Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൃഹാതുരത്വമുണർത്തുന്ന കരോൾ ഗാനാലാപനവുമായി 'നീന വോയിസ്; പഴയ കാല കരോൾ ഗാനങ്ങളെ കോർത്തിണക്കി നീനയിലെ യുവപ്രതിഭകൾ അണിയിച്ചൊരുക്കിയ കരോൾ ഗാനം കേൾക്കാം

ഗൃഹാതുരത്വമുണർത്തുന്ന കരോൾ ഗാനാലാപനവുമായി 'നീന വോയിസ്;  പഴയ കാല കരോൾ ഗാനങ്ങളെ കോർത്തിണക്കി നീനയിലെ യുവപ്രതിഭകൾ അണിയിച്ചൊരുക്കിയ കരോൾ ഗാനം കേൾക്കാം

ജോബി മാനുവൽ

നീന ( കൗണ്ടി ടിപ്പററി) : മനസ്സിൽ മായാതെ നിൽക്കുന്ന പഴയ കാല കരോൾ ഗാനങ്ങളെ കോർത്തിണക്കികൊണ്ടു നീനയിലെ ഒരു പറ്റം യുവപ്രതിഭകൾ അണിയിച്ചൊരുക്കിയ കരോൾ ഗാനാലാപനം ശ്രദ്ധേയമാകുന്നു. എട്ടിൽപരം ഗാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത വരികൾ താളാത്മകമായി സംയോജിപ്പിച്ചു അവതരിപ്പിക്കുന്നു എന്നതാണ് ഈ അവതരണത്തെ പതിവിലും വ്യത്യസ്തമാക്കുന്നത്.

പതിനൊന്നു മിനിറ്റ് നീളുന്ന ഈ ഗാനാലാപനം ഗൃഹാതുരത്വം നിറയുന്ന ചെറുപ്പകാലത്തേയ്ക്ക് ഏവരെയും കൂട്ടിക്കൊണ്ടുപോകും എന്ന കാര്യത്തിൽ സംശയം ഇല്ല.നീനാ കൈരളി' സമൂഹത്തിന്റെ പിന്തുണയോടും പ്രോത്സാഹനത്തോടും കൂടി നീനാ സെന്റ് മേരീസ് പള്ളിയിൽ വച്ച് ചിത്രീകരിച്ച ഈ ഗാനവിരുന്നിന്റെ ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് സന്ദീപ് ചോലാട്ട് ആണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP