Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യ ചോർച്ചയ്ക്ക് ഇരയായി ആപ്പിൾ ഐഫോൺ; ഹാക്കർമാർ ഐഫോണിന്റെ അൾട്രാ സീക്രട്ട് ഐബൂട്ട് സോഫ്റ്റവെയറിന്റെ കോഡ് അടിച്ചു മാറ്റിയതായി റിപ്പോർട്ട്

ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യ ചോർച്ചയ്ക്ക് ഇരയായി ആപ്പിൾ ഐഫോൺ; ഹാക്കർമാർ ഐഫോണിന്റെ അൾട്രാ സീക്രട്ട് ഐബൂട്ട് സോഫ്റ്റവെയറിന്റെ കോഡ് അടിച്ചു മാറ്റിയതായി റിപ്പോർട്ട്

രിത്രത്തിലെ തന്നെ ഏറ്റവും വലിയ രഹസ്യ ചോർച്ചയുടെ ഇരയായി ആപ്പിൾ ഐഫോൺ. വിദഗ്ദ്ധനായ ഒരു ഹാക്കർ ആപ്പിൾ ഐഫോണിന്റെ അൾട്രാ സീക്രട്ട് ഐബൂട്ട് സോഫ്റ്റവെയറിന്റെ കോഡ് ചേർത്തിയെടുത്തതായി റിപ്പോർട്ട്.ആപ്പിൾ ഐഫോൺ ഓൺ ആക്കുമ്പോൾ നടക്കുന്ന ഐബൂട്ടിങ്ങ് എന്ന പ്രക്രിയയുടെ കോഡ് സിയോഷിബ എന്ന അജ്ഞാതനായ ഒരു യൂസർ, കമ്പ്യൂട്ടർ കോഡുകൾക്കായി യൂസ് ചെയ്യുന്ന ഗിറ്റ് ഹബ് എന്ന വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഐഫോൺ ഓൺ ആക്കുമ്പോൾ അതിലെ കറുപ്പിൽ നിന്നും വെളുപ്പിലെക്കു മാറി ഐഫോൺ ഓപ്പറേറ്റിങ്ങ് സിസിറ്റം ഓൺ ആകുന്ന അത്രയും സമയത്തു നടക്കുന്ന പ്രക്രിയയാണ് ഐബൂട്ടിങ്. ഇത്തരത്തിൽ ഒരു വലിയ പാളീച്ച ആപ്പിൾ കമ്പനിക്കു സംഭവിച്ചതിനെ ആപ്പിളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചോർച്ച എന്നാണ് സുരക്ഷ വിദ്ഗ്ദ്ധന്മാർ പ്രതികരിച്ചത്.

ചോർന്ന ഐഒഎസിന്റെ ഐബൂട്ടിങ്ങ് കോഡ് ആധികാരികമായതാണെന്നും ആ കോഡ് ഉപയോഗിച്ച് ഹാക്കർമാർക്ക് സോഫ്റ്റ്‌വെയറിൽ ക്രമക്കേടുകൾ ഉണ്ടാക്കാൻ സാധിക്കുമെന്നും ഐഓഎസ് സിസ്റ്റം പ്രോഗ്രാമുകളെക്കുറിച്ച് പുസ്തകങ്ങൾ എഴുതുന്ന ജോനാതൻ ലെവിൻ പറഞ്ഞു. സാമാന്യ ബുദ്ധിയുള്ള ഉപഭോക്താക്കൾക്ക് ഈ കോഡ് ഉപയോഗിച്ച് തങ്ങളുടെ ഐഫോണിൽ ആപ്പിൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെ മറികടക്കാൻ സാധിക്കും.

ഐഫോണിന്റെ നിയന്ത്രണങ്ങളെ മാറ്റുന്നതിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോണുകളിൽ അനുവദിച്ചിട്ടില്ലാത്ത സോഫ്റ്റ്‌വെയർ ഉപയോഗിക്കാനും ഫോണിൽ നേരത്തെ തന്നെ ഡൗൺലോഡ് ആയിട്ടുള്ള ആപ്ലിക്കേഷനുകൾ ഡിലീറ്റ് ചെയ്യാനും സാധിക്കും. എന്നാൽ ഇപ്പോൾ പുറത്തായിരിക്കുന്ന സോഴ്സ് കോഡുകൾ 2015-ൽ പുറത്തിറങ്ങിയ ഐഓഎസ് 9 ന്റെയാണ് ആ സോഫ്റ്റ്‌വെയറുകൾ ഇപ്പോൾ ഉപയോഗിക്കുന്നത് ഏഴ് ശതമാനം ആളുകൾ മാത്രമാണ് എന്നത് അപകട സാധ്യത കുറയ്ക്കും.

ഐഒഎസ്9 അല്ലെങ്കിൽ അതിലും മുമ്പുള്ള സോഫ്റ്റുവെയറുകൾ തങ്ങളുടെ ഐഫോണുകളിൽ ഉപയോഗിക്കുന്നവർ സോഫ്റ്റ് വെയർ അപ്ടേറ്റ് ചെയ്യണമെന്നും ആപ്പിൾ പറഞ്ഞു. ഇപ്പോൾ ചോർത്തിയിരിക്കുന്ന കോഡ് ഉപയോഗിച്ച് എങ്ങനെയാണ് ആപ്പിളിന്റെ സീക്രട്ട് ബൂട്ട് സോഫ്റ്റവെയർ പ്രവർത്തിപ്പിക്കുന്നത് എങ്ങനെയാണെന്ന് ഹാക്കർമാർക്കു കണ്ടെത്താൻ സാധിക്കുമോ എന്നാണ് ഇപ്പോൾ സെക്യൂരിറ്റി നിരീക്ഷകർ പരിശോധിക്കുന്നത്.

അടുത്തിടെ ആപ്പിൾ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന പ്രോസ്സസ്സറുകൾ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. അതിനാൽ തന്നെ ഇപ്പോൾ ഉണ്ടായ പ്രശ്നം ഒരു പരിധി വരെ ലഘൂകരിക്കാൻ സാധിച്ചു. 2015-ൽ ഇറങ്ങിയ ഐഒഎസ് കോഡാണ് ചോാർത്തിയിരിക്കുന്നത്. ആപ്പിൾ ഉപയോക്താക്കളോട് സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി പുതിയ സോഫ്റ്റ്‌വെയർ അപ്ടേറ്റ് ചെയ്യാൻ ആവശ്യപ്പെടാറുണ്ടെന്നും ആപ്പിൾ വ്യക്തമാക്കി.

കോഡ് ചോർത്തിയത് വലിയ അപകടം ഉണ്ടാക്കാൻ ഇടയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗിറ്റ് ഹബ്ബിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കോഡ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആപ്പിൾ കേസ് ഫയൽ ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP