Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊമ്പേറി എന്ന പാമ്പ് ആരെയെങ്കിലും കടിച്ച ശേഷം മരത്തിന്റെ കൊമ്പിൽ കേറി കിടക്കും; കടിയേറ്റ വ്യക്തിയുടെ ചിതയിൽ നിന്നുയരുന്ന പൊക കണ്ടാലേ പാമ്പ് മരത്തിൽ നിന്ന് താഴെ ഇറങ്ങുകയുള്ളു; ബിനോയ് കോടിയേരി കേസിൽ കോടിയേരിയെ പരമാവധി നാറ്റിക്കാനുള്ള ശ്രമത്തിലാണ് യെച്ചൂരിയെന്ന് മാധ്യമ പ്രവർത്തകൻ റോയ് മാത്യു

കൊമ്പേറി എന്ന പാമ്പ് ആരെയെങ്കിലും കടിച്ച ശേഷം മരത്തിന്റെ കൊമ്പിൽ കേറി കിടക്കും; കടിയേറ്റ വ്യക്തിയുടെ ചിതയിൽ നിന്നുയരുന്ന പൊക കണ്ടാലേ പാമ്പ് മരത്തിൽ നിന്ന് താഴെ ഇറങ്ങുകയുള്ളു; ബിനോയ് കോടിയേരി കേസിൽ കോടിയേരിയെ പരമാവധി നാറ്റിക്കാനുള്ള ശ്രമത്തിലാണ് യെച്ചൂരിയെന്ന് മാധ്യമ പ്രവർത്തകൻ റോയ് മാത്യു

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: ബിനോയ് കോടിയേരി കേസ് പാർട്ടിക്ക് തീരാക്കളങ്കമാണെന്നും, കേസിൽ യെച്ചൂരിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും സിപിഎം ബംഗാൾ ഘടകം ആരോപിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, കേരള ഘടകം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരമാവധി നാറ്റിക്കാനുള്ള ശ്രമത്തിലാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് വിലയിരുത്തുന്നു മാധ്യമ പ്രവർത്തകനായ റോയി മാത്യു.യെച്ചൂരിക്ക് സ്വാധീനമുള്ള ബംഗാൾ ഘടകത്തെ കൊണ്ട് കോടിയേരിക്കെതിരെ പ്രമേയം പാസാക്കിയെടുന്നിടം വരെ കാര്യങ്ങൽ എത്തി. യെച്ചൂരി കളി തുടങ്ങിക്കഴിഞ്ഞുവെന്ന് റോയ് മാത്യും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

'യെച്ചൂരി എന്ന കൊമ്പേറിയ പാമ്പ്

തിരുവനന്തപുരത്ത് കാര് പ്രതികാരത്തെക്കുറിച്ച് പറയുമ്പോ ഒരു പാമ്പിന്റെ കഥ പറയാറുണ്ട്. കൊമ്പേറി എന്ന പാമ്പ് ആരെയെങ്കിലും കടിച്ച ശേഷം മരത്തിന്റെ കൊമ്പിൽ കേറി കിടക്കും. കടിയേറ്റ വ്യക്തിയുടെ ചിതയിൽ നിന്നുയരുന്ന പൊക കണ്ടാലേ പാമ്പ് മരത്തിൽ നിന്ന് താഴെ ഇറങ്ങുകയുള്ളു.

സി പി എം ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി കളി തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസുമായി സഖ്യത്തിന് എതിര് നിന്ന കേരള ഘടകം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരമാവധി നാറ്റിക്കാനുള്ള ശ്രമത്തിലാണ് - യെച്ചൂരിക്ക് സ്വാധീനമുള്ള ബംഗാൾ ഘടകത്തെക്കൊണ്ട് കോടിയേരിക്കെതിരെ പ്രമേയം പാസാക്കിയെടുക്കുന്നിടം വരെ കാര്യങ്ങൾ എത്തി.

കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉന്നയിച്ച് സിപിഎം ബംഗാൾ ഘടകം രംഗത്തിറങ്ങി. വിഷയത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കണമെന്നും ബംഗാൾ ഘടകം ആവശ്യപ്പെട്ടു.ഈ കേസ് പാർട്ടിക്ക് തീരാ കളങ്കമുണ്ടാക്കിയെന്നും കേസിൽ യെച്ചൂരിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും ബംഗാൾ ഘടകത്തിന്റെ ആരോപണം.

കേരള ഘടകം സി പി എമ്മും അച്ഛൻ കോടിയേരിയും ബിനോയി കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് പറയുന്ന ന്യായങ്ങളൊന്നും ബംഗാൾ സി പി എമ്മും തൊണ്ട തൊടാതെ വിഴുങ്ങുനില്ലെന്നാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്.

ബിനോയ് കോടിയെരിക്കെതിരെ 13 കോടിയുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയം പാർട്ടിക്ക് ദേശീയ തലത്തിൽ തീരാകളങ്കമായിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ മകൻ തന്നെ ഇത്തരം ആരോപണത്തിൽ ഉൾപ്പെട്ടത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടിയാണ്. ഇക്കാര്യത്തിൽ അതു കൊണ്ട് തന്നെ പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കണമെന്നും പാർട്ടിയുടെ നിലപാടറിയിക്കണമെന്നും ബംഗാളിലെ മുതിർന്ന പാർട്ടി അംഗങ്ങൾ സംസ്ഥാനകമ്മറ്റി യോഗത്തിൽ ഉന്നയിച്ചതായി മാതൃഭുമി ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
ചൈനയെ ഇന്ത്യയും അമേരിക്കയും ജപ്പാനുമൊക്കെ ചേർന്ന് സമ്മർദ്ദത്തിലാക്കുന്നു എന്നൊക്കെ തട്ടിവിടുന്ന കോടിയേരി സഖാവ് മകന്റെ തട്ടിപ്പിനെ ക്കുറിച്ച് മനുഷ്യന് മനസിലാകുന്ന ഒരു മറുപടി ഇനിയും പറഞ്ഞിട്ടില്ല. താളവട്ടം സിനിമയിൽ ജഗതി പറഞ്ഞ ഡയലോഗാണ് യെച്ചുരിയും പറയുന്നത്. ' ബാലകൃഷ്ണാ, ഒരു സൈക്കിളും ഒരു മൈക്കുമായി ഞാനിറങ്ങുകയാണ് - കൊടി യേരിയേയും മക്കളേയും പരമാവധി നാറ്റിക്കുമെന്ന പ്രതിജ്ഞയോടെ'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP