അന്വേഷിക്കണമെന്ന് സംസ്ഥാന സർക്കാരും, പ്രതിപക്ഷ നേതാവും കേന്ദ്ര സർക്കാരിന് നിവേദനം നൽകിയ കാര്യം ചൂണ്ടിക്കാട്ടി. മോഷണക്കുറ്റം ആരോപിച്ചു കസ്റ്റഡിയിൽ എടുത്ത ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ചത് മർദനം ഏറ്റത് മൂലമാണെന്നാണ് സഹോദരനും കുടുംബാംഗങ്ങളും ആരോപിക്കുന്നത്. എന്നാൽ കസ്റ്റഡിയിൽ വെച്ച് വിഷം കഴിച്ചാണ് ശ്രീജീവ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ വർഷം പൊലീസ് അന്വേഷണ വിഭാഗം പൊലീസ് ഭാഷ്യം തള്ളിക്കളയുകയും കസ്റ്റഡി മർദനം മൂലമാണ് മരിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നതായി ചൂണ്ടിക്കാട്ടി.

സഹോദരന് നീതി ലഭിക്കാൻ ശ്രീജിത്ത് നടത്തുന്ന ഒറ്റയാൾ പോരാട്ടം സാമൂഹ്യ മാധ്യമങ്ങൾ വഴി യുവജനങ്ങൾ ഏറ്റെടുക്കുകയും, ശ്രീജിത്തിന്റെ പ്രതിഷേധത്തിന് ഒന്നടങ്കം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്, ഉടൻ ഇക്കാര്യത്തിൽ തുടർനടപടി പ്രതീക്ഷിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP