Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതു താൻണ്ടാ.. ഉന്മയാന കാതൽ..! അകാലത്തിൽ പൊലിഞ്ഞ കാമുകിയുടെ മൃതദേഹത്തിൽ താലി ചാർത്തി യുവാവ്; അലമുറയിട്ട് കരഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും: തമിഴ് സൈബർ ലോകത്ത് അതിവേഗം വൈറലാവുന്ന ഒരു അപൂർവ കല്യാണ വീഡിയോ

ഇതു താൻണ്ടാ.. ഉന്മയാന കാതൽ..! അകാലത്തിൽ പൊലിഞ്ഞ കാമുകിയുടെ മൃതദേഹത്തിൽ താലി ചാർത്തി യുവാവ്; അലമുറയിട്ട് കരഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും: തമിഴ് സൈബർ ലോകത്ത് അതിവേഗം വൈറലാവുന്ന ഒരു അപൂർവ കല്യാണ വീഡിയോ

ചെന്നൈ: ഇതാണ് പ്രണയം. തേപ്പും വാർപ്പും കണ്ട് മടുത്ത പ്രണയങ്ങളെ കാറ്റിൽ പറത്തുന്ന ഒരു വീഡിയോയാണ് തമിഴ് നാട്ടിലെ സൈബർ ലോകത്ത് ഇപ്പോൾ ചർച്ചയാവുന്നത്. തമിഴ് ലോകം ഒരു പോലെ പുകഴ്‌ത്തുന്ന ഈ വിവാഹത്തിന്റെ പ്രത്യേകത ആരേയം അത്ഭുതപ്പെടുത്തുകയും കണ്ണീരണിയിക്കുകയും ചെയ്യും.

അകാലത്തിൽ പൊലിഞ്ഞ് പോയ തന്റെ പ്രിയതമയുടെ കഴുത്തിൽ താലി കെട്ടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. തമിഴ്‌നാട്ടിലാണ് സംഭവം. യുവാവ് നിർവികാരനായി താലി കെട്ടുന്നതും സുഹൃത്തുക്കളും ബന്ധുക്കളും യുവാവിനെ ആശ്വസിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

മരിച്ച കാമുകിയുടെ അടുത്ത് നിന്ന് യുവാവ് മാറാതെ നിൽക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവർ മാറ്റാൻ ശ്രമിക്കുമ്പോൾ മാറാതെ മൃതദേഹത്തെ കെട്ടിപ്പടിക്കുന്നതും തുടർന്ന് കീശയിൽ നിന്ന് താലിയെടുക്കുകയുമാണ് ചെയ്യുന്നത്. മറ്റുള്ളവർ വിലക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ താലികെട്ടുകയാണ് യുവാവ്.

സുഹൃത്തുക്കൾ പെൺകുട്ടിയെ ഉയർത്തി താലികെട്ടാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. തുടർന്ന് കയ്യിലുള്ള സിന്ദൂരം കയ്യിൽ എടുക്കുകയും ആചാര പ്രകാരം കുട്ടിയുടെ നെറ്റിയിൽ ചാർത്തുകയും പിന്നീട് നെറ്റിയിൽ തൊടുകയും ചെയ്യുന്നു. ഈ സമയത്ത് കൂടെ ഉള്ള ബന്ധുക്കൾ അലമുറയിട്ട് കരയുകയാണ് ചെയ്യുന്നത്. തുടർന്ന് യുവാവിനെ മാറ്റുകയാണ് ചെയ്യുന്നത്.

തമിഴ് സൈബർ ലോകത്ത് വലിയ രീതിയിലാണ് വീഡിയോ വൈറലാവുന്നത്. നിരവധി പേരാണ് യുവാവിനെ പ്രകീർ്ത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്, ഇതാണ് പ്രണയം എന്നും ഇത്തരത്തിൽ മനസ്സുള്ള യുവാവിന് പിന്തുണയർപ്പിച്ചും നിരവധി പേർ രംഗത്തെത്തി.

എന്നാൽ വീഡിയോയുടെ ആധികാരികതയെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രയങ്ങളും ഉണരുന്നുണ്ട്. ഇത് എപ്പോഴാണ് നടന്നത് എന്നുള്ള വിവരങ്ങളും ലഭ്യമല്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP