Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒത്തൊരുമയുടെ ആഘോഷമായി ബൽവിഡിയർ പുതുവത്സരാഘോഷം

ഒത്തൊരുമയുടെ ആഘോഷമായി ബൽവിഡിയർ പുതുവത്സരാഘോഷം

എഡ്മന്റൺ: എഡ്മന്റണിലെ ഏറ്റവും സജീവമായ മലയാളി കൂട്ടായ്മകളിലൊന്നായ ബെൽവിഡിയർ മലയാളി കമ്മ്യൂണിറ്റിയുടെ പുതുവത്സാരാഘോഷം ഡിസംബർ 30 ന് വൈകിട്ട് ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽ നടത്തി. കഴിഞ്ഞ ആറേഴു വർഷത്തിനിടയിൽ കാനഡയിലേക്ക് ആദ്യമായി കുടിയേറിവന്ന കുറേ മലയാളി കുടുംബങ്ങൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലമാണ് ബെൽവിഡിയർ. കഴിഞ്ഞ ആറു വർഷമായി നടക്കുന്ന ഓണാഘോഷത്തിലും പുതുവത്സരാഘോഷത്തിലും കമ്മ്യൂണിറ്റിയിൽ നിന്നും മാറിപ്പോയതുൾപ്പെടെ അറുപതിലധികം കുടുംബങ്ങൾ പങ്കെടുത്തു.

കേരളത്തിലെ വിവിഝ ജില്ലകളിൽ നിന്നുള്ള നാനാജാതി മതസ്ഥരായ കുടുംബങ്ങൾ ബൽവിഡിയർ കമ്മ്യൂണിറ്റിയിൽ സജീവാംഗങ്ങളാണ്. കാനഡയിൽ പുതുയതായി എത്തിച്ചേരുന്നവർക്ക് എല്ലാ തരത്തിലുള്ള സഹായങ്ങളും പരസ്പരം നൽകുന്ന ഒരു കമ്മ്യൂണിറ്റിയായി ബൽവിഡിയർ ഇപ്പോഴും വളർന്നു കൊണ്ടിയേരിക്കുന്നു. വൈകിട്ട് ആറ് മണിക്ക് ആരംഭിച്ച പുതുവർഷ പരിപാടിയിൽ ആന്റൺ ഐസിയും റീസ തെരേസ കുര്യനും അവതാരകരായി. കമ്മ്യൂണിറ്റിയിലെ കുടുംബാഗങങളുടെ മനോഹരമായ കലാപരിപാടികൾകൊണ്ട് നിറഞ്ഞ കലാ സന്ധ്യ പുതുവരത്സരദിനാഘോഷത്തിന് മോടി കൂട്ടി.

മലയാളികളുടെ ഹരമായ പുതിയതും പഴയതുമായ സിനിമാഗാനങ്ങൾ ഹിറ്റ് ഗാനങ്ങൾക്കനുസരിച്ച് ചിട്ടപ്പെടുത്തിയ നൃത്തങ്ങൾ, ആക്ഷൻ സോംഗ്, പ്രസംഗം, ഗ്രൂപ്പ് ഡാൻസ്, കവിത, ഗ്രൂപ്പ് സോംഗ് എന്നിങ്ങനെ വിവിധങ്ങളായ കലാപരപാടികൾ ശ്രോതാക്കളെ ആകർഷച്ചു. അച്ഛനും മകനും (സുനിൽ, വിഷ്ണു) ചേർന്നു പാടിയ ഹിറ്റ് ഗാനവും കൊച്ചുമക്കളെ സന്ദർശിക്കാൻ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളുടെ ഗൃഹാതുരത്വമുണർത്തുന്ന പഴയകാല ഗാനവും വീട്ടമ്മയുടെ നൃത്തവും പ്രത്യേകം കൈയടി നേടി. വേദിയിൽ പരിപാടി അവതരിപ്പിച്ച എല്ലാ കുട്ടികൾക്കും നാട്ടിൽ നിന്നും ഇവിടെയെത്തിയിട്ടുള്ള മാതാപാതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു.

കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ തന്നെയാണ് സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കിയത്. അന്നേദിവസം രാവിലെ മുതൽ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെല്ലാം ചേർന്ന് നാട്ടിലെ കല്ല്യാണ ഒരുക്കത്തെ അനുസ്മരിപ്പിക്കുന്ന അനുഭവത്തോടെ ഭക്ഷണ വിഭവങ്ങൾ ഒരുക്കി. സ്വാദിഷ്ടമായ ബിരിയാണിയും അപ്പവും സ്റ്റ്യുവും ചില്ലിചിക്കനും എല്ലാവരും വയറു നിറയെയും മനസ്സ് നറയെയും കഴിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ ഈ വർഷത്തെ ഭാഗ്യ കുടുംബമായി തെരഞ്ഞെടുക്കപ്പെട്ട ജെസ്‌വിൻ - ഷീബ കുടുംബത്തിനുള്ള ഗിഫ്റ്റ് വൗച്ചർ ബൽവേഡിയറിലെ ആദ്യകാല മലയാളി താമസക്കാരനായ ജോജി മാത്യു കൈമാറി. അതിനെ തുടർന്ന് ഓരോ കുടുംങ്ങൾക്കും പുതുവത്സര സമ്മാനങ്ങൾ കൈമാറാനുള്ള സമയമായിരുന്നു. ഓരോ കുടുംബവും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട് കിട്ടുന്ന വേറൊരു കുടുംബത്തിന് പുതുവത്സര സമ്മാനം കൈമാറി.

തദവസരത്തിൽ കമ്മ്യൂണിറ്റിയിലെ എല്ലാ കുടുംബങ്ങളും വേദിയിൽ വന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. എല്ലാ കുടുംബങ്ങളുടെയു സഹകരണത്തോടെ ഗംഭീരമായി നടത്തിയ പുതുവത്സരാഘോഷങ്ങൾക്ക് നേതൃത്വം നൽകിയത് നിധിൻ ജോസഫ്, ജോബി ലോനപ്പൻ, ജോയി മാടശേരി, പ്രദീഷ് വി. സി. ബിന്ദു മനോളി, നിമി ജോഷി, ജിജോ മാത്യു, ബിജു ദേവസി, ഷിജോ ജേക്കബ്, പി. വി. ബൈജു തുടങ്ങിയവരാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP