Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മർകസ് യൂനാനി മെഡിക്കൽ കോളജ് പ്രഥമ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

മർകസ് യൂനാനി മെഡിക്കൽ കോളജ് പ്രഥമ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് പരമ്പരാഗത ചികിത്സാ രീതികളുടെ പരിപോഷണത്തിന് ആരോഗ്യവകുപ്പ് വിഭജിച്ച് ആയുഷ് (ആയുർവേദ, യൂനാനി, സിദ്ധ, ഹോമിയോ) വകുപ്പ് ഉടൻ പ്രാവർത്തികമാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ്.ശിവകുമാർ പ്രസ്താവിച്ചു. കാരന്തൂർ മർകസ് സമ്മേളനത്തിന്റെ ഭാഗമായി നോളജ് സിറ്റിയിൽ മർകസ് യൂനാനി മെഡിക്കൽ കോളജ് പ്രഥമ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക ചികിത്സാ രീതിയോടൊപ്പം പരമ്പരാഗത ചികിത്സാ രീതികൾക്കും കൂടുതൽ പ്രോത്സാഹനം നൽകണമെന്നതാണ് സർക്കാരിന്റെ നയം. ഇതിന്റെ ഭാഗമായാണ് പരമ്പരാഗത ചികിത്സക്ക് വേണ്ടി മാത്രമായി പുതിയ വകുപ്പ് തുടങ്ങുന്നത്. ആയുഷിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടി പുതിയ സെക്രട്ടറി ചുമതലയേറ്റു കഴിഞ്ഞു. വകുപ്പിന് കേന്ദ്രസഹായം നേടിയെടുക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ആദ്യ യൂനാനി മെഡിക്കൽ കോളേജാണ് മർകസിന് കീഴിൽ തുടങ്ങുന്നത്. ഇതര സംസ്ഥാനങ്ങളിൽ പോയിട്ടാണ് ഇതുവരെ മലയാളികൾ യൂനാനി ചികിത്സ പഠിച്ചിരുന്നത്. കേരളവും ഗുജറാത്തും ഒഴികെ മുഴുവൻ സംസ്ഥാനങ്ങളിലുമായി 50 യൂനാനി മെഡിക്കൽ കോളജുകൾ നിലവിലുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ 15 യൂനാനി ഡിസ്‌പെൻസറികളാണുള്ളത്. അഞ്ച് ഡിസ്‌പെൻസറികൾ കൂടി ഉടൻ തുടങ്ങും -മന്ത്രി പറഞ്ഞു.

മന്ത്രി മഞ്ഞളാംകുഴി അലി മുഖ്യാതിഥിയായിരുന്നു. സി.മോയിൻ കുട്ടി എംഎ‍ൽഎ അധ്യക്ഷത വഹിച്ചു. വർക്കല കഹാർ എംഎ‍ൽഎ, അൻവർ സാദത്ത് എംഎ‍ൽഎ, കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ, അഡ്വ. എ.എൻ.ശംസീർ, കെ.സി.അബു, എൻ.സുബ്രമണ്യൻ, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീർവേലിൽ, നോളജ് സിറ്റി സിഇഒ ഡോ.പി.എം.എ സലാം പ്രസംഗിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP