Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറസ്റ്റിലായത് ബംഗാളി സീരിയിൽ നടി; ഒപ്പമുണ്ടായിരുന്നത് സ്വന്തം സഹോദരിയും; ബഹ്‌റിൻ ബന്ധമുള്ള അനൂപും ഉയർത്തുന്നത് നിരവധി സംശയങ്ങൾ; ക്രൈംബ്രാഞ്ചും എൻഐഎയും ചോദ്യം ചെയ്തിട്ടും ഒരു തുമ്പും പ്രതികളിൽ നിന്ന് കിട്ടിയില്ല; ഊന്നുകൽ കള്ളനോട്ട് കേസിൽ ദുരൂഹത മാറുന്നില്ല

അറസ്റ്റിലായത് ബംഗാളി സീരിയിൽ നടി; ഒപ്പമുണ്ടായിരുന്നത് സ്വന്തം സഹോദരിയും; ബഹ്‌റിൻ ബന്ധമുള്ള അനൂപും ഉയർത്തുന്നത് നിരവധി സംശയങ്ങൾ; ക്രൈംബ്രാഞ്ചും എൻഐഎയും ചോദ്യം ചെയ്തിട്ടും ഒരു തുമ്പും പ്രതികളിൽ നിന്ന് കിട്ടിയില്ല; ഊന്നുകൽ കള്ളനോട്ട് കേസിൽ ദുരൂഹത മാറുന്നില്ല

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പാക്കിസ്ഥാൻ ബന്ധവും മുബൈ അധോലോക ഇടപെടലുകളും മറ്റും ഉണ്ടെന്ന് പരക്കെ സംശയമുയർന്ന ഊന്നുകൽ കള്ളനോട്ട് കേസിൽ തുമ്പുതേടിയുള്ള വിവിധ ഏജൻസികളുടെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് സൂചന.

എൻ ഐ എയും ,ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും പ്രതികളെ മാറി മാറി പലവട്ടം ചോദ്യം ചെയ്‌തെങ്കിലും കേസിൽ ഇതുവരെ സുപ്രധാന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലന്നാണ് അറിയുന്നത്. ഈ മാസം 2-നാണ് ഊന്നുകൽ പൊലീസ് കള്ളനോട്ട് കൈവശം സൂക്ഷിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൽക്കട്ട സ്വദേശിനികളും സഹോദരങ്ങളുമായ രണ്ട് യുവതികളെയും കോട്ടയം ഏലിക്കുളം പനമറ്റം ഭാഗത്ത് മാളിയേക്കൽ വീട്ടിൽ അനൂപ് വർഗ്ഗീസിനെയും ഊന്നുകൽ പൊലീസ് അറസ്റ്റുചെയ്തത്.

കോടതി റിമാന്റ് ചെയ്തിരുന്ന ഇവരെ കൂടുതൽ അന്വേഷണങ്ങൾക്കായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കഴിഞ്ഞ എതാനും ദിവസങ്ങളായി നിരന്തരമെന്ന വണ്ണം അന്വേഷണ ഏജൻസികൾ ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൽക്കട്ട സ്വദേശിനികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ശേഖരിക്കുന്നതിനായി ഇവർ താമസിച്ചുവന്നിരുന്ന മുബൈയിൽ ഊന്നുകൽ എസ് ടി എം സൂഫിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അന്വേഷണം ഒരാഴ്ചയോളമെത്തിയെങ്കിലും കള്ളനോട്ടെത്തിയ വഴി സ്ഥിരീകരിക്കാനായിട്ടില്ലന്നാണ് അറിയുന്നത്. കേസിൽ മാധ്യമങ്ങളുമായി പങ്കുവയ്ക്കത്തക്ക വിവരങ്ങളൊന്നും ഇതുവരെലഭിച്ചിട്ടില്ലന്നാണ് അന്വേഷണ ചുമതലയുള്ള എ സി പി സുജിത് ദാസ് മറുനാടനുമായി പങ്കുവച്ച വിവരം.

വെസ്റ്റ് ബംഗാൾ മാൾഡ ജില്ലയിൽ കാലിയചോക് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഉത്തർദാരീയപൂർ ഹുമയൂണിന്റെ മക്കളായ സുഹാനയും സാഹീനയുമാണ് അനൂപിനൊപ്പം പിടിയിലായിട്ടുള്ളത്. ഇതിൽ സുഹാന ബംഗാളി സീരിയൽ -സിനിമ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരിൽ ഇത് വ്യക്തമാക്കുന്ന അംഗത്വ കാർഡ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വർഷങ്ങളായി ബഹ്‌റനിൽ പലവിധ ബിസിനസുകൾ നടത്തിവന്നിരുന്ന ആളാണ് അനൂപ്. കേസിൽ അറസ്റ്റിലായ യുവതികളിൽ ഒരാളായ സാഹീനുമായി ചേർന്ന് അടുത്തകാലത്ത് താൻ ബിസിനസ് ആരംഭിച്ചതായി അനൂപ് പൊലീസിൽ സമ്മതിച്ചിട്ടുണ്ട്.

സഹോദരിമാരിൽ മൂത്തയാളാണ് സുഹാന. തങ്ങൾ മുംബൈയിൽ താമിച്ചിരുന്നതായി ഇരുവരും പൊലീസിന് മൊഴിനൽകിയിരുന്നു. ഇവിടുത്തെ അധോലോക സംഘങ്ങളുടെ ആജ്ഞാനുവർത്തികളാണോ യുവതികൾ എന്നാണ് പൊലീസിന്റെ പ്രാധന സംശയം. പൊലീസ് പിടികൂടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തിട്ടും ഇവരെക്കാണാൻ ഉറ്റവരാരും എത്തിതിരുന്നതാണ് അധോലോക ബന്ധം സംശയിക്കാൻ കാരണമായത്. അനൂപിന്റെ ബാങ്ക് അക്കൗണ്ടുകൾ പിശോധിച്ചതിൽ നിന്നും അടുത്തകാലത്തൊന്നും ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് പൊലീസ് സ്ഥരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇയാളുടെ കൈയിൽ നിന്നും കണ്ടെത്തിയ പണത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചി -ധനുഷ്‌കോടി ദേശിയപാതയിലെ തലക്കോട് ഭാഗത്ത് വച്ച്് ഇവർ സഞ്ചരിച്ചിരുന്ന റെന്റേകാറിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ 7,64,960 രൂപ പൊലീസ് കണ്ടെത്തി. പരിശോധിച്ചപ്പോൾ ഈ നോട്ടുകെട്ടുകൾക്കിടയിൽ നിന്നും പതിനൊന്ന് 2000 ത്തിന്റെ വ്യാജ നോട്ടുകൾ കണ്ടെത്തുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഊന്നുകൽ എസ് ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് വ്യാജനോട്ടുകൾ കണ്ടെത്തിയത്.

മൂന്നാർ സന്ദർശനം കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു ഇവർ.വാളറയിൽ കൊച്ചി -ധനുഷ് കോടി ദേശീയ പാതക്കരികിലുള്ള ഒരു കടയിൽ കയറി 4 പാക്കറ്റ് സിഗരറ്റ് വാങ്ങിയ ശേഷം രണ്ടായിരം രൂപയുടെ നോട്ട് നൽകുകി മൂവർ സംഘം നേര്യമംഗലം ഭാഗത്തേക്ക് വരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP