Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായി മലയാളി; പത്ത് മില്യൺ ദിർഹത്തിന്റെ ബംബർ അടിച്ചത് സുനിൽ മാപ്പറ്റ കൃഷ്ണൻകുട്ടി നായർ എന്ന പ്രവാസിക്ക്; ബാക്കിയുള്ള ഒൻപത് സമ്മാനങ്ങളും നേടിയത് മലയാളികൾ അടക്കുന്ന ഇന്ത്യൻ പ്രവാസികൾ തന്നെ

അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായി മലയാളി; പത്ത് മില്യൺ ദിർഹത്തിന്റെ ബംബർ അടിച്ചത് സുനിൽ മാപ്പറ്റ കൃഷ്ണൻകുട്ടി നായർ എന്ന പ്രവാസിക്ക്; ബാക്കിയുള്ള ഒൻപത് സമ്മാനങ്ങളും നേടിയത് മലയാളികൾ അടക്കുന്ന ഇന്ത്യൻ പ്രവാസികൾ തന്നെ

മറുനാടൻ ഡെസ്‌ക്ക്

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഫലം പുറത്തു വന്നു. 10 മില്യൺ ദിർഹ(ഏകദേശം 17 കോടി രൂപ)ത്തിന്റെ ഒന്നാം സമ്മാനം ലഭിച്ചത് മലയാളിക്കാണ്. സുനിൽ മാപ്പറ്റ കൃഷ്ണൻ കുട്ടി നായർ എന്നയാളാണ് വിജയി. ഒന്നാം സമ്മാനം കൂടാതയുള്ള ഒമ്പത് സമ്മാനങ്ങലും നേടിയത് മലയാൡകൾ അടങ്ങുന്ന ഇന്ത്യൻ പ്രവാസികൾക്കാണ്.

ഭാഗ്യവാനായ സുനിൽ മാപ്പറ്റ കൃഷ്ണൻ കുട്ടി നായരെ ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. 016299 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ബംബർ ലോട്ടറി അടിച്ചിരിക്കുന്നത്. ബിഗ് ടിക്കറ്റ് മില്യൺ സീരിസിലെ 188ാമത്തെ നറുക്കപ്പെടുപ്പിലാണ് സുനിലിന് ഭാഗ്യം സമ്മാനിച്ചത്. ആറ് മാസത്തിനകം സമ്മാനം നേടിയ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകണം എന്നതാണ് നിയമം.

500 ദിർഹം വിലയുള്ള ബിഗ് ടിക്കറ്റ് വാങ്ങിക്കുമ്പോൾ പേരും ഫോൺ നമ്പരും പോസ്റ്റ് ബോക്സ് നമ്പരും മാത്രമേ നൽകാറുള്ളൂ.കൃത്യസമയത്ത് ജേതാവ് ടിക്കറ്റ് സമ്മാനം നേടിയ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അയോഗ്യനാക്കും. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഇതുവരെ നിരവധി ഇന്ത്യക്കാരാണ് കോടിപതികളായിട്ടുണ്ടത്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്.

ബിഗ് ടിക്കറ്റ് തെരഞ്ഞെടുപ്പിലെ മുൻവിജയി അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. അൻലാൽ കുമാര ദാസ് എന്നയാൾക്കാണ് രണ്ടാം സമ്മാനമായ ഒരു മില്യൺ ദിർഹം സമ്മാനം ലഭിച്ചത്. മിനർ അഹമ്മദ് ഷിയാന് 90,000 ദിർഹത്തിന്റെ മൂന്നാം സമ്മാനം.

വിജയികളുടെ ലിസ്റ്റ് ചുവടേ:

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP