Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഫോൺ താഴെ വീണാൽ പൊട്ടിച്ചിതറുമെന്ന ഭയം ഇനി വേണ്ട! ഡയമണ്ട് കൊണ്ടുള്ള സ്‌ക്രീൻ നിർമ്മിക്കാനുള്ള പരീക്ഷണത്തിൽ അമേരിക്കൻ സ്മാർട്ട് ഫോൺ കമ്പനി; ഡയമണ്ട് ഗ്ലാസ്സുള്ള ഫോണുകൾ 2019 ഓടെ പുറത്തിറക്കുമെന്ന് അവകാശവാദം

ഫോൺ താഴെ വീണാൽ പൊട്ടിച്ചിതറുമെന്ന ഭയം ഇനി വേണ്ട! ഡയമണ്ട് കൊണ്ടുള്ള സ്‌ക്രീൻ നിർമ്മിക്കാനുള്ള പരീക്ഷണത്തിൽ അമേരിക്കൻ സ്മാർട്ട് ഫോൺ കമ്പനി; ഡയമണ്ട് ഗ്ലാസ്സുള്ള ഫോണുകൾ 2019 ഓടെ പുറത്തിറക്കുമെന്ന് അവകാശവാദം

ഫോൺ ചെറുതായെവിടെങ്കിലും തട്ടിയാലോ വീണാലോ പിന്നെ നോക്കണ്ട, പപ്പടം പോലെ ഛിന്നഭിന്നമായ സ്‌ക്രീനായിരിക്കും കയ്യിൽ കിട്ടുക.എന്നാൽ ഇനി പേടിക്കണ്ട, ഡയമണ്ട് കൊണ്ടുള്ള സ്‌ക്രീനുണ്ടാക്കുന്ന പരീക്ഷണങ്ങളിലാണ് ഒരു അമേരിക്കൻ സ്മാർട്ട് ഫോൺ സ്ഥാപനം. ഗ്ലാസ്സ് നിർമ്മാതാവായ അഖാൻ സെമി കൺടക്ടർ ഡയമണ്ട് ഗ്ലാസ്സിന്റെ പരീക്ഷണവുമായി ബന്ധപ്പെട്ട് ഒരു സ്മാർട്ട് ഫോൺ കമ്പനിയുമായി കരാറിലേർപ്പെട്ടിരിക്കുന്നതായാണ് അറിയാൻ സാധിക്കുന്നത്.

കൂടാതെ ഒരു സ്‌ക്രീൻ പ്രോട്ടക്ടർ സ്ഥാപനവുമായി ചേർന്നും അഖാൻ പ്രവർത്തിക്കുന്നുണ്ട്. ഫിറ്റ്നസ് മേഖലകളിലേക്കു കൂടി തങ്ങളുടെ ഉപകരണങ്ങൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഡയമണ്ട് ഗ്ലാസ്സുകൾ ഉള്ള ഫോണുകൾ 2019 ഓടെ പുറത്തിറക്കുമെന്നാണ് സിഎൻഇറ്റി യുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മിറാജ് ഗ്ലാസ്സുകളെന്ന അഖാന്റെ ഡയമണ്ട് സ്‌ക്രീനുകളിൽ നാനോക്രിസ്റ്റൽ പാറ്റേർണുകളാണ് ഉപയോഗിച്ചിരിക്കുന്നത് അത് ഫോണിന്റെ സ്‌ക്രീനിൽ ആഴത്തിൽ പൊട്ടൽ ഉണ്ടാകുന്നത് കുറയ്ക്കാൻ സഹായിക്കും. ഡയമണ്ട് കൊണ്ടുള്ള ഉപകരണങ്ങളിൽ കൂടുതൽ വൈദഗദ്ധ്യം ഉള്ള അഖാൻ തന്റെ സ്വന്തം ലാബുകളിലാണ് നാനോക്രിസ്റ്റലുകൾ നിർമ്മിക്കുന്നത്.അഖാനുമായി പങ്കാളിത്തത്തിലേർപ്പെട്ടിട്ടുള്ള സ്ഥാപനം, ഡയമണ്ട് കൊണ്ടുള്ള സ്‌ക്രീനുകളുടെ ഉറപ്പ്, ടച്ച് സംവിധാനം ഡയമണ്ട് ഗ്ലാസ്സിൽ എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളുടെ പരീക്ഷണത്തിലാണ്.' ഡയമണ്ട് സ്‌ക്രീനുകൾ കട്ടിയുള്ളതും,ഉറപ്പുള്ളതും,കനം കുറഞ്ഞതും സൗമ്യമായ ടച്ചിങോടു കൂടിയതും,എല്ലാത്തിനും പുറമേ യഥാർത്ഥ ഡയമണ്ടിന്റെ തിളക്കവും ഭംഗിയും ഉള്ളതുമാകുമെന്നാണ് അഖാനിന്റെ വെബ്സൈറ്റിലുള്ള വിവരണം. ഡയമണ്ട്് ഗ്ലാസ്സുകളുടെ വൻതോതിലുള്ള ഉത്പാദനം ഒരു പ്രതിബന്ധം ആണെന്നാണ് അഖാൻ പറയുന്നത്.

ഫോണിലുള്ള ലൈറ്റിന്റെ അളവ്, ബാറ്ററി ലൈഫ് തുടങ്ങിയ കാര്യങ്ങളിൽ ഫോൺ നിർമ്മാതാക്കൾ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഡയമണ്ട് സ്‌ക്രീനുകൾ ഫോൺ സ്‌ക്രീൻ ടെക്നോളജി തുടങ്ങിയവയിൽ വലിയൊരു മാറ്റമാകും ഡയമണ്ട് സ്‌ക്രീൻ ഉണ്ടാക്കുക.ഡയമണ്ട് സ്‌ക്രീനുകളുള്ള ഫോണുകളാകും ഇനിയുള്ള കുറച്ചു വർഷങ്ങളിലെ താരം.ഉയർന്ന വിലയിൽ തന്നെയാകും ഫോണുകൾ വിപണിയിലെത്തുക. അലുമിനിയം സിലിക്കൺ,ഓക്സിജൻ തുടങ്ങിയവ കൊണ്ടു നിർമ്മിച്ചതാണ് ഇപ്പോൾ വിപണിയിലെത്തുന്ന ഫോണുകൾ.

മുമ്പ് പല ക്യാമറ ലെൻസുകളിൽ ഡയമണ്ട് ഉപയോഗിച്ചിട്ടുണ്ട്. മുമ്പ് പല ഫോണുകളിലും സ്‌ക്രീൻ പൊട്ടില്ല എന്ന ഉറപ്പോടെ സാംസങ,മോട്ടോറോള ഫോണുകൾ വിപണിയിലെത്തത്തിയിരുന്നും. പല നൂതന സംവിധാനങ്ങളും പരീക്ഷിച്ചെങ്കിലും പരിഹാരം കണ്ടെത്താനാവാത്ത ഈ പ്രശ്നത്തിനു ഏറ്റവും ദൃഡതയുള്ള വസ്തുവായ ഡയമണ്ടിനു പരിഹാരം കാണാനാകുമെന്നാണ് വിദഗ്ദ്ധരുടെ വിശ്വാസം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP