Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോളേജിൽ നിന്ന് ഇറങ്ങിവന്ന വിദ്യാർത്ഥിനിയെ ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി; ഇടിയുടെ ആഘാതത്തിൽ നിലത്തു വീണ പെൺകുട്ടിയുടെ ദേഹത്ത് കൂടി ബൈക്ക് കയറി ഇറങ്ങി; നിർത്താതെ പോയ യുവാക്കളെ പിടികൂടാൻ സോഷ്യൽ മീഡിയയുടെ സഹായം അഭ്യർത്ഥിച്ച് നാട്ടുകാർ; മൂവാറ്റുപുഴയിലെ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കോളേജിൽ നിന്ന് ഇറങ്ങിവന്ന വിദ്യാർത്ഥിനിയെ ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി; ഇടിയുടെ ആഘാതത്തിൽ നിലത്തു വീണ പെൺകുട്ടിയുടെ ദേഹത്ത് കൂടി ബൈക്ക് കയറി ഇറങ്ങി; നിർത്താതെ പോയ യുവാക്കളെ പിടികൂടാൻ സോഷ്യൽ മീഡിയയുടെ സഹായം അഭ്യർത്ഥിച്ച് നാട്ടുകാർ; മൂവാറ്റുപുഴയിലെ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മൂവാറ്റുപുഴയിലെ നിർമ്മല കോളജിന് മുൻവശ്ത്താണ് അപകടം നടന്നത്. കോളേജിൽ നിന്നും ക്ലാസ് കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിനിയെ ഇടിച്ചിട്ട ശേഷം ബൈക്ക് നിർത്താതെ പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്തു വീണ പെൺകുട്ടിയുടെ ദേഹത്ത് കൂടി ബൈക്ക് കയറി ഇറങ്ങുകയായിരുന്നു. എന്നിട്ടും ബൈക്കിലുണ്ടായിരുന്ന യുവാക്കൾ നിർത്താതെ പോവുകയായിരുന്നു. ഇവരുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ വ്യക്തമായിട്ടും ഇവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

മാറാടി ചങ്ങംശേരിയിൽ മുരളിയുടെ മകൾ ഇരുപത് വയസ്സുകാരിയായ ആര്യയാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്‌ച്ച വൈകിട്ട് നാലു മണിയോടെ മൂവാറ്റുപുഴ-പുനലൂർ റോഡിലാണ് അപകടമുണ്ടായത്. കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് ആര്യ. ബസിൽ കയറാനായി റോഡ് മുറിച്ചു കടക്കവെയാണ് അപകടമുണ്ടായത്. വിദ്യാർത്ഥിനി ഇപ്പോൾ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.

നാല് മാസത്തിനിടെ കോളജിലെ ഒരു വിദ്യാർത്ഥിയടക്കം മൂന്നു പേരാണ് ഈ സ്ഥലത്ത് അപകടത്തിൽ മരിച്ചത്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായത്. പെൺകുട്ടിയെ ഇടിച്ചിട്ടിട്ട് നിർത്താത പോയ ബൈക്കുകാരെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇവരെ പിടികൂടാൻ സോഷ്യൽ മീഡിയ ഇടപെടൽ നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP