Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലര ലക്ഷം രൂപ മാത്രം വിലയുള്ള വീടും സ്ഥലവും ഈടു വച്ച് ലോൺ എടുത്തത് 15 ലക്ഷം രൂപ; ലോൺ തീർക്കാതെ തന്നെ രൊക്കം കാശിന് എഞ്ചിനിയറിങ് വിദ്യാർത്ഥിക്ക് വിറ്റത് 45 ലക്ഷം രൂപ വാങ്ങി; ഭാര്യയ്ക്ക് പാരമ്പര്യമായി കിട്ടിയ വീട് വിറ്റിട്ടും നാല് വർഷമായി താമസം അവിടെ തന്നെ; കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരിയിലെ വീട് വിൽപ്പന കള്ളപ്പണം വെളുപ്പിക്കാനോ?

നാലര ലക്ഷം രൂപ മാത്രം വിലയുള്ള വീടും സ്ഥലവും ഈടു വച്ച് ലോൺ എടുത്തത് 15 ലക്ഷം രൂപ; ലോൺ തീർക്കാതെ തന്നെ രൊക്കം കാശിന് എഞ്ചിനിയറിങ് വിദ്യാർത്ഥിക്ക് വിറ്റത് 45 ലക്ഷം രൂപ വാങ്ങി; ഭാര്യയ്ക്ക് പാരമ്പര്യമായി കിട്ടിയ വീട് വിറ്റിട്ടും നാല് വർഷമായി താമസം അവിടെ തന്നെ; കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരിയിലെ വീട് വിൽപ്പന കള്ളപ്പണം വെളുപ്പിക്കാനോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തലശ്ശേരി ടെമ്പിൾ റോഡിലെ വീടും സ്ഥലവും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് പാരമ്പര്യമായി കിട്ടിയതാണ്. കോടിയേരി ബാലകൃഷ്ണൻ സ്വത്ത് വെളിപ്പെടുത്തിയപ്പോൾ നാലര ലക്ഷം മതിപ്പ് വിലയാണ് ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയത്. ഈ വസ്തുവിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകളാണ് ഈ ഘട്ടത്തിൽ ഉയരുന്നത്. കോടിയേരിയുടെ മൂത്തമകൻ ബിനോയ്ക്ക് ഗൾഫിൽ 13 കോടിയുടെ വായ്പാ തട്ടിപ്പ് വിവാദം ഉണ്ടാകുമ്പോഴാണ് ഈ വസ്തു കച്ചവടവും ചർച്ചയാകുന്നത്. വസ്തു വിറ്റെങ്കിലും ഇപ്പോഴും ഇത് കോടിയേരിയുടെ കൈവശം തന്നെയാണ് ഉള്ളത്. ഇതാണ് സംശയത്തിന് കാരണം. കള്ളപ്പണം വെളുപ്പിക്കാനുള്ള കുതന്ത്രമാണ് ഈ വസ്തു വിൽപ്പനയെന്നാണ് ആരോണം. ടെമ്പിൾ റോഡിലെ വസ്തു വിറ്റുവെന്നത് വ്യക്തമാക്കുന്ന രേഖകൾ മറുനാടന് കിട്ടിയതോടെയാണ് വസ്തു വിൽപ്പനയിലെ കള്ളക്കളിയുടെ പുകമറ സജീവ ചർച്ചയാകുന്നത്.

2014ലാണ് ഈ വസ്തു കോടിയേരിയുടെ ഭാര്യ വിറ്റത്. അടുത്ത ബന്ധുവും എഞ്ചിനിയറിങ് വിദ്യാർത്ഥിയുമായ നിഖിലിനാണ് 45 ലക്ഷം രൂപയ്ക്ക് വിറ്റത്. കോടിയേരി 4 ലക്ഷം മതിപ്പ് വില കാട്ടിയ വസ്തുവാണ് ഇത്തരത്തിൽ 45 ലക്ഷത്തിന് വിൽപ്പന നടന്നതെന്ന് വ്യക്തമാക്കുന്ന രേഖകളാണ് മറുനാടന് ലഭിച്ചത്. ഇതിന് ശേഷം തിരുവനന്തപുരത്ത് കോടിയേരി പുതിയ സ്ഥലം വാങ്ങുകയും ചെയ്തു. നാൽപത് ലക്ഷത്തിനായിരുന്നു ഇത് വാങ്ങിയത്. എന്നാൽ 2014ൽ വിറ്റ വസ്തുവും വീടും ഇപ്പോഴും കോടിയേരിയുടെ കൈവശമാണുള്ളത്. തലശ്ശേരിയിലെ ഈ വിട്ടിൽ ഇപ്പോഴും കോടിയേരിയും കുടുംബവും എത്തുന്നു. മാസങ്ങൾക്ക് മുമ്പ് ശത്രുസംഹാര പൂജ നടന്നെന്ന വിവാദവും കോടിയേരിക്ക് എതിരെ ഉയർന്നിരുന്നു. ഇതും 2014ൽ വിറ്റ വീട്ടിലാണ് നടന്നതെന്നാണ് ആക്ഷേപം. ഷാജി കുര്യാക്കോസ് എന്ന വിവരാവകാശ പ്രവർത്തകർ ചൊക്ലി രജിസ്റ്റർ ഓഫീസിൽ അപേക്ഷ നൽകി ശേഖരിച്ച ശേഷം മറുനാടന് നൽകിയ രേഖകളാണ് ഈ ഭൂമി കച്ചവടത്തിലെ കള്ളത്തരങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്.

നാരലക്ഷം മതിപ്പ് വിലയുണ്ടായിരുന്ന ഈ വസ്തുവിന്റെ ഈടിൽ 15 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ഇത് തീർക്കാതെയാണ് വസ്തു വിൽപ്പന നടന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. ഇതും നിയമവിരുദ്ധമാണ്. ഇതിനൊപ്പമാണ് വസ്തു വിൽപ്പന കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കമായിരുന്നുവെന്ന വിലയിരുത്തലെത്തുന്നത്. 2014ൽ ആദായ നികുതി വകുപ്പിന്റെ ഇടപെടലുകൾ അത്ര കാര്യക്ഷമമായിരുന്നില്ല. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ വസ്തു വാങ്ങാനുള്ള തന്ത്രമായി ഇതിനെ നിരീക്ഷിക്കുന്നവരുമുണ്ട്. എഞ്ചിനിയറിങ് വിദ്യാർത്ഥിക്ക് 45 ലക്ഷത്തിന് വസ്തു എഴുതി നൽകുമ്പോൾ അഞ്ച് ലക്ഷം പ്രമാണ ചെലവ് നൽകണം. എന്നാൽ ഇതിലൂടെ 40 ലക്ഷം രൂപ കണക്കിന്റെ ഭാഗമായി മാറുകയും ചെയ്യും. ഇതാണ് തലശ്ശേരിയിലെ ഭൂമി വിൽപ്പനയിൽ നടന്നതെന്ന സംശയമാണ് സജീവമാകുന്നത്.

45 ലക്ഷം രൂപ രൊക്കം നൽകി വസ്തു വാങ്ങിയെന്നാണ് ആധാരത്തിലുള്ളത്. ഈ പണം നഖിലിന് എവിടെ നിന്ന് കിട്ടിയെന്നത് ആ സമയത്ത് ആരും പരിശോധിക്കില്ല. വിദ്യാർത്ഥി ആയതു കൊണ്ട് തന്നെ ഇൻകം ടാക്‌സ് നൂലാമാലകളുമില്ല. അതുകൊണ്ട് തന്നെ ഇയാൾ റിട്ടേൺ കൊടുക്കാനുള്ള സാധ്യതയും കുറവാണ്. അതിനാൽ 45 ലക്ഷം രൂപയുടെ ഉറവിടം നിഖിന് ഒരിടത്തും രേഖപ്പെടുത്തേണ്ടി വരില്ല. അതുകൊണ്ട് തന്നെ ഇതൊരു അഡ്ജസ്റ്റ്‌മെന്റ് ഇടപാടായിരുന്നുവെന്ന സംശയമാണ് സജീവമാകുന്നത്. അതായത് കോടിയേരിയും കുടുംബവും ആർക്കും വസ്തു കൈമാറിയില്ല. പറഞ്ഞാൽ കേൾക്കുന്ന ആൾക്ക് ആധാരത്തിലൂടെ വസ്തു രജിസ്റ്റർ ചെയ്ത് പണം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റി. ഇതിലൂടെ തിരുവനന്തപുരത്ത് വാങ്ങിയ വസ്തുവിന് നൽകിയ പണം കണക്കിൽപ്പെട്ടതുമാക്കിയെന്നാണ് ഉയരുന്ന ആരോപണം. വലിയ ഇടപെടുകൾ ബാങ്കുകൾ വഴിയേ നടത്താവൂവെന്ന് കേന്ദ്ര നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

2014ൽ വിറ്റ വീട്ടും കോടിയേരിയും കുടുംബവും ഇപ്പോഴും കൈവശം വച്ചിരിക്കുന്നതാണ് ഈ സംശയത്തിന് ബലം നൽകുന്നത്. ഇതിനോടൊപ്പം 2015ൽ 5.76 ലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങിയതിന്റെ രേഖകളും മറുനാടന് ലഭിച്ചു. ഈ ഇടപാടിനുള്ള തുക എവിടെ നിന്ന് കിട്ടിയതെന്ന സംശയമാണ് ചർച്ചയാകുന്നത്. ഗൾഫിലെ പണം ഇടപാടിന്റെ ഭാഗമായി ഇതിനെ കാണുന്നവരുമുണ്ട്. ദുബായിലെ ഇടപാടുകൾക്ക് മേലെയും കള്ളപ്പണ സംശയങ്ങൾ സജീവമാണ്. ഇതിനൊപ്പമാണ് തലശ്ശേരിയിലെ കുടുംബ വീട്ടിലെ വിൽപ്പനയും ചർച്ചകളിലെത്തുന്നത്. ഈ ഇടപാടുകളെല്ലാം കേന്ദ്ര എൻഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നുണ്ടെന്നാണ് സൂചന.

നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ശത്രുദോഷ പരിഹാരത്തിനു പൂജ നടന്നുവെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്തിരിരുന്നു്. കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ പപ്പന്റപീടികയിലെ മൊട്ടേമ്മൽ വീട്ടിൽ ഡിസംമ്പർ നാലു മുതൽ എട്ടുവരെയായിരുന്നു ശത്രുദോഷ പരിഹാര പൂജ നടന്നതെന്നാണ് ജൻഭൂമി പത്രം പുതവത്സര ദിനത്തിൽ നൽകിയ ചൂടുള്ള വാർത്ത. വി പി ജിതേഷാണ് വാർത്താ ലേഖകൻ. ആരുടെ നേതൃത്വത്തിലാണ് പൂജ നടന്നതെന്ന വിവരം അടക്കം ജൻഭൂമി വാർത്തയിൽ പറയുന്നുണ്ട്. കൈമുക്ക് ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃശൂർ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നാണ് വാർത്തയിൽ പറയുന്നത്. സുദർശന ഹോമം, ആവാഹന പൂജകൾ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖർ പൂജകളിൽ പങ്കെടുത്തെന്നാണ് സൂചനയും പത്രം നൽകുന്നുണ്ട്.

വീടിനു സമീപത്തെ പ്രസിദ്ധക്ഷേത്രമായ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിലെ ചിറയിൽ അപരിചിതരായ ബ്രാഹ്മണന്മാർ കുളിക്കുന്നതു കണ്ടപ്പോഴാണ് രഹസ്യമായി നടന്ന പൂജാകർമ്മങ്ങളെക്കുറിച്ച് സൂചന ലഭിച്ചതെന്നും വാർത്തയിൽ പറയുന്നു. തൊട്ടടുത്ത വീട്ടുകാരെ താൽക്കാലികമായി ഒഴിപ്പിച്ച് വൈദികർക്ക് താമസ സൗകര്യമൊരുക്കിയിരുന്നു. കഴിഞ്ഞ വർഷവും കോടിയേരിയുടെ തറവാട്ടിൽ കുടുംബാംഗങ്ങൾ ദോഷങ്ങൾക്ക് പരിഹാരമായി പൂജകൾ നടത്തിയത് വാർത്തയായിരുന്നു.

തറവാട് ജോത്സ്യരുടെ നിർദ്ദേശമനുസരിച്ചാണ് പൂജ നടന്നതെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. പൂജയിൽ പങ്കെടുക്കാൻ കോടിയേരി ബാലകൃഷ്ണൻ വീട്ടിലെത്തിയതായും സൂചനയുണ്ട്.- ജന്മഭൂമി പറയുന്നു. ഈ വീട് വിൽപ്പന ചെയ്‌തെന്ന ആരോപണവും കോടിയേരിയെ വെട്ടിലാക്കാൻ പോന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP