Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സിസ്റ്റർ സ്റ്റേറ്റ് പദ്ധതി - മാത്യു ഗൈ എം പി ഇന്ത്യൻ പ്രതിനിധികളുമായി ചർച്ച നടത്തി

സിസ്റ്റർ സ്റ്റേറ്റ് പദ്ധതി - മാത്യു ഗൈ എം പി ഇന്ത്യൻ പ്രതിനിധികളുമായി ചർച്ച നടത്തി

സിസ്റ്റർ സ്റ്റേറ്റ് എന്ന ആശയത്തെപ്പറ്റി സംവദിക്കാൻ വിക്ടോറിയൻ പ്രതിപക്ഷ നേതാവ് (Matthew Guy) മാത്യു ഗൈ എം പി ഇന്ത്യൻ പ്രതിനിധികളുമായി ചർച്ച നടത്തി.തങ്ങൾ അധികാരത്തിൽ വന്നാൽ ഇന്ത്യയുമായി ചേർന്ന് സിസ്റ്റർ സ്റ്റേറ്റ് ആശയം നടപ്പാക്കുമെന്നും, ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് വേണ്ടി പ്രത്യേകം ഭൂമിയും കെട്ടിടവും അനുവദിക്കാനുള്ള നടപടികൾ എത്രയും പെട്ടന്ന് നടപ്പിൽ വരുത്തുകയും ചെയ്യും എന്ന് എം പി അറിയിച്ചു!

വിക്ടോറിയയിലെ പ്രധാന ഇന്ത്യൻ സമൂഹം ആയതുകൊണ്ടു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് സിസ്റ്റർ സ്റ്റേറ്റ് പദ്ധതി പങ്കാളികളാവുന്നതിന് സാധ്യതയുണ്ട്.ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളെ പറ്റിയും ചർച്ചയും ചോദ്യോത്തരവും നടന്നു....

ചെറിയ കുറ്റകൃത്യങ്ങളെ അവഗണിക്കുന്ന പൊലീസ് നടപടിയെയും അത് ചെറുകിട കുറ്റവാളികൾക്ക് നൽകുന്ന ചെറുതല്ലാത്ത പ്രോത്സാഹനത്തെപ്പറ്റിയും, കൂടാതെ ഇന്ത്യക്കാർക്ക് സ്വർണം കൈവശം വയ്ക്കുന്ന ശീലം വ്യാപകമായുള്ളതുകൊണ്ട് ഇന്ത്യൻ സമൂഹം കവർച്ചക്കാരുടെ ഈസി ടാർഗറ്റ് ആയി മാറുന്നതിനെപ്പറ്റിയുമുള്ള ആശങ്കയും കേരളത്തിന്റെ പ്രതിനിധി ഉന്നയിച്ചു. മാത്യു ഗൈ ഈ ആശങ്ക ഉൾക്കൊള്ളുകയും, സീറോ ടോളറൻസ് ആശയം വിക്ടോറിയയിൽ നടപ്പിൽ വരുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കുകയും ചെയ്തു.

ഇന്ത്യൻ സമൂഹത്തെ പ്രീതിനിധീകരിച്ചു കൊണ്ട് നീരജ് നന്ദ, അരുൺ പാലക്കലോടി, വാസൻ ശ്രീനിവാസൻ, മോട്ടി വിസ, വിരോഷ് പെരേര, തുടങ്ങിയവർ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP