Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്റാരിയൊ മന്ത്രി സഭയിൽ പ്രഥമ സിക്ക് വനിതാ മന്ത്രിയായി ഹരിന്ദർ മാഹി

ഒന്റാരിയൊ മന്ത്രി സഭയിൽ പ്രഥമ സിക്ക് വനിതാ മന്ത്രിയായി ഹരിന്ദർ മാഹി

പി.പി.ചെറിയാൻ

ഒന്റാരിയോ : ഒന്റാരിയോ മന്ത്രി സഭയിൽ ഇന്തോ കനേഡിയൻ അംഗം ഹരിന്ദർമാഹി (38) ക്യാബിനറ്റ് റാങ്കിലുള്ള മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു.ഇന്തോ കനേഡിയൻ വുമൺ വകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്.ഒന്റാറിയോ മന്ത്രിസഭയിൽ ആദ്യമായാണ് സിക്ക് വനിതാ മന്ത്രിക്ക് നിയമനംലഭിക്കുന്നത്.

ഒന്റാരിയോ പ്രീമിയർ കാതലിൻ വയൻ നടത്തിയ മന്ത്രി സഭാ പുനഃസംഘടനയിൽബ്രാംപ്ടൻ സ്പ്രിങ് ഡെയ് ലിൽ നിന്നുള്ള നിയമ സഭാംഗം ഹരിന്ദന്മാഹിയെ ക്യാബിനറ്റ് റാങ്കിൽ നിയമിക്കുന്ന ഉത്തരവ്പുറത്തിറങ്ങിയിരുന്നു. ഒന്റാറിയോ ലിബറൽ പാർട്ടിയെ പ്രതിനിധീകരിക്കുന്ന ഹരിന്ദർ കാനഡയിലെ ആദ്യ സിക്ക് എംപിയായിരുന്നുഗുർബക്സ് സിങ്ങിന്റെ മകളാണ് . സ്റ്റാന്റിങ്ങ് കമ്മിറ്റി സോഷ്യൽപോളിസി, ഫിനാൻസ് ആൻഡ് ഇക്കണോമിക്ക് അഫയേഴ്സ് അംഗമായിരുന്നു.

അടുത്ത് നടക്കുവാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിക്ക് വോട്ടുകൾലക്ഷ്യമിട്ടാണ് പ്രിമിയർ കാതലിൻ ഇവരെ ക്യബിനറ്റിൽഉൾപ്പെടുത്തിയിരിക്കുന്നത്. 2014 ൽ നിയമ സഭാംഗമാകുന്നതിന് മുമ്പ്പീൽ ഡിസ്ട്രിക്റ്റ് സ്‌കൂൾ ബോർഡ് അംഗമായിരുന്നു. പഞ്ചാബിൽ നിന്നും
കുടിയേറിയ മാതാപിതാക്കൾക്ക് കാനഡയിൽ ജനിച്ച മകളാണ് ഹരിന്ദ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP