Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാപാരികളുടെ പ്രവർത്തനം പൊതുസമൂഹത്തിനുകൂടി ഗുണകരമാകണമെന്ന് ചിന്തിച്ചു; കർശന നിലപാടുകളുമായി ഇടുക്കിയിലെ കച്ചവടക്കാരെ നേർവഴിയിലൂടെ നയിച്ചു; മാരിയിൽ കൃഷ്ണൻനായർ വിടവാങ്ങുമ്പോൾ വ്യാപാര സമൂഹത്തിന് നഷ്ടമാകുന്നത് ശക്തനായ പോരാളിയെ

വ്യാപാരികളുടെ പ്രവർത്തനം പൊതുസമൂഹത്തിനുകൂടി ഗുണകരമാകണമെന്ന് ചിന്തിച്ചു; കർശന നിലപാടുകളുമായി ഇടുക്കിയിലെ കച്ചവടക്കാരെ നേർവഴിയിലൂടെ നയിച്ചു; മാരിയിൽ കൃഷ്ണൻനായർ വിടവാങ്ങുമ്പോൾ വ്യാപാര സമൂഹത്തിന് നഷ്ടമാകുന്നത് ശക്തനായ പോരാളിയെ

തൊടുപുഴ : വ്യാപാരികളുടെ പ്രവർത്തനം പൊതുസമൂഹത്തിനുകൂടി ഗുണകരമാകണമെന്ന് ചിന്തിച്ച കച്ചവടക്കാരനായിരുന്നു മാരിയിൽ കൃഷ്ണൻ നായർ. നല്ല പ്രാസംഗികനുമായിരുന്നു മാരിയിൽ. എല്ലാം കൊണ്ടും മാരിയിലിന്റെ വിയോഗത്തിലൂടെ വ്യാപാര സമൂഹത്തിന് നഷ്ടമാകുന്നത് ശക്തമായ പോരാളിയെ തന്നെയാണ്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി സംഘടനയിലും വ്യക്തിജീവിതത്തിലും അദ്ദേഹം പുലർത്തിയ കാർക്കശ്യ നിലപാടുകളാണ് ഇടുക്കിയിൽ വ്യാപാര സമൂഹത്തെ മുമ്പോട്ടു നയിച്ചത്. ഇടുക്കി ജില്ലയിൽ 26 വർഷം ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം സംസ്ഥാന തലത്തിലും നേതാവായി. വാറ്റ് നികുതി പ്രശ്നത്തിലും സെയിൽസ് ടാക്സ് ഉദ്യോഗസ്ഥരുടെ കടകളിൽ കയറിയുള്ള പരിശോധനകൾക്കെതിരേയും കടുത്ത നിലപാടുകളുമായി മുന്നിൽ നിന്നു. ജിഎസ്ടിയിലും എതിരഭിപ്രായം തുറന്നു പറഞ്ഞു.

1939 ഡിസംബർ 21 ന് മാരിയിൽ എം.കെ. കൃഷ്ണൻ നായരുടേയും ഭാർഗവിയമ്മയുടേയും 7 മക്കളിൽ രണ്ടാമനായായിരുന്നു ജനനം. 10-ാം ക്ലാസ് വരെ ഗവ. ബോയ്സ് ഹൈസ്‌കൂളിൽ പഠനം. പഠനകാലത്ത് സ്‌കൂൾ ഫുട്ബോൾ ടീം അംഗമായിരുന്നു. മൂവാറ്റുപുഴ നിർമല കോളജിൽ നിന്നും പ്രീ-ഡിഗ്രി പഠനം പൂർത്തിയാക്കി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കമ്പനിയായ ബാംഗ്ലൂർ ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് ഏജൻസിയിൽ 1958-ൽ അപ്രന്റീസായി ജോലിയിൽ കയറി. ജോലിയിൽ ഇരിക്കെത്തന്നെ പൂണെ യൂണിവേഴ്സിറ്റിയിൽ നിന്നും ജി.സി.ഡിയും മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് കറസ്പോണ്ടന്റ് കോഴ്സിലൂടെ എം.എ. സോഷ്യോളജിയും പാസായി. 1971 ജനുവരി 10-ന് വിജയകുമാരിയെ വിവാഹം കഴിച്ചു. 1983-ൽ ജോലി രാജി വച്ച് തൊടുപുഴയിൽ മാസ് പ്ലൈവുഡ്സ് ഗ്ലാസ് ഹൗസ് എന്ന സ്ഥാപനം തുടങ്ങി.

1987-89 കാലഘട്ടങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക ജില്ലാ പ്രസിഡന്റായിരുന്ന രവീന്ദ്രനാഥിന്റെ ആവശ്യപ്രകാരം സംഘടനാ പ്രവർത്തകനായി. 1989-91-ൽ ജില്ലാ കമ്മിറ്റിയംഗം, തുടർന്ന് ജില്ലാ പ്രസിഡന്റുമായിരുന്നു. ഇപ്പോൾ സംസ്ഥാന വർക്കിങ് പ്രസിഡന്റാണ്. ജി.എസ്.ടി ഫീസിബിലിറ്റി കൗൺസിൽ അംഗം, വ്യാപാരി ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് സംസ്ഥാന കമ്മിറ്റി അംഗം, അഖിലേന്ത്യ വ്യാപാർ ഉദ്യോഗ മണ്ഡൽ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു വരവേയാണ് മാരിയിലിന്റെ വിടവാങ്ങൽ. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP