Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവിതം മുഴുവൻ രാജ്യത്തിന് വേണ്ടി സേവിച്ച ഭടന്റെ മൃതദേഹം നാട്ടിൽ എത്തിച്ചത് ചരക്കുവണ്ടിയിൽ; എംബാം ചെയ്യാതെ അഴുകി തുടങ്ങിയപ്പോൾ വഴിയിലിറക്കി എംബാം ചെയ്തു; മൃതദേഹം എത്തും വരെ മരണം പോലും ആരും അറിയിച്ചില്ല; മേലുദ്യോഗസ്ഥന്റെ നിരന്തര പീഡനത്തിന് ഇരയായിരുന്ന സിആർപിഎഫ് ഭടന്റെ മരണത്തിലെ ദുരൂഹത ആരു മാറ്റും?

ജീവിതം മുഴുവൻ രാജ്യത്തിന് വേണ്ടി സേവിച്ച ഭടന്റെ മൃതദേഹം നാട്ടിൽ എത്തിച്ചത് ചരക്കുവണ്ടിയിൽ; എംബാം ചെയ്യാതെ അഴുകി തുടങ്ങിയപ്പോൾ വഴിയിലിറക്കി എംബാം ചെയ്തു; മൃതദേഹം എത്തും വരെ മരണം പോലും ആരും അറിയിച്ചില്ല; മേലുദ്യോഗസ്ഥന്റെ നിരന്തര പീഡനത്തിന് ഇരയായിരുന്ന സിആർപിഎഫ് ഭടന്റെ മരണത്തിലെ ദുരൂഹത ആരു മാറ്റും?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും കിട്ടുന്ന അവസരത്തിൽ പട്ടാളക്കാരെ പുകഴ്‌ത്താൻ മടിക്കാത്തരവാണ് പൊതുവേ എല്ലാവരും. എന്നാൽ, രാജ്യത്തിന് വേണ്ടി എത്ര സേവനം ചെയ്താലും പലപ്പോളും നന്ദികേട് മാത്രമാണ് ഇവർക്ക് ലഭിക്കാറ്. അത്തരമൊരു സംഭവത്തിന്റെ ഒടുവിലെ ഉദാഹരണമായി മാറി കോഴിക്കോട് സ്വദേശിയായ സിആർപിഎഫ് ജവാൻ. ഒഡിഷയിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് പയിമ്പ്ര മേലേ പാണക്കാട് രാധാനിവാസിൽ രാധാകൃഷ്ണൻ (54)ആണ്. മൃതദേഹം നാട്ടിലെത്തിക്കും വരെ മരണവിവരം ബന്ധുക്കോളോട് പറഞ്ഞതുമില്ല. ഇതെല്ലാം ചേരുമ്പോൾ രാധാകൃഷ്ണന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുകയാണ് ബന്ധുക്കൾ.

ട്രെയിൻ തട്ടി മരിച്ചുവെന്നാണ് അധികതർ പറയുന്ന വിശദീകരണം. ഇതേത്തുടർന്ന് മൃതദേഹം ബുധനാഴ്ച വീണ്ടും പോസ്റ്റ്മോർട്ടം നടത്തും. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെ ചെന്നൈയിൽനിന്നുള്ള വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസിൽ മൃതദേഹം കോഴിക്കോട്ടെത്തിച്ചു. മൃതദേഹം എത്തിച്ച രീതിയും കടുത്ത എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. ചരക്കുകയറ്റുന്ന കമ്പാർട്ട്‌മെന്റിലാണ് മൃതദേഹം കൊണ്ടുവന്നത്. വിമാനം കിട്ടാത്തതിനാലാണ് മൃതദേഹം തീവണ്ടിയിൽ കൊണ്ടുവന്നതെന്നാണ് വിശദീകരണം. എംബാം പോലും ചെയ്യാൻ തയ്യാറാകാതെ കൊണ്ടുവന്ന മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നു.

എംബാം ചെയ്യാത്തതിനെത്തുടർന്ന് ചെന്നൈയിൽ വെച്ച് വീണ്ടും പാക്ക് ചെയ്ത ശേഷമാണ് മൃതദേഹം വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസിലേക്ക് മാറ്റിയത്. സി.ആർ.പി.എഫിന്റെ രണ്ടുജവാന്മാർ മൃതദേഹത്തോടൊപ്പമുണ്ടായിരുന്നു. നാലിനാണ് ഇദ്ദേഹത്തെ ഒഡിഷയിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടത്. മരണവിവരം സി.ആർ.പി.എഫിന്റെ ബന്ധപ്പെട്ടവർ ആരും കുടുംബത്തെയോ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലോ അറിയിച്ചിരുന്നില്ല.

രാധാകൃഷ്ണന്റെ സുഹൃത്ത് അറിയിച്ചതിനെത്തുടർന്ന് മകൻ നേരിട്ടെത്തിയാണ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മാർച്ചിൽ വിരമിക്കാനിരിക്കെയാണ് രാധാകൃഷ്ണന്റെ മരണം. മേലുദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ രാധാകൃഷ്ണൻ ഭാര്യയോട് പരാതിപറയാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്താണ്.

ട്രെയിൻതട്ടി മരിച്ച രീതിയിലായിരുന്നില്ല മൃതദേഹം കിടന്നിരുന്നതെന്ന് ബന്ധുകൾ ആരോപിച്ചു. ബന്ധുകളുടെ പരാതിയെത്തുടർന്നാണ് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാൻ കളക്ടർ ഉത്തരവിട്ടത്. കോഴിക്കോട്ടെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരേതരായ നാരായണൻ നായരുടെയും മാധവിയമ്മയുടെയും മകനാണ്. ഭാര്യ: സുനിതകുമാരി. മക്കൾ: ജുബിൻ, ഐശ്വര്യ. ശവസംസ്‌കാരം ഇന്ന് 11-ന് വീട്ടുവളപ്പിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP