Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുറ്റും തീയാണ്, ഇനിയും അധികം പേരെ രക്ഷപ്പെടുത്താനുണ്ട്; മൂന്നാം നിലയിൽ നിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞിനെ താഴെ നിൽക്കുന്ന ഉദ്യോഗസ്ഥന്റെ കൈകളിലേക്ക് എറിഞ്ഞ് നൽകി രക്ഷാ പ്രവർത്തനം തുടർന്ന് ഉദ്യോഗസ്ഥൻ; വീഡിയോ വൈറൽ

ചുറ്റും തീയാണ്, ഇനിയും അധികം പേരെ രക്ഷപ്പെടുത്താനുണ്ട്; മൂന്നാം നിലയിൽ നിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞിനെ താഴെ നിൽക്കുന്ന ഉദ്യോഗസ്ഥന്റെ കൈകളിലേക്ക് എറിഞ്ഞ് നൽകി രക്ഷാ പ്രവർത്തനം തുടർന്ന് ഉദ്യോഗസ്ഥൻ; വീഡിയോ വൈറൽ

ജോർജിയ: ചുറ്റും തീയാണ്. എന്നിട്ടും തീയിലേക്ക് എടുത്തു ചാടുകയാണ് ഈ രക്ഷാപ്രവർത്തകൻ. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്ന് കുട്ടിയെ രക്ഷിച്ച ശേഷം താഴെ നിൽക്കുന്ന ഉദ്യോഗസ്ഥന്റെ കൈകളിലേക്ക് എറിഞ്ഞ് നൽകിയ അഗ്‌നി സുരക്ഷാ ജീവനക്കാരന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

യുഎസ് ജോർജിയ സ്റ്റേറ്റിലെ ഡെക്കാറ്റർ നഗരത്തിലുണ്ടായ തീപിടുത്തത്തിനിടെയാണ് അതിസാഹസികമായ ഈ രക്ഷാപ്രവർത്തനം നടന്നത്. തീപടർന്ന് പിടിച്ച മൂന്നാം നിലയിലുണ്ടായിരുന്ന കുഞ്ഞിനെ പുറത്തെടുത്ത ശേഷം താഴെ നിന്ന ഉദ്യോഗസ്ഥന്റെ കൈകളിലേക്ക് എറിഞ്ഞു നൽകുകയാണ്. ശേഷം ഇയാൾ വീണ്ടും തീയിലേക്ക് എടുത്തു ചാടുകയും ചെയ്യുന്നു.

വീടിനുള്ളിൽ നിന്ന് പുറത്തെത്തിച്ച കുട്ടിയെ ബാൽക്കണിയിൽ നിന്ന് താഴെ നിൽക്കുന്ന ഉദ്യോഗസ്ഥന്റെ കൈയിലേക്ക് എറിഞ്ഞു നൽകുന്നതാണ് ദൃശ്യത്തിൽ കാണാം. കുട്ടിയെ ഇട്ടുകൊടുത്ത ശേഷം ഒട്ടും സമയം കളയാതെ അടുത്തയാളെ രക്ഷിക്കാനായി ഉദ്യോഗസ്ഥൻ മടങ്ങി പോകുന്നതും വീഡിയോയിൽ ഉണ്ട്.

ജനുവരി മൂന്നാം തീയതിയാണ് സംഭവം നടക്കുന്നത്. രാത്രിയിൽ ഉണ്ടായ തീപിടിത്തത്തിലും കാര്യക്ഷമമായ രക്ഷാപ്രവർത്തനം നടത്തിയത് ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

കെട്ടിടത്തിലെ തീയണയ്ക്കാനായി പൈപ്പ് ഇടുന്നതിന് മുമ്പ് കെട്ടിടത്തിനുള്ളിലെ ആളുകളെ രക്ഷപ്പെടുത്തുന്നതാണ് ഞങ്ങളുടെ പ്രഥമിക ദൗത്യം. ഈ സമയം കുട്ടികളെ ഇട്ടുനൽകുന്നത് ഫുട്ബോൾ ഇടുന്നത് പോലെയാണെന്ന് ക്യാപ്റ്റൻ എറിക് ജാക്സൺ അഭിപ്രായപ്പെട്ടു.

അഗ്‌നി ശമനാ ഉദ്യോഗസ്ഥരുടെ ഹെൽമറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ദേക്ലാബ് കൗണ്ടിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ മൂന്ന് ലക്ഷം ആളുകൾ കാണുകയും 3000 ആളുകൾ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP