Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉറങ്ങുംമുമ്പ് ഒരു ബനാന ടീ കഴിക്കൂ; ഒരു തടസ്സവും ഇല്ലാതെ സുഖമായി ഉറങ്ങാം; പഴം ചേർത്ത വെള്ളം കുടിയുടെ ആരോഗ്യ രഹസ്യങ്ങൾ ഇവയൊക്കെ

ഉറങ്ങുംമുമ്പ് ഒരു ബനാന ടീ കഴിക്കൂ; ഒരു തടസ്സവും ഇല്ലാതെ സുഖമായി ഉറങ്ങാം; പഴം ചേർത്ത വെള്ളം കുടിയുടെ ആരോഗ്യ രഹസ്യങ്ങൾ ഇവയൊക്കെ

തിയായ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്നവരാണോ നിങ്ങൾ? ഉറക്കപ്രശ്‌നങ്ങൾക്ക് പരിഹാരം നിങ്ങൾക്ക് വീട്ടിൽത്തന്നെ കാണാവുന്നതേയുള്ളൂ. ഉറക്കക്കുറവ് വിഷാദരോഗത്തിനും രക്തസമ്മർദത്തിനും മറ്റുമൊക്കെ കാരണമായേക്കാമെന്നതിനാൽ, മതിയായ ഉറക്കം കിട്ടുന്നതിനുള്ള ഈ കുറുക്കുവഴി നിങ്ങൾക്കും സ്വീകരിക്കാവുന്നകാണ്.

പല കാരണങ്ങൾകൊണ്ട് ഉറക്കക്കുറവ് നിങ്ങളെ അലട്ടാം. ജോലിയുടെ സമ്മർദം, കുടുംബത്തിലെ പ്രശ്‌നങ്ങൾ, മരുന്നുകളുടെ ഉപയോഗം, മദ്യപാനം തുടങ്ങി പല വിധ കാരണങ്ങളുണ്ട്. ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും കഴിക്കുന്ന മരുന്നുകൾ ഉറക്കക്കുറവിന് കാരണമാകാറുണ്ട്. ചില മരുന്നുകൾ കഴിച്ചാൽ മയക്കം വരുമെങ്കിലും അതുറക്കത്തെ സഹായിക്കുന്നതായിരിക്കില്ല.

നേന്ത്രപ്പഴമാണ് ഉറക്കത്തെ സഹായിക്കുന്ന സൂത്രവിദ്യ. നേന്ത്രപ്പഴമിട്ട് തിളപ്പിച്ച വെള്ളം ഉറങ്ങുംമുമ്പ് ഒരു ഗ്ലാസ് കഴിക്കുകയാണെങ്കിൽ ഉറക്കത്തിലെ തടസ്സമെല്ലാം പമ്പകടക്കും. പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള നേന്ത്രപ്പഴത്തിന്റെ തൊലി അത്യുത്തതമമാണ്. മഗ്നീഷ്യം ഉറക്കത്തിലെ തടസ്സങ്ങൾ അപ്പാടെ ഇല്ലാതാക്കും. മഗ്നീഷ്യവും പൊട്ടാസ്യവും ചേർന്ന് പ്രവർത്തിക്കുമ്പോൾ, പേശികൾ അയയുകയും ഉറക്കം സുഖകരമാവുകയും ചെയ്യും.

ബനാന ടീ തയ്യാറാക്കാനുപയോഗിക്കുന്ന നേന്ത്രപ്പഴം പൂർണമായും ജൈവരീതിയിൽ ഉദ്പാദിപ്പിച്ചവയാണെന്ന് ഉറപ്പാക്കണം. കീടനാശിനിയുടെയും മറ്റും സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. വൃത്തിയായി കഴുകിയശേഷം പഴത്തിന്റെ രണ്ടറ്റവും മുറിച്ചശേഷം തൊലി പൊളിച്ച് വെള്ളത്തിലിടുക. പത്ത് മിനിറ്റോളം തിളപ്പിച്ചശേഷം ആ വെള്ളം ഒരു ഗ്ലാസ്സിലേക്ക് ഒഴിക്കുക. ഉറങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് ഈ വെള്ളം കുടിക്കാം. വേവിച്ച പഴവും തൊലിയും കഴിക്കുകയും ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP