Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളിയാക്കുമ്പോൾ ആളെ നോക്കി കളിയാക്കണം; ഡ്രൈവിങ് ടെസ്റ്റ് പാസാക്കാത്ത ദേഷ്യത്തിൽ ഇന്ത്യൻ യുവാവ് ആർടിഎയെ കളിയാക്കി; മൂന്ന് മാസം തടവും 87 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ദുബായ് കോടതി

കളിയാക്കുമ്പോൾ ആളെ നോക്കി കളിയാക്കണം; ഡ്രൈവിങ് ടെസ്റ്റ് പാസാക്കാത്ത ദേഷ്യത്തിൽ ഇന്ത്യൻ യുവാവ് ആർടിഎയെ കളിയാക്കി; മൂന്ന് മാസം തടവും 87 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ദുബായ് കോടതി

മറുനാടൻ മലയാളി ഡസ്‌ക്‌

 ദുബായ്: നാട്ടിൽ ഇതൊക്കെ ചിലപ്പോൾ പൊറുത്തേക്കും. പോട്ടെ സാരമില്ല എന്നും പറഞ്ഞേക്കാം. മറുനാട്ടിൽ ചെന്നാൽ അവിടുത്തെ നിയമം നോക്കണം.ദുബായിലെത്തിയ ഇന്ത്യൻ യുവാവിനാണ് ഇത്തരത്തിൽ പണി കിട്ടിയത്.ഡ്രൈവിങ് ടെസ്റ്റ് പാസാകാൻ കഴിയാതിരുന്നതിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയെ കളിയാക്കി ഇ-മെയിൽ പ്രരിപ്പിച്ചതാണ് ഇയാൾക്ക് വിനയായത്. 500,000 ദിർഹം അഥവാ ഇന്ത്യൻരൂപ 87 ലക്ഷം രൂപ പിഴയും മൂന്നു മാസം ജയിൽ ശിക്ഷയും ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷ വിധിച്ചു.

ഇ-മെയിൽ വഴി ആർടിഎയെ മോശമായി ചിത്രീകരിച്ചു എന്ന കുറ്റത്തിനാണ് 25 വയസുള്ള ഇന്ത്യൻ യുവാവിന് ശിക്ഷ കോടതി വിധിച്ചത്. 'ഡ്രൈവിങ് ടെസ്റ്റിന് എത്തുന്ന പാവങ്ങളെ മനഃപൂർവം തോൽപ്പിച്ച് പണം നഷ്ടപ്പെടുത്തുകയാണ്' എന്നാണ് യുവാവ് ഇ-മെയിലുടെ ദുബായ്
ആർടിഎ യെ കളിയാക്കിയത്. ഇത്തരത്തിൽ മെയിൽ വഴി പ്രചരിച്ച കാര്യം ആർടിഎയാണ് ദുബായ് പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്

ഡ്രൈവിങ് ടെസ്റ്റ് പാസാകാൻ കഴിയാതിരുന്ന ദേഷ്യത്തിലാണ് താൻ ഇത്തരമൊരു സന്ദേശം അയച്ചതെന്ന് യുവാവ് കോടതിയിൽ പറഞ്ഞു.രേഖകൾ പരിശോധിച്ചപ്പോൾ യുവാവിന്റെ സ്വകാര്യ ഇ-മെയിൽ ഐഡിയിൽ നിന്നുമാണ് സന്ദേശം അയച്ചതെന്ന് വ്യക്തമായി.മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഇയാൾ മെയിൽ അയച്ചത്.ഈ ഫോണും ദുബായ് പൊലീസ് കോടതിയിൽ ഹാജരാക്കി.

സർക്കാർ വകുപ്പിനെ കളിയാക്കിയതിനും മോശമായി ചിത്രീകരിച്ചതിനുമാണ്ശിക്ഷ കൂടാതെ സൈബർ കുറ്റകൃത്യവും ഇയാൾക്കെതിരെ ചുമത്തി. നിലവിലുള്ള ഈ വിധിക്കെതിരെ 15 ദിവസത്തിനുള്ളിൽ ഇയാൾക്ക് അപ്പീൽ കോടതിയെ സമീപിക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP