Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉറക്കെ സംസാരിക്കരുത്, കാലിന്മേൽ കാൽ വച്ച് ഇരിക്കരുത്... അങ്ങനെ അങ്ങനെ.. ഞാൻ പെൺകുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നാണ് അക്കാലത്തെ എന്റെ ഏറ്റവും വലിയ കൗണ്ടർ പോയിന്റ്: വറുത്ത മീനെന്നും ഫെമിനിച്ചിയെന്നും റിമയെ കളിയാക്കുന്നവർക്ക് മറുപടിയുമായി നടി ഹിമ

ഉറക്കെ സംസാരിക്കരുത്, കാലിന്മേൽ കാൽ വച്ച് ഇരിക്കരുത്... അങ്ങനെ അങ്ങനെ.. ഞാൻ പെൺകുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നാണ് അക്കാലത്തെ എന്റെ ഏറ്റവും വലിയ കൗണ്ടർ പോയിന്റ്: വറുത്ത മീനെന്നും ഫെമിനിച്ചിയെന്നും റിമയെ കളിയാക്കുന്നവർക്ക് മറുപടിയുമായി നടി ഹിമ

തിരുവനന്തപുരം: മലയാള സിനിമയിലെ പുരുഷ മേധാവിത്തത്വം കുറിച്ചും സ്ത്രീകളെ പാർശ്വവൽക്കരിക്കുന്നതിനെ കുറിച്ചും കഴിഞ്ഞ തുറന്നു പറച്ചിലുമായി നടി റിമ കല്ലിങ്കൽ എത്തിയിരുന്നു. ഫെമിനിസം എന്തെന്നറിയാത്ത പ്രായത്തിൽ ഫെമിനിസത്തെ കുറിച്ചുള്ള ചിന്തകൾ കടന്നു വന്നതിനെ കുറിച്ചാണ് റിമ പറഞ്ഞത്. അതിന് അവർ പറഞ്ഞത് ഒരു വറുത്ത മീനിന്റെ കഥയാണ്. എന്നാൽ, റിമ പറഞ്ഞ വിഷയങ്ങളിലെ കാമ്പ് പരിശോധിക്കാൻ ഉപരിപ്ലവമായി സൂപ്പർതാര ആരാധകർ റിമക്കെതിരെ രംഗത്തുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരാണ് റിമയെ തെറിവിളിച്ചും രംഗത്തെത്തിയത്.

മലയാള സിനിമ മേഖലയിൽ നിലനിൽക്കുന്ന ലിംഗ വിവേചനത്തെക്കുറിച്ച് നടി റിമാ കല്ലിങ്കൽ നടത്തിയ പ്രസ്താവനയെ പിന്തുണച്ച് നടി ഹിമ രംഗത്തെത്തി. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പറയുന്നവരെ പരിഹസിക്കുന്നത് നല്ലതല്ലെന്ന് ഹിമ അഭിപ്രായപ്പെട്ടു. മിക്കവാറും എല്ലാ പെൺകുട്ടികൾക്കുമുണ്ടാകും, അസമത്വത്തിന്റെ, മാറ്റി നിർത്തലുകളുടെ പല തരം കഥകൾ പറയാൻ .. ഇപ്പോ പറയുമ്പോ ഈസിയായിട്ടു പറയാമെങ്കിലും ചെറിയ കുട്ടിയായിരുന്നപ്പോൾ അതെത്ര വലുതായിരുന്നു എന്ന് നിങ്ങൾക്ക് അറിയാമോ ... ഏറ്റവും കുടുതൽ അടികൾ കൊണ്ട് കാല് പൊളിഞ്ഞിട്ടുള്ളത് വികൃതി കാട്ടിയതിനല്ല .. തിരിച്ച് ചോദ്യങ്ങൾ ചോദിച്ചതിന് , പെൺകുട്ടിയായതുകൊണ്ട് ചുണ്ടെടുക്കരുത് , ഉറക്കെ സംസാരിക്കരുത് , കാലിന്മേൽ കാൽ വച്ച് ഇരിക്കരുത് , guest വന്നാൽ അവരുടെ കൂടെ ഇരിക്കരുത് ... അങ്ങനെ അങ്ങനെ .. ഞാൻ പെൺകുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നാണ് അക്കാലത്തെ എന്റെ ഏറ്റവും വലിയ കൗണ്ടർ പോയിന്റ് ...

ചേട്ടന്മാരെ ഇതൊക്കെ കേൾക്കുമ്പോ നിങ്ങൾക്ക് , ഫെമിനിച്ചിയെന്നും , വറുത്ത മീൻ കാര്യം എന്നൊക്കെ പറഞ്ഞ് കളിയാക്കാം .പക്ഷേ എവിടെയെങ്കിലും നിങ്ങൾക്കും പറയാനുണ്ടാകും .. ഇത്തരം gender based അല്ലാത്ത ഏതെങ്കിലും മാറ്റി നിർത്തലിന്റെ വേദന കഥ. ഒരുപക്ഷേ നിങ്ങളുടെ ഈഗോ മാറ്റി വച്ചാൽ എത്രയോ കാര്യങ്ങൾ നല്ലത് ഇവിടെ സംഭവിക്കും ഇവിടെ.. അറിയാമോ ...

ഇനി പെണ്ണുങ്ങളേ , നിങ്ങളുടെ പുരുഷന്മാരേക്കാൾ വലിയ ശത്രുക്കൾ സ്വയം ബോധമില്ലാത്ത , അടിമ മനസുള്ള , സ്വന്തം അവസ്ഥകളെ , ആഗ്രഹങ്ങളെ മറന്ന് ജീവിക്കുന്ന , അതിന്റെ ഫ്രസ്ട്രേഷൻ സ്വന്തം മക്കളുടെ / സ്ത്രീകളുടെ അടുത്ത് കാണിക്കുന്ന അമ്മമാരായ / പുരുഷനെ impress ചെയ്യുന്നതാണ് ജീവിതം എന്ന് വിചാരിച്ച് ജീവിക്കുന്ന സ്ത്രീകളാണ് .. ഈ അമ്മമാർ + അച്ഛന്മാർ നന്നായി വളർത്തിയിരുന്നെങ്കിൽ സഹജീവികളെ അംഗീകരിക്കാൻ എന്നേ എല്ലാരും പഠിച്ചേനേ. അനുഭാവപൂർവ്വം കാണണം ഇത്തരം പുരുഷന്മാരെ , Spoiled Kids .. സ്ത്രീകളേ നിങ്ങൾക്കേ അത് പറ്റൂ ..

ഇതുവരെയുള്ള കാലത്തിന്റെ തിരുശേഷിപ്പുകൾ ശരീരത്തിലും , മനസിലും , സമൂഹത്തിലും പേറേണ്ട ആവശ്യമൊന്നുമില്ല . മാറേണ്ടവർക്ക് ഇന്ന് മാറാം .. അല്ലെങ്കിൽ സ്വസ്ഥതയില്ലാത്ത , തമ്മിൽ വിശ്വാസമില്ലാത്ത , കടിപിടികൂടുന്ന സമൂഹത്തിലേക്ക് ഇനിയും വളരാം .. എല്ലാം നിങ്ങടെ choice

വാല് : ആണേ , പെണ്ണേ നിങ്ങൾ ഈഗോ ഇല്ലാതെ സ്നേഹിച്ചിരുന്നെങ്കിൽ , ശരീരത്തെ കാണാതെ , മനസിനേയും ആത്മാവിനേയും അറിഞ്ഞിരുന്നെങ്കിൽ ഇവിടെ നടക്കുന്ന വലിയ വിവാദങ്ങൾ ഒക്കെ മണ്ടത്തരങ്ങൾ ആണ് എന്ന് എന്നേ മനസിലായേനെ .. atleast അവനവനെ എങ്കിലും അറിയാൻ ശ്രമിക്കൂ .. (എപ്പഴും പറയും ഇത് .. എന്നും പറയും .. വിരസമാകുന്നവർ വായിക്കണ്ട :D)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP