Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വമ്പൻ ജയവുമായി വീണ്ടും ഇന്ത്യൻ യുവ നിര ; അണ്ടർ19 ലോകകപ്പിൽ സിംബാബ്‌വെയെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി; സുബ്മാൻ ഗില്ല് മാൻ ഓഫ് ദി മാച്ച്

വമ്പൻ ജയവുമായി വീണ്ടും ഇന്ത്യൻ യുവ നിര ; അണ്ടർ19 ലോകകപ്പിൽ സിംബാബ്‌വെയെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി; സുബ്മാൻ ഗില്ല് മാൻ ഓഫ് ദി മാച്ച്

വെല്ലിങ്ങ്ടൺ: അണ്ടർ19 ലോകകപ്പിൽ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സിംബാബ്‌വെയെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‌വെ 48.1 ഓവറിൽ 154 റൺസിന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 21.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തി.

ഇന്ത്യയുടെ ഓപ്പണർമാരായി ക്രീസിലെത്തിയ എച്ച് എം ദേശായിയും ശുഭ്മാൻ ഗില്ലും അർധ സെഞ്ചുറി നേടി ടീമിനെ വിക്കറ്റ് നഷ്ടം കൂടാതെ ജയത്തിലെത്തിച്ചു. ദേശായി 56 റൺസും ശുഭ്മാൻ ഗിൽ 90 റൺസും നേടി.ടോസ് നേടി ബാറ്റിംങ്ങിനിറങ്ങിയ സിംബാബ്‌വെ തുടക്കം മുതൽ തകരുകയായിരുന്നു. 36 റൺസ് നേടിയ മിൽട്ടൺ സൂൻപയാണ് ടോപ്പ് സ്‌കോറർ.

21.4 ഓവറിൽ ഇന്ത്യ ലക്ഷ്യം സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി അനുകുൾ റോയി നാല് വിക്കറ്റ് നേടി. 7.1 ഓവറിൽ കേവലം 20 റൺസ് മാത്രം വഴങ്ങിയാണ് റോയ് നാല് വിക്കറ്റ് വീഴ്‌ത്തിയത്. അർദ്ധ സെഞ്ചുറി നേടിയ സുബ്മാൻ ഗില്ലാണ് മാൻ ഓഫ് ദി മാച്ച്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP