Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുൽഖർ സൽമാന്റെ വില്ലനായി സെക്കന്റ് ഷോയിൽ കസറി; തന്നെ സൂപ്പർ നായകനാക്കി 'ചിത്രം' ഒരുക്കിയ പിള്ളയുടെ മകന് ലാലേട്ടൻ താങ്ങും തണലും ഒരുക്കി; കൂത്താട്ടുകുളത്തെ അടിപിടിയിൽ ജീവിതത്തിലും പ്രതിനായകനായി; സംവിധായകൻ ആകാനുള്ള മോഹത്തിന് പിന്തുണ നൽകിയതും സൂപ്പർ താരം തന്നെ; ഗോവയിലെ യുവ നടന്റെ മുങ്ങിമരണത്തിൽ ദുരൂഹത ഏറെ; സിദ്ധു ആർ പിള്ളയുടെ മരണത്തിൽ ഞെട്ടി മലയാള സിനിമാലോകം

ദുൽഖർ സൽമാന്റെ വില്ലനായി സെക്കന്റ് ഷോയിൽ കസറി; തന്നെ സൂപ്പർ നായകനാക്കി 'ചിത്രം' ഒരുക്കിയ പിള്ളയുടെ മകന് ലാലേട്ടൻ താങ്ങും തണലും ഒരുക്കി; കൂത്താട്ടുകുളത്തെ അടിപിടിയിൽ ജീവിതത്തിലും പ്രതിനായകനായി; സംവിധായകൻ ആകാനുള്ള മോഹത്തിന് പിന്തുണ നൽകിയതും സൂപ്പർ താരം തന്നെ; ഗോവയിലെ യുവ നടന്റെ മുങ്ങിമരണത്തിൽ ദുരൂഹത ഏറെ; സിദ്ധു ആർ പിള്ളയുടെ മരണത്തിൽ ഞെട്ടി മലയാള സിനിമാലോകം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മലയാള സിനിമയിലെ യുവ നടനായിരുന്ന സിദ്ധു ആർ പിള്ളയുടെ തിരോധാനത്തിലും മരണത്തിലും ദുരൂഹത ഏറെ. ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ ആത്മഹത്യ ചെയ്തതാണെന്ന വാദമാണ് സജീവമാകുന്നത്. എന്നാൽ സിദ്ധു ആത്മഹത്യ ചെയ്യാനുള്ള സാധ്യത കുറവാണെന്നാണ് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും നിലപാട്. സിനിമ നിർമ്മാതാവ് പി.കെ.ആർ പിള്ളയുടെ മകനാണ് സിദ്ധു. മെച്ചപ്പെട്ട സാമ്പത്തിക ചുറ്റുപാടുകളും ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ 27കാരനായിരുന്ന സിദ്ധുവിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. മരണ വാർത്തയറിഞ്ഞ് ഗോവയിലെത്തിയ സിദ്ധുവിന്റെ അമ്മ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. . ദുൽഖർ സൽമാൻ നായകനായ സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് സിദ്ധു ശ്രദ്ധേയനാകുന്നത്. സെക്കന്റ് ഷോയിൽ വില്ലനായിരുന്നു. പിന്നീട് മോഹൻലാൽ നായകനായതുൾപ്പെടെ നിരവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഏതാനും ഹ്രസ്വ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ചിത്രം, വന്ദനം, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് അച്ഛൻ പി.കെ.ആർ പിള്ള.

മോഹൻലാലിനെ സൂപ്പർ നായകനാക്കിയത് പികെആർ പിള്ളയുടെ ചിത്രങ്ങളാണ്. മലയാളത്തിലെ ഏക്കാലത്തേയും വമ്പൻ ഹിറ്റാണ് ചിത്രം. ഒരു വർഷത്തിലധികം തിയേറ്റേറുകളിൽ ഓടിയ പ്രിയദർശൻ ചിത്രം. അതുകൊണ്ട് തന്നെ സിദ്ധുവിനോടും സിനിമാക്കാർ ഏറെ സ്‌നേഹം പുലർത്തിയിരുന്നു. അതുകൊണ്ട് തന്നെ സിദ്ധുവിന്റെ മരണവാർത്തയിൽ സിനിമാ ലോകം ഞെട്ടി. സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ ഒരു അടിപിടിക്കേസും ഉണ്ടായി. ഇതിന്റെ പേരിൽ ജയിലലാവുകയും ചെയ്തു.

കുറച്ചു മാസങ്ങൾക്ക് മുമ്പ് സിദ്ധു ആർ. പിള്ള അടിപിടി കേസിൽ ജയിലിലായിരുന്നു. കൂത്താട്ടുകുളത്തെ കല്യാണമണ്ധപം സൂക്ഷിപ്പുകാരനും വികലാംഗനുമായ ആമ്പക്കാട്ടുകുന്നേൽ ബാബു(53), ഭാര്യ ത്രേസൃകുട്ടി(47) എന്നിവരുടെ പരാതിയിലാണ് സിദ്ദുവിനെ പൊലീസ് അറസ്റ്റു ചെയ്തത്. അന്ന് ഉച്ചയോടെ ബൈക്കിൽ കല്യാണ മണ്ഡപത്തിലെത്തിയ സിദ്ദുവിനോട് എന്തിനാണ് വന്നതെന്ന് ത്രേസ്യാകുട്ടി ചോദിച്ചെന്നും ഈ സമയം ഇയാൾ പ്രകോപിതനായി ഇവരെ ആക്രമിച്ചെന്നും നൈറ്റി വലിച്ചു കീറുകയായിരുന്നെന്നുമായിരുന്നു പരാതി. ഇത് ചോദ്യം ചെയ്ത തന്നെ മുച്ചക്രവണ്ടിയിൽ നിന്നും വലിച്ചിറക്കി ദേഹോപദ്രവം ഏൽപ്പിച്ചെന്നും ബാബു പരാതിയിൽ ആരോപിച്ചിരുന്നു.

സിദ്ദുവിന്റെ പിതാവിന്റെ കൈവശമിരുന്ന സ്ഥലത്താണ് ഇപ്പോൾ കല്യാണ മണ്ഡപം സ്ഥിതി ചെയ്യുന്നത്. സ്ഥലം പിള്ളയുടെ കൈവശമായിരുന്നപ്പോൾ ഇവിടെ സ്ഥാപിച്ചിരുന്ന ഷിർദ്ദിസായി ബാബയുടെ ക്ഷേത്രം പൊളിച്ചുമാറ്റിയാണ് പിന്നീട് സ്ഥലം വാങ്ങിയവർ ഇവിടെ കെട്ടിടങ്ങൾ നിർമ്മിച്ചതെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ. ബാബു പി.കെ.ആർ പിള്ളയുടെ വസ്തുക്കൾ നോക്കി നടന്നവരിൽ പ്രധാനിയാണ്. ഈ പരിചയം വച്ച് ഇവിടെയെത്തിയ സിദ്ദു, സ്ഥലം തങ്ങളുടെ അധികാരത്തിലിരുന്ന കാലത്തേ പോലെ തന്നോട് സംസാരിച്ചെന്നും ഇതിൽ തങ്ങൾ അത്യപ്തി അറിയിച്ചതാണ് ആക്രണത്തിന് കാരണമെന്നുമാണ് ബാബുവിന്റെ വെളിപ്പെടുത്തൽ. ഈ കേസിന്റെ വിവാദത്തിന് ശേഷം പുറത്തിറങ്ങിയ സിദ്ധു സിനിമയിൽ സജീവമാകാൻ ശ്രമിച്ചിരുന്നു. സംവിധായകനാകുകയായിരുന്നു മോഹം.

ഒരു സിനിമ സംവിധാനം ചെയ്യാൻ കഥയുടെ അവസാന ചർച്ചയിലായിരുന്നു. സിനിമയെക്കുറിച്ച് മോഹൻലാലിനോടും മണിയൻ പിള്ള രാജുവിനോടും സംസാരിച്ചിരുന്നു. സെക്കൻഡ് ഷോ എന്ന ദുൽഖർ ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് മരണവിവരം കേരളം അറിയുന്നത്. ഗോവയിലെ ബീച്ചിൽ മുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ 12 നാണ് സിദ്ധു ഗോവയിലെത്തിയത്.

രണ്ടുദിവസമായി ഫോൺ വിളി ലഭിക്കാത്തതിനെ തുടർന്ന് മാതാവ് നടത്തിയ അന്വേഷണത്തിലാണ് മകൻ ഗോവയിലുണ്ടെന്നറിഞ്ഞത്. അപ്പോഴേക്കും മരണപ്പെട്ട വാർത്തയാണ് വീട്ടുകാർക്ക് ലഭിച്ചത്. നാട്ടിൽനിന്ന് ഗോവയിൽ എത്തിയ മാതാവ് മൃതദേഹം തിരിച്ചറിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP