Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വൻ നഷ്ടം കാരണം ദിവസേന പിൻവാങ്ങുന്നത് ശരാശരി 20 ബസുകൾ; കഴിഞ്ഞ 10 വർഷത്തിനിടെ കുറഞ്ഞത് 20,000 ബസുകൾ; ഡീസലിന്റെ വില വർധിച്ചപ്പോൾ അധിക ചെലവ് വരുന്നത് ആയിരം രൂപയോളം;ബസ് ഉടമകൾക്ക് ലഭിക്കുന്നത് 800 രൂപ വരെ; ബസ് വ്യവസായത്തിന്റെ പിന്നിലുള്ള കഥകൾ

വൻ നഷ്ടം കാരണം ദിവസേന പിൻവാങ്ങുന്നത് ശരാശരി 20 ബസുകൾ; കഴിഞ്ഞ 10 വർഷത്തിനിടെ കുറഞ്ഞത് 20,000 ബസുകൾ; ഡീസലിന്റെ വില വർധിച്ചപ്പോൾ അധിക ചെലവ് വരുന്നത് ആയിരം രൂപയോളം;ബസ് ഉടമകൾക്ക് ലഭിക്കുന്നത് 800 രൂപ വരെ; ബസ് വ്യവസായത്തിന്റെ പിന്നിലുള്ള കഥകൾ

കണ്ണൂർ: ജനുവരി 30 മുതൽ കേരളത്തിൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമ്പോൾ പലയിടത്ത് നിന്നും വിമർശനം ഉയരുകയാണ്. എന്നാൽ ദിനം പ്രതി ഉയരുന്ന ഡീസൽ വില വർധന വളരെ മോശമായാണ് ബസ് വ്യവസായത്തെ ബാധിക്കുന്നത്, ഇത്തരത്തിൽ മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത രീതിയിലാണ് പല ബസ് മുതലാളിമാരും. പേരിൽ മുതലാളി ഉണ്ടെങ്കിലും തൊഴിലാളികളേക്കാൾ കഷ്ടത്തിലാണ് പല ബസ് ഉടമകളും ഉള്ളത്.

കഴിഞ്ഞ 10 വർഷത്തിനിടെ റോഡുകളിൽ നിന്ന് അപ്രത്യക്ഷമായത് 20,000 ത്തോളം ബസുകളാണ്. പ്രതിദിനം നിരത്തിൽനിന്ന് പിൻവാങ്ങുന്നത് ശരാശരി 20 ബസുകൾ ആണെന്നാണ് കണക്ക്, 2007 ൽ സർവീസ് നടത്തിയിരുന്നത് 34,000 ബസുകൾ ആകുമ്പോൾ ഇപ്പോൾ നിരത്തിലിറങ്ങുന്നത് വെറും 14,000 ബസുകൾ മാത്രമാണ്.

നൂറു ലിറ്റർ ഡീസൽ ഒരു ദിവസം നിറയക്കേണ്ടിവരുന്ന ബസുകൾക്ക് അധികമായി 10 മുതൽ 15 വരെ ലിറ്റർ ഡീസൽ അടിച്ചാലേ ട്രിപ്പ് പൂർത്തീകരിക്കാൻ കഴിയൂ. ഡീസൽ ചെലവ് അതോടെ ശരാശരി 1000 രൂപ കൂടി.കേന്ദ്രം ഡീസലിന് മുകളിലുള്ള വില നിയന്ത്രണം എടുത്ത് കളഞ്ഞതോടെ ലിറ്ററിന് 48 രൂപയായിരുന്ന ഡീസലിന് 66 രൂപയായത് വളരെവേഗത്തിലാണ്.

സ്‌പെയർ പാർട്ടുകളടക്കം എല്ലാത്തിനും വില കൂടി. തൊഴിലാളികളുടെ വേതനം കൂടി നോക്കുമ്പോൾ ചെലവ് 30 ശതമാനത്തോളം ഉയർന്നിട്ടുണ്ട്. അതേസമയം, യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുമുണ്ടായിരിക്കുകയാണ്. പ്രതിദിനം 1300 ടിക്കറ്റുവരെ നൽകിയിരുന്ന ബസുകളുണ്ടായിരുന്നപ്പോൾ ഇന്ന് അത് അറുനൂറിൽ താഴെയാണ്. യാത്രക്കാർ തിക്കിത്തിരക്കിനില്ക്കുന്ന രീതി ഇപ്പോൾ തീരെ കുറവാണ്പിൻവലിച്ച ബസുകളിലേറെയും ഇപ്പോൾ പെർമിറ്റ് പുതുക്കി കർണാടകയിലും തമിഴ്‌നാട്ടിലും ഓടുന്നുണ്ട്.

ബസ് ഉടമകളുടെ കണക്കനുസരിച്ച് പ്രതിദിനം മിച്ചം വരേണ്ടത് 2000 രൂപ എങ്കിലുമാണ് എന്നാൽ കിട്ടുന്നത് 500- 800 രൂപ വരെ മാത്രമാണ്. 2010 ൽ ഒരു ബസിന്റെ വില 15 ലക്ഷം രൂപയായപ്പോൾ ഇപ്പോഴത്തെ വില 32 ലക്ഷം രൂപയായി മാറി.

ഈ നില തുടർന്നാൽ രണ്ടു വർഷത്തിനകം സ്വകാര്യ ബസ് വ്യവസായം ഇല്ലാതാകും. ബസ് ചാർജ് വർദ്ധിപ്പിച്ച് ഈ വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം.''എന്നാണ് ബസ് ഉടമകൾക്ക് പറയാൻ ഉള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP