Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയോട് പിണങ്ങി കഴിഞ്ഞിരുന്ന കുണ്ടറ സ്വദേശി ഒപ്പം താമസിച്ചിരുന്ന കാമുകിയെ കൊന്നു സെപ്റ്റിക് ഡാങ്കിൽ താഴ്‌ത്തി; ഭാര്യയെ കൊല്ലാൻ പോയപ്പോൾ പൊലീസ് പിടിയിൽ

ഭാര്യയോട് പിണങ്ങി കഴിഞ്ഞിരുന്ന കുണ്ടറ സ്വദേശി ഒപ്പം താമസിച്ചിരുന്ന കാമുകിയെ കൊന്നു സെപ്റ്റിക് ഡാങ്കിൽ താഴ്‌ത്തി; ഭാര്യയെ കൊല്ലാൻ പോയപ്പോൾ പൊലീസ് പിടിയിൽ

കുണ്ടറ: കാമുകിയെ കൊന്ന് വീട്ടിലെ കക്കൂസ് ടാങ്കിൽ തള്ളിയ ശേഷം ഭാര്യയെ കൊല്ലാൻ ശ്രമിച്ച മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുണ്ടറ കാക്കോലിൽ വിഷ്ണുഭവനിൽ വിജയരാജനെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്തത്.

എട്ട് മാസമായി വിജയരാജനോടൊപ്പം കഴിഞ്ഞുവന്ന പുനലൂർ സ്വദേശി മിനിയാണ് (40)കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ 9ന് രാത്രി നടന്ന സംഭവം ഏഴ് ദിവസം കഴിഞ്ഞാണ് പുറംലോകം അറിഞ്ഞത്. കാമുകിയെ കൊന്ന ശേഷം പിണങ്ങി കഴിയുന്ന ഭാര്യ ഗീതയെയും കൊലപ്പെടുത്താനുള്ള നീക്കത്തിനിടയിലാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

മിനിയും വിജയരാഘവനും വിവാഹം കഴിക്കാതെ കഴിഞ്ഞ എട്ടുമാസമായി കാക്കോലിലെ വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു. വിജയരാജൻ വീട്ടിൽ തന്നെ സ്വന്തമായി കാർ വർക്ക്‌ഷോപ്പ് നടത്തിവരുകയായിരുന്നുആദ്യഭാര്യയായ ഗീതയുമായി വിവാഹബന്ധം വേർപെടുത്തുന്നതിനായി കേസ് നിലനിൽക്കുന്ന അവസരത്തിലാണ് വിജയരാജൻ മിനിയുമായി അടുപ്പത്തിലാകുന്നത്. മിനിക്ക് ആദ്യവിവാഹത്തിൽ ഒരു മകനും മകളുമുണ്ട്.

വീടിനോട് ചേർന്ന് കാർ വർക്‌ഷോപ്പ് നടത്തിവരുന്ന വിജയരാജനും മിനിയും തമ്മിൽ വഴക്ക് പതിവായിരുന്നു. രണ്ടുപേരുടെയും ആദ്യവിവാഹത്തിലെ മക്കൾ കൂടെയില്ലാത്തതിനാൽ തടസം പിടിക്കുന്നതിന് ആരുമുണ്ടായിരുന്നില്ല. സംഭവ ദിവസം രാത്രി മിനിയെ കഴുത്ത് ഞെരിച്ച് അവശയാക്കി നിലത്തിട്ട ശേഷം വിജയരാജൻ ഉറങ്ങാൻ പോയി. പുലർച്ചെ 5 മണിയോടെ ഉറക്കമുണർന്നപ്പോൾ മിനി മരിച്ചു കിടക്കുന്നതാണ് കണ്ടത്. ആരെങ്കിലും അറിയുംമുമ്പ് മൃതദേഹം ഒളിപ്പിക്കാനായി ശ്രമം. വീടിന് പിറകിലെ കക്കൂസ് ടാങ്കിന്റെ മൂടി മാറ്റി മൃതദേഹം അതിൽ തള്ളിയ ശേഷം മൂടി പഴയ രീതിയിലാക്കി. രാവിലെ പതിവുപോലെ വർക്‌ഷോപ്പിൽ പണിയിൽ മുഴുകി.

പകൽ മിനിയുടെ മകൻ മിഥുൻ അമ്മയെ അന്വേഷിച്ചെത്തിയപ്പോൾ മൈനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ പോയിരിക്കുകയാണെന്ന് കളവ് പറഞ്ഞു. ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും മിനിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് റൂറൽ എസ്‌പി എസ്. സുരേന്ദ്രന് പരാതി നൽകി. അതിനുമുമ്പ് മിനിയെ കാണാനില്ലെന്ന് വിജയരാജനും കുണ്ടറ പൊലീസിൽ പരാതി നൽകി. വിജയരാജന്റെ മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്ന് 11ാം തീയതി വീണ്ടും ചോദ്യം ചെയ്‌തെങ്കിലും ഒരു വിവരവും ലഭിച്ചില്ല. പൊലീസ് സംശയിക്കുന്നതായി മനസിലാക്കിയ വിജയരാജൻ വീണ്ടും ചോദ്യം ചെയ്യുന്നത് ഒഴിവാക്കാൻ കൈഞരമ്പ് മുറിച്ച് മറ്റൊരാളുടെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സ തേടി.

ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് വാങ്ങിയ വിജയരാജൻ തിങ്കളാഴ്ച കൊല്ലത്തേക്കു പോയി. അന്ന് കോടതിയിൽ ഗീതയുമായുള്ള കേസിന്റെ വിചാരണയായിരുന്നു. ഗീതയെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു ഇയാളുടെ നീക്കമെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പും കയ്യിൽ കരുതിയിരുന്നു. പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന വിജയരാജൻ ഭാര്യ ഗീതയെ കൊലപ്പെടുത്താൻ കരുനാഗപ്പള്ളിയിലെ അവരുടെ വീട്ടിലേക്ക് പോകുന്നതിനിടയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ കൊല്ലം ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരവും ഭാര്യയെ വകവരുത്താനുള്ള തീരുമാനവും വെളിപ്പെടുത്തിയത്. തുടർന്ന് കൊട്ടാരക്കര ഡിവൈ.എസ്‌പി സുൾഫിക്കർ, കുണ്ടറ സി.ഐ ഉമേഷ് കുമാർ, എസ്.ഐ സുനീഷ് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചു.

മിനിയെ കൊലപ്പെടുത്തിയശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതും കൂടുതൽ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ളതും അന്വേഷണ വിധേയമാക്കുമെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്നും കൊല്ലം റൂറൽ ജില്ലാപൊലീസ് മേധാവി എസ്.സുരേന്ദ്രൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP