Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനവണ്ടിയെ കൊല്ലാൻ സെസ്! കെഎസ്ആർടിസിക്കുമാത്രം യാത്രാനിരക്കു വർധന; സ്വകാര്യബസുകൾക്ക് നേട്ടമുണ്ടാക്കാൻ സർക്കാരിന്റെ മറ്റൊരു ബോണസ്

ആനവണ്ടിയെ കൊല്ലാൻ സെസ്! കെഎസ്ആർടിസിക്കുമാത്രം യാത്രാനിരക്കു വർധന; സ്വകാര്യബസുകൾക്ക് നേട്ടമുണ്ടാക്കാൻ സർക്കാരിന്റെ മറ്റൊരു ബോണസ്

തിരുവനന്തപുരം: അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ദിനം പ്രതികുറയുന്നു. ചെറുതെങ്കിലും ഇന്ത്യയിലും പെട്രോളിനും ഡീസലിനും വിലകുറയുകയാണ്. എന്നാൽ യാത്രാക്കൂലി കുറയ്ക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇതിനിടെ യാത്രക്കാരെ കൂടുതൽ വലച്ച് കെഎസ്ആർടിസി ബസിൽ യാത്രാനിരക്ക് കൂടുകയാണ് സർക്കാർ. പക്ഷേ കെഎസ്ആർടിസിയെ പൂട്ടിക്കലിലാകും ഇപ്പോഴത്തെ നിരക്ക് വർദ്ധന എത്തിക്കുക എന്നതാണ് യാഥാർത്ഥ്യം.

യാത്രാനിരക്കിനൊപ്പം സെസ് കൂടി നിലവിൽ വരുന്നതോടെയാണ് കെഎസ്ആർടിസിയിൽ യാത്ര ചെലവുകൂടുന്നത്. സെസ് വർധന ഉടൻ നിലവിൽ വരുമെന്നു ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കെഎസ്ആർടിസി ഇൻഷുറൻസ് സെസ് ബിൽ നിയമസഭ പാസാക്കിയതോടെയാണ് നിരക്കുവർധനയ്ക്ക് കളമൊരുങ്ങിയത്. വിവിധ സ്ലാബുകളിൽ വിവിധ തരത്തിലാണ് നിരക്കു വർധന. കെഎസ്ആർടിസിയുടെ നിരക്ക് വർദ്ധന സ്വകാര്യ ബസുകൾക്ക് ബാധകമാകില്ല. അതിനാൽ സംസ്ഥാനത്ത് പ്രൈവറ്റ് ബസുകളിൽ നിരക്ക് കുറഞ്ഞ യാത്ര സാധ്യമാണ് താനും.

15 രൂപ മുതൽ 24 രൂപവരെയുള്ള ടിക്കറ്റുകൾക്ക് ഒരു രൂപ കൂടും. 25 മുതൽ 49 രൂപവരെ ടിക്കറ്റുകളിൽ രണ്ടുരൂപ കൂടും. 50 മുതൽ 74 രൂപവരെയുള്ള ടിക്കറ്റുകളിൽ മൂന്നുരൂപയും 75 രൂപ മുതൽ 99 വരെയുള്ള ടിക്കറ്റുകൾക്ക് നാലുരൂപയുമാണ് കൂടുന്നത്. 100 രൂപയ്ക്കു മുകളിലുള്ളവയിൽ പത്തുരൂപയും അധികം നൽകേണ്ടി വരും. യാത്രക്കാർക്ക് പ്രത്യേകിച്ച് ദിവസവും ദീർഘയാത്ര നടത്തുന്നവർക്കു ദുരിതമാകുമെങ്കിലും കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധി മറികടക്കാൻ മറ്റുവഴിയില്ലെന്ന നിലപാടിലാണ് ഗതാഗതവകുപ്പ്. 164 കോടി രൂപയോളം അധിക വരുമാനം ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ നടപടിയെന്ന വിശദീകരണമാണ് വകുപ്പിന്റേത്.

പെൻഷൻ ഫണ്ട്, ജീവനക്കാരുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളിലേക്കുള്ള ഫണ്ട് നിരക്കുവർധനയിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വകുപ്പ്. സെസ് നിരക്കുവർധന ഉടൻ പ്രാബല്യത്തിൽ വരുമെന്നു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇതോടെ ടിക്കറ്റ് നിരക്കുവർധനയുടെ ഭാരം ഉടൻതന്നെ യാത്രക്കാർക്കു ചുമക്കേണ്ടിവരുമെന്നു തീർച്ചയായി. പക്ഷേ കെഎസ്ആർടിസിക്ക് ദോഷം മാത്രമേ ഈ തീരുമാനം നൽകൂ എന്നതാണ് വസ്തുത. പ്രൈവറ്റ് ബസുകൾക്ക് അമിത ലാഭം കിട്ടുകയും ചെയ്യും.

കാരണം ഡീസൽ വില കുറയുകയാണ്. ഇതിന് അനുസരിച്ച് ബസ് നിരക്ക് കുറയുന്നില്ല. അതുകൊണ്ട് തന്നെ കുറഞ്ഞ ഡീസൽ വിലയിൽ അധികലാഭം സ്വകാര്യ ബസുകൾക്ക് ഇപ്പോൾ തന്നെ ലഭിക്കുന്നു. ഇതിനൊപ്പം കെഎസ്ആർടിസിയിൽ നിരക്ക് സെസിന്റെ പേരിൽ ഉയരുമ്പോൾ ദീർഘ ദൂര യാത്രയ്ക്ക് പ്രൈവറ്റ് ബസുകളിലേക്ക് ആളുകൾ കൂടുതലായെത്തും. ഫലത്തിൽ കെഎസ്ആർടിസിയിൽ ഇപ്പോൾ കയറുന്നവരെ പോലും അകറ്റുന്നതാണ് സെസിന്റെ തീരുമാനം. അളുകുറഞ്ഞാൽ വീണ്ടും കെഎസ്ആർടിസിയുടെ വരുമാനം കുറയും. സെസുമായി ബന്ധപ്പെട്ട കേസിൽ വിവധ സംഘടനകൾ ഇക്കാര്യം ഹൈക്കോടതിയിൽ വിശദീകരിച്ചിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് സെസ് ഏർപ്പെടുത്താനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്.

ഡീസൽ വില കുറയുന്നതിനാൽ സെസില്ലാതെ തന്നെ ലാഭമുണ്ടാക്കാൻ കെഎസ് ആർടിസിക്ക് കഴിയും. നിരക്ക് കൂട്ടുമ്പോൾ സ്വകാര്യബസിലേക്ക് ആളുകൾ മാറിയാൽ ഈ സാഹചര്യവും ഇല്ലാതാക്കും. അങ്ങനെ എല്ലാ അർത്ഥത്തിലും കെഎസ്ആർടിസിയെ തകർക്കാനേ സെസ് ഗുണം ചെയ്യൂ എന്നാണ് വിലയിരുത്തൽ. പെൻഷൻ ഫണ്ടും ജീവനക്കാർക്ക് ഇൻഷുറൻസും നൽകാനാണ് സെസ് ഏർപ്പെടുത്തുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. കെഎസ്ആർടിസിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഈ ഫണ്ട് കാര്യക്ഷമമായി ഉപയോഗിക്കാനാകുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP