Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏമ്പക്കം വിടാൻ നിരോധനം ഏർപ്പെടുത്തിയ എസ്‌ബിഐയെ കടത്തി വെട്ടി ജീവനക്കാർക്ക് ഡ്രസ്‌കോഡുമായി കാനറാ ബാങ്ക്; സ്ലിപ്പറും ജീൻസും ട്രൗസറുകളും ധരിച്ചെത്തിയാൽ ജോലിയില്ല; എക്‌സിക്യൂട്ടീവ് മുതലുള്ളവർ ടൈയും സ്യൂട്ടും ധരിക്കണം; അവധി ദിവസങ്ങൾക്ക് ചുവപ്പിന് പകരം കാവി നിറം നൽകിയതിനു പിന്നാലെ പുതിയ പരിഷ്‌ക്കാരത്തിൽ അസ്വസ്ഥരായി ജീവനക്കാർ

ഏമ്പക്കം വിടാൻ നിരോധനം ഏർപ്പെടുത്തിയ എസ്‌ബിഐയെ കടത്തി വെട്ടി ജീവനക്കാർക്ക് ഡ്രസ്‌കോഡുമായി കാനറാ ബാങ്ക്; സ്ലിപ്പറും ജീൻസും ട്രൗസറുകളും ധരിച്ചെത്തിയാൽ ജോലിയില്ല; എക്‌സിക്യൂട്ടീവ് മുതലുള്ളവർ ടൈയും സ്യൂട്ടും ധരിക്കണം; അവധി ദിവസങ്ങൾക്ക് ചുവപ്പിന് പകരം കാവി നിറം നൽകിയതിനു പിന്നാലെ പുതിയ പരിഷ്‌ക്കാരത്തിൽ അസ്വസ്ഥരായി ജീവനക്കാർ

മറുനാടൻ ഡസ്‌ക്

കൊച്ചി: ഏമ്പക്കം വിടുന്നതിന് വരെ ജീവനക്കാർക്ക് നിരോധനം ഏർപ്പെടുത്തിയ എസ്‌ബിഐയെ കടത്തി വെട്ടുന്ന ഡ്രസ് കോഡുമായി എത്തിയിരിക്കുകയാണ് കാനറാ ബാങ്ക്. ബാങ്കിങ് സേവനമേഖലയിൽ പെടുന്നതിനാൽ ജീവനക്കാർ ബാങ്കിന്റെ ബ്രാൻഡ് അംബാസർമാരായാണ് പരിഗണിക്കുന്നത് അതിനാൽ ജീവനക്കാർ നല്ല രീതിയിൽ വസ്ത്രം ധരിക്കണമെന്നാണ് കാനറാ ബാങ്ക് അധികൃതർ നിർദ്ദേശിക്കുന്നത്.

സ്ലിപ്പർ, ജീൻസ്, ടീഷർട്ട് തുടങ്ങിയവ ധരിക്കാൻ പാടില്ല എന്നതടക്കം ജീവനക്കാരുടെ വസ്ത്രധാരണത്തിൽ നിരവധി നിയന്ത്രണം ഏർപ്പെടുത്തുന്ന ഡ്രസ്‌കോഡുമായാണ് കാനറാ ബാങ്കിന്റെ പുതിയ സർ്കകുലർ ഇറങ്ങിയിരിക്കുന്നത്. അവധി ദിവസങ്ങൾക്ക് കാവിനിറം നൽകിയും രാഹുകാലം എഴുതിച്ചേർത്തും കലണ്ടർ പരിഷ്‌കരിച്ച കനറ ബാങ്കിന്റെ പുതിയ ഡ്രസ് കോഡ് കണ്ട് ഞെട്ടിയിരിക്കുകയാണ് ജീവനക്കാർ.

മാന്യമായ വസ്ത്രധാരണമാണെങ്കിലേ ഉപയോക്താക്കൾക്ക് ജീവനക്കാർ ഉത്തരവാദിത്തമുള്ളവരാണെന്നും കാര്യശേഷിയുള്ളവരാണെന്നും തോന്നൂ. അതുകൊണ്ട് ഔദ്യോഗിക വസ്ത്രചട്ടം നമ്മുടെ ബാങ്കിൽ അത്യാവശ്യമാണ് കനറ ബാങ്ക് വെള്ളിയാഴ്ച ഇറക്കിയ സർക്കുലറിൽ പറയുന്നു.

സ്റ്റാഫ് അംഗങ്ങൾ അവരുടെ ഐഡി കാർഡിലെ പേര് കാണത്തക്കവിധം ധരിക്കണം. തൂപ്പുകാർ, പ്യൂൺ ജോലിയിലുള്ളവർ, ആയുധധാരികളായ ഗാർഡുമാർ എന്നിവർ യൂണിഫോമും അതില്ലാത്തവർ വൃത്തിയുള്ള വസ്ത്രവും ധരിക്കണം. വൃത്തിയുള്ള ഷൂ, അല്ലെങ്കിൽ ചെരിപ്പ് ഉണ്ടാകണം. ഫോർമൽ വസ്ത്രമേ ധരിക്കാവൂ. ധരിക്കുന്ന വസ്ത്രം ഭംഗിയും കുലീനതയും വൃത്തിയും വെടിപ്പും ഉള്ളതാകണം. ജീവനക്കാർ വൃത്തിയുള്ളവരും എപ്പോഴും സന്തോഷഭാവം ഉള്ളവരുമാകണമെന്ന് സർക്കുലറിൽ പറയുന്നു.

എക്സിക്യൂട്ടീവ്മാർ, സ്‌കെയിൽ നാല് ജീവനക്കാർ, അതിനു മുകളിലുള്ളവർ എന്നിവർ പുരുഷന്മാരാണെങ്കിൽ ഔപചാരിക വേഷം, സ്യൂട്ട്, ബ്ലേസേഴ്സ്, ഇന്ത്യൻ ജാക്കറ്റ് എന്നിവയാകാം. ബാങ്കിലും പുറത്തും അവർ ഷർട്ടിനൊപ്പം ടൈ നിർബന്ധമായും ധരിക്കണം. വൃത്തിയുള്ള ഷൂസും ഇടണം. സ്ത്രീകളാണെങ്കിൽ ഇന്ത്യൻ ഔപചാരിക വേഷമാകാം. പാശ്ചാത്യവേഷം ധരിക്കുന്നതിന് വിലക്കില്ല. ഷൂസോ വൃത്തിയുള്ള ചെരിപ്പോ ഇടണം.

ശാഖകളിലെ മറ്റ് സ്റ്റാഫ് അംഗങ്ങൾ, യൂണിഫോം ഇടേണ്ടതില്ലാത്ത മറ്റ് ജീവനക്കാർ എന്നിവർക്കുമുണ്ട് വസ്ത്രച്ചട്ടം. സ്ത്രീകൾക്ക് ഇന്ത്യൻ ഔപചാരിക വേഷമോ പാശ്ചാത്യ വേഷമോ ധരിക്കുന്നതിന് വിലക്കില്ല. ഷൂസോ വൃത്തിയുള്ള ചെരിപ്പോ ഇടണം. പുരുഷന്മാർ മുഴുനീള ട്രൗസറും ഫോർമൽ ഷർട്ടും ഇടണം. ഒപ്പം വൃത്തിയുള്ള ഷൂസോ ചെരിപ്പോ ഉണ്ടാകണം. ബ്രാഞ്ച് ചുമതലക്കാരനും സെക്ഷൻ തലവന്മാരും ടൈ ധരിക്കണം എന്നിങ്ങനെ പോകുന്നു നിർദ്ദേശങ്ങൾ.

സ്ലിപ്പർ ധരിക്കാൻപാടില്ല. ഷോർട്സ്, ത്രീ ഫോർത്ത്, മുഴുനീളമില്ലാത്ത ട്രൗസറുകൾ, ടീ ഷർട്ട്, ജീൻസ്, സ്നീക്കേഴ്സ്, സ്പോർട്സ് ഷൂ എന്നിവയും ധരിക്കാൻപാടില്ലെന്നും സർക്കുലറിൽ പറയുന്നു.

ഏമ്പക്കം വിടുന്നതുൾപ്പെടെ വിലക്കി ഈ മാസം ആദ്യം എസ്‌ബിഐ സർക്കുലർ ഇറക്കിയിരുന്നു അതിന് പിന്നാലെയാണ് കാനറാ ബാങ്കും ഉദ്യോഗസ്ഥർക്ക് ഡ്രസ് കോഡുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഏമ്പക്കം വിടാൻ പാടില്ല, ദിവസവും താടി വടിക്കണം, നാടൻ ഭാഷ സംസാരിക്കാൻ പാടില്ല തുടങ്ങിയവയായിരുന്നു എസ്‌ബിഐയുടെ സർക്കുലറിൽ ഉണ്ടായിരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP