Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിനിമം നിരക്ക് 11 റിയാലാക്കി ഉയർത്തി; നഗരത്തിനുള്ളിൽ ഒരു കിലോമീറ്ററിന് 1.20 റിയാൽ എന്നത് 1.60 റിയാലാക്കി; ഇന്ധനവിലയും പ്രവർത്തന ചിലവും വർദ്ധിച്ചതോടെ നിരക്ക് വർദ്ധിപ്പിച്ച് കർവ ടാക്‌സിയും

മിനിമം നിരക്ക് 11 റിയാലാക്കി ഉയർത്തി; നഗരത്തിനുള്ളിൽ ഒരു കിലോമീറ്ററിന് 1.20 റിയാൽ എന്നത് 1.60 റിയാലാക്കി; ഇന്ധനവിലയും പ്രവർത്തന ചിലവും വർദ്ധിച്ചതോടെ നിരക്ക് വർദ്ധിപ്പിച്ച് കർവ ടാക്‌സിയും

ദോഹ: ; ഇന്ധനവിലയും പ്രവർത്തന ചിലവും വർദ്ധിച്ചതോടെ കർവ്വ ടാക്‌സി നിരക്കും വർദ്ധിപ്പിച്ചു.ഫെബ്രുവരി ഒന്നുമുതലാണ് കർവ ടാക്സിനിരക്ക് വർധന പ്രാബല്യത്തിൽ വന്നത്. യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനത്തിന്റെ തുടർച്ച ഉറപ്പാക്കാനാണ് ടാക്സി നിരക്ക് പരിഷ്‌കരിച്ചത്.

സാങ്കേതിക സർവീസ് നിരക്ക് ഒരു റിയാൽ ഏർപ്പെടുത്തിക്കൊണ്ട് മിനിമം നിരക്ക് 11 റിയാലാക്കിയാണ് ഉയർത്തിയത്. നേരത്തേ മിനിമം നിരക്ക് 10 റിയാലായിരുന്നു.ദോഹ നഗരത്തിനുള്ളിൽ ഒരു കിലോമീറ്ററിന് 1.20 റിയാൽ എന്നത് 1.60 റിയാലാക്കിയും വർധിപ്പിച്ചു. നഗരത്തിനകത്തും പുറത്തും രാത്രിയാത്രയ്ക്ക് കിലോമീറ്ററിന് 1.80 എന്നത് 1.90 ആയും വർധിപ്പിച്ചിട്ടുണ്ട്. ഫ്ളാഗ് ഫാൾ നിരക്ക് നാല് റിയാലാണ്.

അതേസമയം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിക്കപ്പ് നിരക്ക് 25 റിയാലായി തുടരും. ദോഹ നഗരത്തിനുള്ളിലെ യാത്രയ്ക്ക് കർവ ബുക്ക് ചെയ്യാനുള്ള നിരക്ക് അഞ്ച് റിയാലാണ്. ദോഹ നഗരത്തിൽനിന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കുള്ള ബുക്കിങ് നിരക്ക് ഒരു യാത്രയ്ക്ക് എട്ട് റിയാലാണ്.

15 മിനിറ്റ് വെയിറ്റിങ് ചാർജ് എട്ട് റിയാലാക്കിയും ഉയർത്തിയിട്ടുണ്ട്. അതേസമയം യാത്രയിൽ മീറ്റർ പ്രവർത്തനരഹിതമാണെങ്കിൽ സൗജന്യമായി യാത്രചെയ്യാം. പുതിയ നിരക്കിന്റെ വിശദാംശങ്ങൾ എല്ലാ കർവ ടാക്സികളുടെയും വശങ്ങളിലെ ജനലുകളിൽ പതിപ്പിച്ചിട്ടുണ്ട്.

മൂവസലാത്തിന്റെ നേരിട്ടുള്ളതും നാല് ഏജൻസികളുടെയും കർവ ടാക്സികളാണ് സർവീസ് നടത്തുന്നത്. കർവ ടാക്സി മൊബൈൽ ആപ്ലിക്കേഷനും മൊബൈലിൽ ലഭിക്കും.ലിമോസിൻ കാറുകളും ഈ ആപ്ലിക്കേഷനിൽ ബുക്ക് ചെയ്യാം. ആപ്ലിക്കേഷൻ വഴി ടാക്സി സേവനം ബുക്ക് ചെയ്താൽ ഉടൻ തന്നെ ഡ്രൈവറുടെ നമ്പർ എസ്.എം.എസ്. വഴി ലഭിക്കും.

ആപ്ലിക്കേഷൻ വഴി വാഹനത്തിന്റെ ലൊക്കേഷൻ കണ്ടെത്താനും യാത്രക്കാരന് കഴിയും. ഹമദ് വിമാനത്താവളം അറൈവൽ ഭാഗത്തും 24 മണിക്കൂറും കർവ ടാക്സി ലഭിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP