Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചരിത്രപരമായ മണ്ടത്തരം ആവർത്തിച്ചിരിക്കുന്നു; യെച്ചൂരിലൈൻ തള്ളിയ സിപിഎം ബിജെപിയെ സഹായിക്കുകയാണ് ചെയ്തതെന്ന് രമേശ് ചെന്നിത്തല

ചരിത്രപരമായ മണ്ടത്തരം ആവർത്തിച്ചിരിക്കുന്നു; യെച്ചൂരിലൈൻ തള്ളിയ സിപിഎം ബിജെപിയെ സഹായിക്കുകയാണ് ചെയ്തതെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയോട് പോരാടാൻ കോൺഗ്രസുമായി സഹകരിക്കണമെന്ന സീതാറാം യെച്ചൂരിയുടെ നിർദ്ദേശം വോട്ടിനിട്ട് തള്ളിയതു വഴി സിപിഎം കേന്ദ്രകമ്മിറ്റി ചരിത്രപരമായ മണ്ടത്തരം ആവർത്തിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരളത്തിലും ത്രിപുര എന്ന ചെറിയ സംസ്ഥാനത്തിലും മാത്രം അവശേഷിക്കുന്ന സിപിഎം എങ്ങനെയാണ് ഇന്ത്യയിൽ അധികാരം കയ്യാളുന്ന ബിജെപിയെ എതിരിടുന്നത്. ബിജെപി രാഷ്ട്രത്തെ അപകടത്തിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ ബിജെപിയെ അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞ് രാജ്യത്തെ രക്ഷിക്കാൻ എല്ലാ കക്ഷികളുടെയും ഒന്നിച്ചുള്ള പോരാട്ടമാണ് വേണ്ടത്. അതിന് തയാറാവാത്ത സിപിഎം ഫലത്തിൽ ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നത്- ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ സിപിഎം നേതാക്കളാണ് വിനാശകരമായ ഈ തീരുമാനത്തിനു പിന്നിൽ. ബിജെപിയെ അനുകൂലിക്കുന്ന നിലപാടാണ് എന്നും പ്രകാശ് കാരാട്ട് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയെ ഫാസിസ്റ്റ് കക്ഷിയായി കാണാൻ തയാറാവാത്ത പ്രകാശ് കാരാട്ട് ഇത്തരം ഒരു രേഖ തയാറാക്കിയതിൽ അതിശയിക്കാനില്ല- ചെന്നിത്തല പറഞ്ഞു.

രാഷ്ട്രത്തിന്റെ നിർണായകമായ ഘട്ടത്തിലെല്ലാം പ്രതിലോമകരമായ നിലപാട് സ്വീകരിക്കുന്ന സിപിഎം ഇപ്പോഴും അത് തന്നെയാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP