Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മസാലകൾ

മസാലകൾ

സപ്‌ന അനു ബി ജോർജ്‌

സാലകൾ നമ്മുടെ പാചകരീതിയിൽ ഒഴിവാക്കാനാവാത്ത ഘടകമാണ്. മസാലകൾ കലർന്ന ഭക്ഷണം എന്നാണ് മറ്റു രുചികളിൽ നിന്ന് നമ്മുടെ ഭക്ഷണത്തെക്കുറിച്ച് അറിയപ്പെടുന്നത്. നാടൻ വിഭവങ്ങൾക്ക് രുചിയും മണവും നൽകുകയാണ് ഇത്തരം മസാലകളുടെ ലക്ഷ്യം. എന്നാൽ പാചകരീതിയിൽ ഉപയോഗിക്കുന്ന പല മസാലകൾക്ക് അവ നാം സ്വയം ഉണ്ടാക്കിയാൽ  ആരോഗ്യഗുണങ്ങളും ധാരാളം ഉണ്ടാകുന്നു. ഇത്തരം ചില മസാലകളുടെ കൂട്ടുകളേക്കുറിച്ച് ആണ് ഇനി പറയാൻ പോകുന്നത്! ഇവിടെക്കൊടുക്കുന്ന മസാലകൾ എല്ലാം തന്നെ പാചവിധിക്കനുസരിച്ച് കൂട്ടുകയും കുറക്കുകയും ചെയ്യുക.

ദം ബിരിയാണി മസാല

( ഇതെല്ലാ ഒരുമിച്ച് പൊടിയാക്കുക) പാചക്കുറിപ്പനുസരിച്ച്)

  1. പെരുംജീരകം
  2. കറുവാപ്പട്ട
  3. ഏലക്ക
  4. ജീരകം
  5. ഗ്രാംബു
  6. കുരുമുളക്
  7. സ്റ്റാർ അനീസ്
  8. വഷണയില

ഫിഷ്മോളി മസാല

( മീൻ കഷണങ്ങളിൽ പുരട്ടി വരുക്കാൻ)

  1. കുരുമുളക് പൊടി
  2. മുളക് പൊടി
  3. മഞ്ഞൾപ്പൊടി
  4. ഉപ്പ്

ചിക്കൻ കറി മസാ‍ല

( 30 മിനിറ്റിനുള്ളിൽ തയ്യാറക്കാവുന്ന കറി മസാല)

  1. മുളക് പൊടി
  2. മല്ലിപ്പൊടി
  3. ഇഞ്ചി
  4. വേളുത്തുള്ളി
  5. കുരുമുളക്
  6. ഇറച്ചിമസാല
  7. ഉപ്പ്
  8. സവാള
  9. കരിവേപ്പില
  10. വഷണയില

തീയൽ മസാല

  1. തേങ്ങ
  2. മുളക്പൊടി
  3. മല്ലിപ്പൊടി
  4. വെളുത്തുള്ളി
  5. ഉള്ളി
  6. മഞ്ഞൾപ്പൊടി
  7. കരിവേപ്പില
  8. ഉപ്പ്

പച്ചക്കുരുമുളക് കൊഞ്ച് മസാല

  1. പച്ചക്കുരുമുളക്
  2. കൊച്ചുള്ളി
  3. ഇഞ്ചി
  4. മുളക്പൊടി
  5. ഉലുവ
  6. മഞ്ഞൾപ്പൊടി
  7. ഉപ്പ്

മീൻ വറക്കാൻ മസാല

  1. മുളക് പൊടി/വറ്റൽ മുളക് പൊടി( ഒരേ അളവിൽ)
  2. ഉലുവ
  3. മഞ്ഞൾപ്പൊടി
  4. കുരുമുളക്
  5. ഇഞ്ചി
  6. ഉപ്പ്
  7. കരിവേപ്പില്

നാടൻ ബീഫ് മസാല

  1. മുളക്പൊടി
  2. മല്ലിപ്പൊടി
  3. ഇഞ്ചി
  4. വേളുത്തുള്ളി( ഇഞ്ചിയിലും ഇരട്ടി)
  5. കുരുമുളക്
  6. ഇറച്ചിമസാ‍ല( കറുവാപ്പട്ട, ഗ്രാംബു, സ്റ്റാർ അനീസ്, പെരുംജീരകം, ജീരകം,എലക്ക)
  7. മഞ്ഞൾപ്പൊടി
  8. ഉപ്പ്

പനി ജലദോഷം – മരുന്ന് മസാല

  1. കുരുമുളക്-1 ടേ.സ്പൂൺ
  2. ഇഞ്ചി-1 ടേ.സ്പൂൺ
  3. വെളുത്തുള്ളി. 1 ടേ.സ്പൂൺ
  4. ഉപ്പ്

എല്ലാം   2 ഗ്ലാസ്സ് വെള്ളത്തിൽ തിളപ്പിച്ച് 1 ഗ്ലാസ്സ്  ആക്കി  അരിച്ച്   ഒരു ഗ്ലാസ്സിൽ  ഒഴിച്ചുവെച്ച് , പല വട്ടമായി ഒരോ സ്പൂൺ ഇടക്കിടക്ക് ചൂടോടെ കുടിക്കുക.





Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP