Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രജനി ചിത്രത്തെ വരവേല്ക്കാനൊരുങ്ങി ആരാധകർ; കലാ ഏപ്രിൽ 27 ന് തിയേറ്ററുകളിൽ

രജനി ചിത്രത്തെ വരവേല്ക്കാനൊരുങ്ങി ആരാധകർ; കലാ ഏപ്രിൽ 27 ന് തിയേറ്ററുകളിൽ

ബാലിക്കുശേഷം പാ രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന ചിത്രം കാലായെ വരവേല്ക്കാൻ രജനി ആരാധകർ ഒരുങ്ങിക്കഴിഞ്ഞു.ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് കാലാ കരികാലന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചതോടെയാണ് ആരാധകർക്ക് ആവേശമായത്.

വരുന്ന ഏപ്രിൽ 27ന് ചിത്രം തീയേറ്ററുകളിലെത്തും. രജനിയുടെ മരുമകനും യുവതാരവുമായ ധനുഷാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്. പാ രഞ്ചിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുംബയിലെ അധോലോക നായകനായ കാലാ ആയാണ് രജനി എത്തുന്നത്. ഈശ്വരി റാവുവാണ് ചിത്രത്തിലെ നായിക.

നാനാപടേകർ, ഹുമ ഖുറേഷി, അഞ്ജലി പട്ടേൽ, സുകന്യ, സയ്യാജി ഷിൻഡേ, രവി കാലെ, യാട്ടിൻ കാര്യേകർ, സമ്പത് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശങ്കർ സംവിധാനം ചെയ്യുന്ന 2.0യാണ് പുറത്തിറങ്ങാനിരിക്കുന്ന രജനിയുടെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP