Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനുമതിയില്ലയാതെ മാർഗതടസം സൃഷ്ടിച്ച് നഗരത്തിൽ പ്രകടനം നടത്തിയതുൾപ്പടെ നിരവധി കേസുകൾ; നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരായില്ല; ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല പ്രസിഡന്റ് ഷാജറിനെ പൊലിസ് അറസ്റ്റ് ചെയ്തു

അനുമതിയില്ലയാതെ മാർഗതടസം സൃഷ്ടിച്ച് നഗരത്തിൽ പ്രകടനം നടത്തിയതുൾപ്പടെ നിരവധി കേസുകൾ; നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരായില്ല; ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല പ്രസിഡന്റ് ഷാജറിനെ പൊലിസ് അറസ്റ്റ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വിവിധ കേസുകളിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ല പ്രസിഡന്റ് എം.ഷാജറിനെ പൊലിസ് അറസ്റ്റ് ചെയ്തു. കോടതി വാറണ്ട് പ്രകാരം വെള്ളിയാഴ്ച ഉച്ചയോടെ സ്റ്റേഡിയം കോംപ്ലക്സ് പരിസരത്ത് നിന്നാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം ജില്ലാ സമ്മേളന സ്വാഗത സംഘം ഓഫീസിലേക്ക് വരികയായിരുന്നു ഷാജിർ. അറസ്റ്റ് തടസപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൊലിസ് ഇയാളെ ബലമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തു.

2015ൽ അനുമതിയില്ലയാതെ മാർഗതടസം സൃഷ്ടിച്ച് നഗരത്തിൽ പ്രകടനം നടത്തിയ രണ്ട് കേസുകളിൽ കോടതിയിൽ ഹാജരാകാത്തതിനാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

നിരവധി തവണ കോടതി സമൻസ് അയച്ചിട്ടും ഇയാൾ ഹാജരായില്ല. ഇതേതുടർന്ന് പല തവണ വാറന്റും പുറപ്പെടുവിച്ചു. എന്നിട്ടും ഹജരാകാത്തതിനെ തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. ഒരു കേസിൽ ജനുവരി 20ലേക്കും മറ്റൊരു കേസിൽ 27വരെയുമാണ് റിമാന്റ് ചെയ്തത്. ഈ കേസുകൾക്കു പുറമെ പൊലിസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചതുൾപ്പെടെ 34ഓളം കേസുകളിൽ കുറ്റാരോപിതനാണ് ഷാജർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP