Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വടാട്ടപാറക്കാർ കാത്തിരിക്കുന്നു.. ശിക്കാരി ശംഭുവിന്റെ വരവിനായി; ഗവിയെ സൂപ്പർഹിറ്റാക്കിയ സുഗീതിന്റെ പുതിയ ചിത്രത്തോടെ തങ്ങളുടെ നാടും മറ്റൊരു ഗവിയായി മാറുമെന്ന് നാട്ടുകാർക്ക് പ്രതീക്ഷ; സിനിമയുടെ ചിത്രീകരണം കുട്ടമ്പുഴ പഞ്ചായത്തിലെ വനത്താൽ ചുറ്റപ്പെട്ട മേഖലയുടെ പ്രകൃതി സൗന്ദര്യം ആവോളം പകർത്തി

വടാട്ടപാറക്കാർ കാത്തിരിക്കുന്നു.. ശിക്കാരി ശംഭുവിന്റെ വരവിനായി; ഗവിയെ സൂപ്പർഹിറ്റാക്കിയ സുഗീതിന്റെ പുതിയ ചിത്രത്തോടെ തങ്ങളുടെ നാടും മറ്റൊരു ഗവിയായി മാറുമെന്ന് നാട്ടുകാർക്ക് പ്രതീക്ഷ; സിനിമയുടെ ചിത്രീകരണം കുട്ടമ്പുഴ പഞ്ചായത്തിലെ വനത്താൽ ചുറ്റപ്പെട്ട മേഖലയുടെ പ്രകൃതി സൗന്ദര്യം ആവോളം പകർത്തി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വടാട്ടപാറക്കാർ കാത്തിരിക്കുന്നു..ശിക്കാരി ശംഭുവിന്റെ വരവിനായി. കുഞ്ചാക്കോ ബോബനെ നായകാനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം പുറത്തിറങ്ങുന്നതോടെ തങ്ങളുടെ നാടും മറ്റൊരു ഗവിയായിത്തീരുമെന്നാണ് ഇവിടുത്തുകാരുടെ പ്രതീക്ഷ. നാളെ ചിത്രം തീയറ്ററിലെത്തുമെന്ന് പ്രചാരണം മുറുകിയതോടെ ഈ കുടിയേറ്റ ഗ്രാമവാസികൾ തീയറ്ററുകളിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

ഓർഡിനറി ഇംപ്കാട് ശിക്കാരി ശംഭവുവിലും പ്രതിഫലിച്ചാൽ പ്രദേശം പ്രശസ്തിയിലേക്കുയരുമെന്നും ഇതുവഴി ഇവിടം വിനോദ സഞ്ചാര ഭൂപടത്തിൽ ശ്രദ്ധിക്കപ്പെടുമെന്നുമാണ് ഗ്രാമവാസികളിൽ ഏറെപ്പേരുടെയും കണക്കുകൂട്ടൽ. വികസനമുരടിപ്പ് ഏറെ അനുഭവപ്പെടുന്ന കൂട്ടമ്പുഴ പഞ്ചായത്തിലെ വനത്താൽ ചുറ്റപ്പെട്ട ഈ മേഖലയുടെ പ്രകൃതി സൗന്ദര്യം ഓരോ ഫ്രെയിമിലും വേണ്ടുവോളം ആവാഹിച്ചാണ് സുഗീത് ചിത്രം ഒരുക്കിയിരിക്കുന്നത്.

സുഗീത് -കുഞ്ചാക്കോബോൻ കൂട്ടുകെട്ടിൽ പിറന്ന ഓർഡനറി ഗവിക്ക് നേടിക്കൊടുത്ത പ്രശസ്തി ചെറുതല്ല.ഗവിയുടെ പ്രകൃതി സൗന്ദര്യം ഒട്ടും ചോരാതെ അഭ്രപാളിയിലെത്തിച്ച സുഗീത് മാജിക് ശിക്കാരി ശംഭുവിലും തുടരുമെന്ന് തന്നെയാണ് വടാട്ടുപാറ നിവാസികളുടെ കണക്കുകൂട്ടൽ. സുഗീത് നവമാധ്യമങ്ങിൽ ചിത്രത്തെക്കുറിച്ച് പങ്കുവച്ച വിവരങ്ങൾ ഇവിടുത്തുകാരുടെ ഈ പ്രതീക്ഷവാനോളം ഉയർത്തിയിട്ടുണ്ടെന്നതാണ് വാസ്തവം.സ്ഥലവാസികൾ ഇനിയും കാണാത്ത വടാട്ടുപാറുടെ സൗന്ദര്യം ചിത്രത്തിലുണ്ടെന്നായിരുന്നു സുഗീത് പങ്കുവച്ച പ്രധാന 'വിശേഷം'.

നർമത്തിലൂടെ പുലിവേട്ടയുടെ കഥ പറയുന്ന ചിത്രമാണിത്.തന്റെ ആദ്യ ചിത്രമായ ഓർഡിനറി ഹിറ്റ് ആയതുപോലെ ശിക്കാരി ശംഭുവിനെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് തന്നെയാണ് സുഗീതിന്റെ പ്രതീക്ഷ.പ്രശസ്ത സംവിധായകരായ ജോണി ആന്റണിയും അജി ജോണും നടന്മാരായി ചിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.  കോതമംഗലവും പരിസര പ്രദേശങ്ങളിലുമായിട്ടായിരുന്നു ചിത്രീകരണം.

റിയലിസ്റ്റിക് സിനിമയൊന്നുമല്ല. എന്നാലും കാഴ്ചക്കാരെ മുഴിപ്പിക്കില്ല.ചിത്രത്തെക്കുറിച്ച് അണിയറ പ്രവർത്തകർക്ക് കണ്ണും പൂട്ടി സമ്മതിക്കുന്ന ഒരു കാര്യം ഇത് മാത്രമാണ്.ഒരു ചിത്രകഥപോലെ രസിച്ചിരുന്ന് കണാവുന്ന സിനിമ. യുക്തിയുള്ള ചോദ്യങ്ങൾക്കൊന്നും ഇതിൽ പ്രസക്തിയില്ല. അല്ലാതെ തന്നെ കാണാവുന്ന ഒരു സിനിമയാണിത്.സംവിധായകൻ വ്യക്തമാക്കുന്നു. 55 ദിവസം കൊണ്ടാണ് സിനിമ ചിത്രീകരിച്ചത്. ചിത്രത്തിന്റ മുക്കാൽ ഭാഗവും ചിത്രീകരിച്ചത് കാട്ടിലാണ്. ഷൂട്ട് തുടങ്ങി അവസാനിക്കുന്നത് വരെ മഴയായിരുന്നു.

'അവിടെ വലിയ ഉരുൾ പൊട്ടൽ ഉണ്ടായി. മാത്രമല്ല ഉൾകാടായാതുകൊണ്ട് തന്നെ രണ്ട് തവണ ഞങ്ങളുടെ സെറ്റ് ആന ചവിട്ടി പൊളിച്ചു.വന്യമൃഗങ്ങൾ ഉള്ളതുകൊണ്ട് രാത്രി സിനിമ ചിത്രീകരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ആനയുടെ ചിഹ്നം വിളിയൊക്കെ കേൾക്കുമ്പോൾ എല്ലാവർക്കും പേടിയായിരുന്നു. കുറച്ച് റിസ്‌ക് എടുത്ത്,ഉൾക്കിടിലത്തോടെ ചെയ്ത സിനിമയാണ്. 'ഷൂട്ടിങ് കഴിഞ്ഞപ്പോൾ സുഗീത് ചിത്രത്തെക്കുറിച്ച്് അടുപ്പക്കാരുമായി പങ്കിട്ട അഭിപ്രായം ഇതായിരുന്നു. കോതമംഗലത്ത് ജി സിനിമാസിൽ ആണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP