Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇനി റെയിൽവേയിലും ടിക്കറ്റ് നിരക്ക് ഉയരും; രാത്രിയോടുന്ന ട്രെയിനുകൾക്കും പാൻട്രി കാർ ഉള്ളവയ്ക്കും നിരക്ക് വർധിക്കും; എയർലൈൻ മാതൃകയിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് നിരക്കുകൾ കുറയും; പുതിയ നിർദ്ദേശങ്ങളുമായി നീതി ആയോഗ്

ഇനി റെയിൽവേയിലും ടിക്കറ്റ് നിരക്ക് ഉയരും; രാത്രിയോടുന്ന ട്രെയിനുകൾക്കും പാൻട്രി കാർ ഉള്ളവയ്ക്കും നിരക്ക് വർധിക്കും; എയർലൈൻ മാതൃകയിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് നിരക്കുകൾ കുറയും; പുതിയ നിർദ്ദേശങ്ങളുമായി നീതി ആയോഗ്

ന്യൂഡൽഹി: എല്ലായിടത്തും വില വർധന വരുന്ന ഉയരുമ്പോൾ റെയിൽവേയും നിരക്കുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു. വരുമാന വർധനവിന് വേണ്ടിയാണ് പുതിയ നിർദ്ദേശങ്ങൾ ഒരുങ്ങുന്നത്. രാത്രിയോടുന്ന ട്രെയിനുകൾക്കും പാൻട്രി കാർ ഉള്ളവയ്ക്കും കൂടിയ നിരക്കാക്കാനും ഉത്സവകാലത്തു നിരക്കു കൂട്ടുക, അല്ലാത്തപ്പോൾ കുറയ്ക്കാനും തീരുമാനിച്ചു.

അത് പോലെത്തന്നെ സൗകര്യപ്രദമായ സമയങ്ങളിൽ ലക്ഷ്യത്തിലെത്തുന്ന ട്രെയിനുകളിൽ കൂടുതൽ നിരക്ക് ഏർപ്പെടുത്താനും പ്രാദേശിക താൽപര്യങ്ങൾ അടിസ്ഥാനമാക്കി റെയിൽവേ സോണുകൾക്ക് ഉയർന്ന നിരക്കു നിശ്ചയിക്കാൻ അധികാരവും നൽകാനും നിർദ്ദേശം നൽകി.

അത് പോലെത്തന്നെ എയർലൈനുകളുടെ മാതൃകയിൽ ടിക്കറ്റ് നിരക്കുകൾ നിർണയിക്കുന്ന സമ്പ്രദായം സ്വീകരിക്കാൻ നിർദ്ദേശം ഉയർന്നു. മുൻകൂട്ടി ടിക്കറ്റെടുക്കുന്നവർക്കു വൻ ഇളവുകൾ എയർലൈനുകൾ നൽകാറുണ്ട്.

ആ രീതിയിൽ കാലേകൂട്ടി നിലവിലുള്ള 'ഫ്‌ളെക്‌സി'നിരക്കുകളെക്കുറിച്ചു വ്യാപക പരാതിയുള്ള സാഹചര്യത്തിലാണു റെയിൽവേ ബോർഡ് നിയോഗിച്ച വിദഗ്ധസമിതിയുടെ പുതിയ നിർദ്ദേശങ്ങൾ

ട്രെയിനുകളിൽ ഒഴിവുള്ള സീറ്റുകളുടെ അടിസ്ഥാനത്തിൽ ടിക്കറ്റ് നിരക്കു നിർണയിക്കുന്ന സമ്പ്രദായമാണു സമിതി നിർദ്ദേശിക്കുന്നത്. 20 മുതൽ 50% വരെ ഇളവാണ് ഇതുവഴി ലഭിക്കുക. ചാർട്ട് തയാറായിക്കഴിഞ്ഞ് എടുക്കുന്ന ടിക്കറ്റുകൾക്കും ഇളവു കിട്ടും. എന്നാൽ ലോവർ ബർത്ത് ആവശ്യപ്പെടുന്നവരിൽ നിന്നു കൂടുതൽ പണം വാങ്ങാം.

നിതി ആയോഗ് ഉപദേഷ്ടാവ് രവീന്ദർ ഗോയൽ, എയർ ഇന്ത്യ എക്‌സിക്യുട്ടിവ് ഡയറക്ടർ (റവന്യു മാനേജ്‌മെന്റ്) മീനാക്ഷി മാലിക്, പ്രഫ. എസ്. ശ്രീറാം തുടങ്ങിയവരും റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടതായിരുന്നു സമിതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP