Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ് ദിവസത്തിനുള്ളിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 4000ത്തോളം പേർ മാത്രം; ആനുകൂല്യം നേടിയവരിൽ 2000 പേർ ഇന്ത്യക്കാർ; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ താക്കീത്

ആറ് ദിവസത്തിനുള്ളിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 4000ത്തോളം പേർ മാത്രം; ആനുകൂല്യം നേടിയവരിൽ 2000 പേർ ഇന്ത്യക്കാർ; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ താക്കീത്

കുവൈത്തിൽ പൊതുമാപ്പ പ്രാബല്യത്തിലായി ഒരാഴ്‌ച്ച പിന്നിട്ടപ്പോൾ ഇതുവരെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത 4000ത്തോളം പേർ മാത്രം. നാടു വിട്ടവരുടെയും താമസം നിയമപരമാക്കിയവരുടെയും ചേർത്തുള്ള കണക്കാണിത്. 10,000ത്തിലേറെ പേർ പൊതുമാപ്പ ഇളവ പ്രയോജനപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുമുണ്ട്.2000 ഇന്ത്യക്കാരാണ് കഴിഞ്ഞ ആറു ദിവസങ്ങൾക്കിടെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.

1000 ഈജിപ്തുകാരും 500 ഫിലിപ്പീൻ പൗരന്മാരും 400 ബംഗ്ലാദേശുകാരും ഈ കാലയളവിൽ നാടുവിടുകയോ രേഖകൾ ശരിയാക്കുകയോ ചെയ്തിട്ടുണ്ട് . പൊതുമാപ്പ പ്രാബല്യത്തിലായ ദിവസം 200 പേരും രണ്ടാം ദിവസം 250 പേരുമാണ വിമാനത്താവളം വഴി കയറിപ്പോയത. രേഖകൾ ശരിയാക്കുന്നതിലുള്ള താമസമാണ ആദ്യ ദിവസങ്ങളിൽ എണ്ണം കുറയാൻ കാരണം. വരുംദിവസങ്ങളിൽ നാടുവിടുന്നവരുടെ വൻ ഒഴുക്കുണ്ടാവുമെന്നാണ കരുതുന്നത. ഔട്ടപാസിനായി വിവിധ രാജ്യങ്ങളുടെ എംബസികളിലും എമിഗ്രേഷൻ ഓഫീസിലും വൻ തിരക്കാണ അനുഭവപ്പെടുന്നത.

പൊതുമാപ്പ ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവർക്ക് പുതിയ വിസയിൽ തിരിച്ചെത്തുന്നതിന തടസ്സമില്ല. എന്നാൽ, അതുകഴിഞ്ഞ പരിശോധനയിൽ പിടിക്കപ്പെട്ടാൽ ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം ഫിംഗർ പ്രിന്റ എടുത്തു നാടുകടത്തുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

പൊതുമാപ്പിൽ നാട്ടിലേക്ക് പോകുന്നവരെ കരിമ്പട്ടികയിൽ പെടുത്തി ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പിൽ കുവൈത്തിൽ നിന്ന് പോകുന്നവരുടെ വിരലടയാളം എടുക്കുന്നില്ല. അതുകൊണ്ടുതന്നെ കരിമ്പട്ടികയിൽ പെടുത്തുകയുമില്ല. കരിമ്പട്ടികയിൽ ഉൾപ്പെടാത്ത കാലത്തോളം നിയമാനുസൃതം കുവൈത്തിൽ വരുന്നതിന് തടസമില്ലെന്ന് മന്ത്രാലയത്തിലെ താമസ കുടിയേറ്റ വിഭാഗം വ്യക്തമാക്കുന്നു. പൊതുമാപ്പ് കഴിഞ്ഞാലും ഒന്നും സംഭവിക്കില്ലെന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ശക്തമായ താക്കീതാണ് അധികൃതർ നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP