Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗ സൗഖ്യം വാഗ്ദാനം ചെയ്ത് 70 ഹിന്ദുക്കളെ മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കി; വിവരം അറിഞ്ഞെത്തിയ സംഘപരിവാർ ഗംഗയിൽ മുക്കി വീണ്ടും ഹിന്ദുക്കളാക്കി; യുപിയിലും ബിഹാറിലും മതപരിവർത്തന വിവാദത്തിന് വീണ്ടും ചൂടുപിടിച്ചു

രോഗ സൗഖ്യം വാഗ്ദാനം ചെയ്ത് 70 ഹിന്ദുക്കളെ മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കി; വിവരം അറിഞ്ഞെത്തിയ സംഘപരിവാർ ഗംഗയിൽ മുക്കി വീണ്ടും ഹിന്ദുക്കളാക്കി; യുപിയിലും ബിഹാറിലും മതപരിവർത്തന വിവാദത്തിന് വീണ്ടും ചൂടുപിടിച്ചു

ത്തരേന്ത്യയിൽ, പ്രത്യേകിച്ച് ഉത്തർപ്രദേശിലും ബിഹാറിലും മതപരിവർത്തന വിവാദം ചൂടുപിടിക്കുകയാണ്. രോഗശാന്തി വാഗ്ദാനം ചെയ്ത് ക്രിസ്തുമതത്തിൽ ചേർക്കപ്പെട്ട എഴുപതോളം പേരെ ആർ.എസ്.എസിന്റെ നേതൃത്വത്തിൽ, ഗംഗയിൽ മുക്കി വീണ്ടും ഹിന്ദുമതത്തിൽ ചേർത്തതായാണ് റിപ്പോർട്ട്.

എന്നാൽ നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് ബിഹാറിലെ ഭഗൽപ്പുർ ജില്ലയിലെ ബരോഹിയ ഗ്രാമക്കാരായ അഞ്ച് താമസക്കാർ അവർ പൊലീസിനോട് പറഞ്ഞു. രോഗശാന്തി വരുത്തിയ ക്രിസ്തുവിൽ അവർ വിശ്വസിക്കുന്നതായും പൊലീസ് സൂപ്രണ്ട് വിവേക് കുമാറിനോട് അവർ പറഞ്ഞു. നിർബന്ധിത മതപരിവർത്തനം നടന്നതായി സൂചനയൊന്നുമില്ലെന്ന് വ്യക്തമാക്കിയ പൊലീസ്, എല്ലാ കാര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. 

എന്നാൽ, ബരോഹിയോ ഗ്രാമത്തിൽ നിർബന്ധിത മതപരിവർത്തനം നടന്നതായി ഗ്രാമവാസികൾ പറയുന്നു. അയൽക്കാർ തന്നെയാണ് ഇവരെ ക്രിസ്തുമതത്തിൽ ചേർത്തത്. വിവരമറിഞ്ഞെത്തിയ ആർഎസ്എസ്. പ്രവർത്തകർ ഇവരെ ഗംഗയിൽമുക്കി ഹിന്ദുമതത്തിലേക്ക് തിരികെ ചേർക്കുകയും ചെയ്തു. ബസുദേവ് മണ്ഡൽ എന്നയാളുടെ കുടിലിൽനിന്ന് ക്രിസ്തുമത ചിഹ്നങ്ങളും മറ്റും നീക്കിയതായും ചെയ്തതായി ഗ്രാമവാസികൾ പറയുന്നു.

മണ്ഡലിന്റെ വീട്ടിൽ പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.ഈ യോഗത്തിൽനിന്നാണ് മതപരിവർത്തന വാർത്ത പുറത്തുപോയതെന്ന് മണ്ഡൽ പറഞ്ഞു. എന്നാൽ, ഗ്രാമവാസികളുടെ ദാരിദ്ര്യം മുതലെടുത്ത് ജനങ്ങളെ മതപരിവർത്തനത്തിന് നിർബന്ധിക്കുകയായിരുന്നുവെന്ന് ആർഎസ്എസ്. പ്രാദേശിക നേതാവ് സുസജ്ജൻ കുമാർ പറഞ്ഞു. മതപരിവർത്തനം നടന്ന പ്രദേശങ്ങളിൽ ആർഎസ്എസ് സംഘം സന്ദർശനം നടത്തുമെന്നും ഹിന്ദുമതത്തിലേക്ക് തിരിച്ചുവരാൻ ആളുകളെ പ്രേരിപ്പിക്കുമെന്നും സുസജ്ജൻ കുമാർ പറഞ്ഞു.

ഉത്തർപ്രദേശിലെ ബഹ്‌റായിച്ച് ജില്ലയിലെ കമലാപുരി ഗ്രാമത്തിൽ 70 ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മാതൃകാ ഗ്രാമം പദ്ധതിക്ക് കീഴിൽ ബിജെപി എംപി സാവിത്രിബായി ഫൂലെ ദത്തെടുത്ത ഗ്രാമമാണിത്. ഇവിടെ മതപരിവർത്തനം നടത്തിയെന്ന് കരുതുന്ന ഇന്ത്യ ഹോപ്പ് സെന്റർ എന്ന സംഘടനയുടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മതപരിവർത്തനം ചെയ്യപ്പെട്ട 70 പേർ ഞായറാഴ്ച പ്രാർത്ഥനയ്ക്കായി സമ്മേളിച്ചപ്പോഴാണ് ജനങ്ങൾ ഇതേക്കുറിച്ച് അറിഞ്ഞത്.

എന്നാൽ, പൊലീസ് അന്വേഷണത്തിൽ പലരും മതപരിവർത്തനം നടന്നുവെന്ന കാര്യം നിഷേധിച്ചിട്ടുണ്ട്. കുറേപ്പേർ വീടുപൂട്ടി മറ്റെവിടേയ്‌ക്കോ മാറിയതായും സംശയമുണ്ട്. കമലാപുരി ഗ്രാമത്തിൽ സന്ദർശനം നടത്തുമെന്നും മതപരിവർത്തനം ചെയ്യപ്പെട്ടവരെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും ഹിന്ദുമഹാസഭാ നേതാവ് മുകേഷ് വർമ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP