Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും കിഫ്ബി തന്നെ താരം; സാമ്പത്തിക പ്രതിസന്ധിയിൽ കൈകാലിട്ടടിക്കുന്ന സംസ്ഥാനത്തിന് ഒറ്റമൂലിയായി ഐസക് കിഫ്ബിയെ വാഴ്‌ത്തുമ്പോഴും കെഎസ്ആർടിസി പെൻഷൻകാർക്ക് കഞ്ഞി കുമ്പിളിൽ തന്നെ; പെൻഷൻ നൽകാൻ ജില്ലാതലത്തിൽ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചാലും കരകയറുമോ കോർപറേഷൻ?

കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും കിഫ്ബി തന്നെ താരം; സാമ്പത്തിക പ്രതിസന്ധിയിൽ കൈകാലിട്ടടിക്കുന്ന സംസ്ഥാനത്തിന് ഒറ്റമൂലിയായി ഐസക് കിഫ്ബിയെ വാഴ്‌ത്തുമ്പോഴും കെഎസ്ആർടിസി പെൻഷൻകാർക്ക് കഞ്ഞി കുമ്പിളിൽ തന്നെ; പെൻഷൻ നൽകാൻ ജില്ലാതലത്തിൽ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചാലും കരകയറുമോ കോർപറേഷൻ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് അടുത്തകാലത്ത് കരകയറാൻ പാടുപെടുമെന്ന വ്യക്തമായ സൂചനകളോടെയുള്ള തോമസ് ഐക്കിന്റെ ബജറ്റ് കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ആവർത്തിച്ചത് കിഫ്ബി എന്ന മാത്രം.ആ മന്ത്രത്തിന്റെ ഫലപ്രാപ്തി എന്തെന്ന് ആർക്കുംഒട്ടുനിശ്ചയമില്ല താനും.

ആനവണ്ടിയെ രക്ഷിക്കാൻ എന്തുണ്ട്?

2018 കെഎസ്ആർടിസിയുടെ പുനരുദ്ധാരണ വർഷമായിരിക്കുമെന്നൊക്കെ ധനമന്ത്രി വാഗ്ദാനം നൽകുന്നുണ്ടെങ്കിലും, പ്രഖ്യാപിച്ച പാക്കേജ് നിരാശപ്പെടുത്തിക്കളഞ്ഞു.പെൻഷൻ സർക്കാർ ഏറ്റെടുക്കില്ലെന്ന് ഐസക്ക് വ്യക്തമാക്കി. ആകെ അനുവദിച്ചത് 1000 കോടി. ഐസക്കിന്റെ വാക്കുകൾ തന്നെ തെളിവ്.2017 - 18 ൽ പെൻഷൻ നൽകാൻ 720 കോടി വേണം. അതിൽ 690 കോടി നൽകി കഴിഞ്ഞു. 505 കോടി രൂപയ്ക്ക് ഗ്യാരന്റി നൽകി കിഫ്ബിയിൽ നിന്നും കുറെ പണം നൽകി. ആകെ ഈ വർഷം 1507 കോടി രൂപ കെഎസ്ആർടിസിക്ക് നൽകി. ഇന്ി നൽകാനാവില്ല.

മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എൽഡിഎഫ് ഭരണത്തിൽ സമഗ്രമായ അഴിച്ചു പണി നടത്തി സ്വന്തം കാലിൽ നിൽക്കാറായി. കെ.എസ്.ആർ.ടിസിയെ മൂന്ന് ലഭാകേന്ദ്രങ്ങളാക്കി മാറ്റും. സഹായധനമായി ഉപാധികളോടെ ആയിരം കോടി രൂപ നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

ബാങ്കുകളുടെ കൺസോർഷ്യവുമായി ചേർന്നാണ് കെ.എസ്.ആർ.ടി.സിയെ പരിഷ്‌ക്കരിക്കുക. ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പ എടുത്ത് ഉയർന്ന പലിശയ്ക്ക് എടുത്ത വായ്പയും ബാധ്യതകളും അടച്ച് തീർക്കും.സമഗ്രമായ പരിഷ്‌കരണത്തിന് മുൻപേ കോർപറേഷന്റെ ഉൽപ്പാദന സൂചികകൾ ദേശീയ ശരാശരിയിലെത്തണം എന്നാലെ ആനവണ്ടി നിലനിൽക്കൂ. കെഎസ്ആർടിസിയിലെ ഒരു ബസ ഓടുന്ന് കിലോമീറ്റർ തോത് നിലവിലുള്ള 267 കിലോമീറ്ററിൽ നിന്നും 450 കിലോമീറ്റർ എങ്കിലും ആക്കണം.

ഏറെ വിവാദമായ ഡ്യൂട്ടി പരിഷ്‌കരണത്തെക്കാൾ ഭീകരമായ അഴിച്ചുപണിക്ക് കെഎസ്ആർടിസി സാക്ഷ്യം വഹിക്കേണ്ടിവരും. ഇനി എങ്ങനെ പെൻഷൻ നൽകുമെന്ന കാര്യത്തിൽ ഒരുനിശ്ചയവുമില്ല. പെൻഷൻ ജില്ല അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നതിനായി അതേ ജില്ലയ്ക്കും തൊട്ടടുത്തുള്ള ജില്ലകളിലെ മറ്റു സഹകരണ ബാങ്കുകളിൽ നിന്നും വായ്പ കണ്ടെത്തണം. ചുരുക്കത്തിൽ വായ്പ കണ്ടെത്തുന്ന ജില്ലകളിലെ പെൻഷൻകാർക്കു പെൻഷൻ ലഭിക്കും. അല്ലാത്തവർക്ക് വെറും വാഗ്ദാനം മാത്രമായിരിക്കും.

ഒറ്റ വർഷത്തിനുള്ളിൽ കെഎസ്ആർടിസി സ്വയം പര്യാപ്തമാകുമെന്നും ലാഭകരമാകുമെന്നും ധനമന്ത്രി പറയുന്നു. ഒരു കിലോമീറ്റർ ഓടിക്കാൻ 20 രൂപ ചെലവുള്ള കെഎസ്ആർടിസിയിൽ വോൾവോ ഓടിച്ചിട്ടു പോലും 40 രൂപയിൽ കൂടുതൽ കിലോമീറ്റർ വരുമാനമാണുള്ളത്.അതും 400 സർവ്വീസുകൾക്കും മാത്രം. ആകെ ഓടുന്ന 500 സർവ്വീസുകളിൽ പകുതിയും 30 രൂപയിൽ താഴെ കിലോമീറ്റർ വരുമാനമുള്ളവ.
തോമസ് ഐസക്കിന്റെ ഗുരു കൂടിയായ സുശീൽ ഖന്നയുടെ റിപ്പോർട്ടിനൊന്നും കെഎസ്ആർടിസിയെ കരകയറ്റാനാവില്ല എന്ന സത്യം ഒരിക്കൽ കൂടി തെളിയുകയാണ്.

കിഫ്ബിയും തോമസ് ഐസക്കും

ബജററ്റ് പ്രസംഗത്തിൽ ഏറ്റവും കൂടുതൽ പറഞ്ഞ വാക്ക് കിഫ്ബി എന്നാണ്. കിഫ്ബി ഒരു നയതന്ത്രമാണ്. നികുതി പണം വികസനത്തിനും സാമൂഹിക സേവനത്തിനെന്നുമുള്ള ഐസക്കിയൻ കണ്ടുപിടുത്തമാണ് കിഫ്ബി. അവസാനം കിഫ്ബി ആനവണ്ടി പോലെ പലിശ ഭാരത്താൽ കുഴഞ്ഞു വീഴുമോയെന്നാണ് നാട്ടുകാർ ആശങ്കയോടെ നോക്കുന്നത്.

അതുപോലെ തന്നെ ഉൽപ്പാദന ചെലവ് പോലും കിട്ടാത്ത കാർഷിക മേഖലയിൽ ഇരുട്ടടിയാണ് ധനമന്ത്രി നൽകിയത്. ഒന്നാമത്തേത് ഭൂനികുതി കുത്തനെ കൂട്ടി. രണ്ടാമത് കാർഷിക കൂലി അടക്കമുള്ള കൂലിയുടെ താരിഫ് വില 10% വർദ്ധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കാർഷിക ഭൂമി വിൽപ്പന മേഖലയിൽ കടുത്ത മാന്ദ്യം സംഭവിക്കും. എഴുത്തുകാരുടെയും ചിന്തകരുടെയും ചില വരികൾ കൂടെ കൂടെ ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയതു മാത്രമായിരുന്നു ഐസക്കിന്റെ ബജറ്റ് സ്പെഷ്യൽ.നിരവധി സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ നിർദ്ദേശങ്ങൾ ബജറ്റ് രേഖയിൽ ഇടം കണ്ടെങ്കിലും അവയ്ക്കൊക്കെ എവിടെ നിന്നു പണം എന്നതിനുത്തരമില്ല.

ഈ ബജറ്റിൽ നിർദ്ദേശിച്ചതും നിലവിൽ നടന്നു കൊണ്ടിരിക്കുന്നതുമായ എല്ലാ വികസന നിർമ്മാണ പ്രവർത്തനങ്ങൾക്കും പണം കിഫ്ബി തരും എന്നായിരുന്നു. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം.അതെ കിഫ്ബി തന്നെ ഈ ബജറ്റിലെ താരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP