Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാഷ്ട്രീയത്തിന് വേറെ കഴിവ് വേണം; എനിക്കതില്ല; നമുക്കിങ്ങനെ സിനിമയിൽ അഭിനയിച്ച്, നൃത്തം ചെയ്ത് സമാധാനത്തോട് കൂടി....; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെന്നല്ല ഇലക്ഷനിൽ മത്സരിക്കാനുള്ള വിദൂര സാധ്യത പോലുമില്ലെന്ന് മഞ്ജു വാര്യർ; രാഷ്ട്രീയ പ്രവേശന ചർച്ചകളിൽ ലേഡി സൂപ്പർ സ്റ്റാറിന്റെ പ്രതികരണം ഇങ്ങനെ

രാഷ്ട്രീയത്തിന് വേറെ കഴിവ് വേണം; എനിക്കതില്ല; നമുക്കിങ്ങനെ സിനിമയിൽ അഭിനയിച്ച്, നൃത്തം ചെയ്ത് സമാധാനത്തോട് കൂടി....; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെന്നല്ല ഇലക്ഷനിൽ മത്സരിക്കാനുള്ള വിദൂര സാധ്യത പോലുമില്ലെന്ന് മഞ്ജു വാര്യർ; രാഷ്ട്രീയ പ്രവേശന ചർച്ചകളിൽ ലേഡി സൂപ്പർ സ്റ്റാറിന്റെ പ്രതികരണം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

കൊച്ചി: മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായ മഞ്ജു എത്തുമെന്ന് പോലും പ്രചരണമുണ്ടായി. കോൺഗ്രസും സിപിഎമ്മും ബിജെപിയും നോട്ടമിടുന്ന സിനിമാക്കാരിയാണ് മഞ്ജു. എല്ലാവർക്കും മഞ്ജുവിനെ തങ്ങളുടെ ക്യാമ്പിൽ വേണം. എന്നാൽ രാഷ്ട്രീയത്തോട് മഞ്ജുവിന് തീരം മമതയില്ല. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് രാഷ്ട്രീയം തന്റെ മേച്ചിൽപുറമല്ലെന്ന് മഞ്ജു തുറന്ന് പറയുന്നത്.

ദൈവം എപ്പോഴും നമുക്കൊരു സുരക്ഷ തന്നിട്ടുണ്ട്. ഒരു ഒഴുക്കിലിങ്ങനെ പറയുന്നു. അതേ പറയാൻ പറ്റുവെന്നാണ് മഞ്ജുവിന്റെ പക്ഷം. മഞ്ജു വീടുണ്ടാക്കി കൊടുക്കുന്നു, ഡാൻസ് പഠിക്കാൻ സഹായിക്കുന്നു....ഈ സാമൂഹിക പ്രവർത്തനത്തെ കുറിച്ച് മഞ്ജു പ്രതികരിക്കുന്നത് ഇഹ്ങനെയാണ്. അതിലും വലിയ കാര്യങ്ങൾ ചെയ്യുന്നവർ എത്രയോ പേരുണ്ട്.എന്റെ മുഖം അറിയുന്നതുകൊണ്ട് അത് ശ്രദ്ധിക്കപ്പെടുന്നെന്നേയുള്ളു. അതുകൊണ്ടൊന്നും എനിക്ക് ഒരു വ്യത്യാസവും വരണൂല്യ. കുറച്ചു സാമൂഹിക പ്രതിബദ്ധത കൂടിയ പോലുണ്ട്.

ഇലക്ഷനിൽ മത്സരിക്കുന്നെന്നൊക്കെ കേട്ടല്ലോ എന്ന് ചോദിക്കുമ്പോൾ മറുപടി ഇങ്ങനെയും ഇതൊക്കെ രസല്ലേ...ഓരോ കഥകളിങ്ങനെ കേൾക്കാൻ അല്ലാതെന്തു പറയാൻ! സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അയ്യോ, ഇല്ലില്ല.ഒരു വിദൂര സാധ്യത പോലുമില്ലെന്ന് മഞ്ജു പറയുന്നു. ഇനി അഭിനയിക്കുമോന്ന് പണ്ട് ചോദിച്ചപ്പോഴും ഇതു തന്നെ പറഞ്ഞു...എന്ന ചോദ്യവും ഗൃഹലക്ഷ്മി ഉയർത്തുന്നു. അതുപോലല്ല, ഒന്നുമറിയില്ല ഇതിനെക്കുറിച്ച് ഇതിലൊന്നും താത്പര്യവുമില്ലെന്ന് തെളിച്ചു പറയുന്നുണ്ട് മഞ്ജു.

രാഷ്ട്രീയം മോശമല്ലല്ലോ.. എന്ന ചോദ്യത്തിന് അതിന് വേറെത്തന്നെ കഴിവുവേണം. എനിക്കതില്ല. നമുക്കിങ്ങനെ സിനിമയിൽ അഭിനയിച്ച്, നൃത്തം ചെയ്ത്, സമാധാനത്തോടു കൂടി..എന്നായിരുന്നു ലേഡി സൂപ്പർസ്റ്റാറിന്റെ മറുപടി. നേരത്തെ മഞ്ജു ഒരു അഭിനേത്രി മാത്രമായിരുന്നു, ഇപ്പോ സ്ത്രീ ശക്തിയുടെ പ്രതിനിധിയായി വരെ കാണുന്നവരുണ്ട്...എന്ന ചോദ്യത്തിന് സ്ത്രീ ശക്തിയുടെ പ്രതിനിധിയാകണം എന്നൊന്നും വിചാരിീച്ചിട്ടില്ല. അതൊക്കെ അറിയാതെ സംഭവിക്കുന്നതാ. ഒരു പക്ഷേ നമ്മൾ പറയുന്നതിൽ കാര്യമുണ്ട് എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടാവും. അതുകൊണ്ടൊക്കെയുള്ള ഒരിഷ്ടം. അത്രയെയുള്ളു.അതിന്റെ കാരണം അന്വേഷിച്ചു പോണ്ടെന്നും പറയുന്നു.

എനിക്കിഷ്ടമുള്ള ഒരു വാചകമുണ്ട്. ' യു വിൽ നെവർ റിയലൈസ് ഹൗ സ്ട്രോങ്ങ് യു ആർ, അൺടിൽ ബിയിങ് സ്ട്രോങ്ങ് ഈസ് ദ ഓൺല് ഓപ്ഷൻ യു ഹാവ് ലെഫ്റ്റ്.' അങ്ഹനെ സ്ട്രോങ്ങ് ആവേണ്ട ആവശ്യം വരുമ്പോൾ ആകുമായിരിക്കും. അല്ലാതെ ദിവസവും രാവിലെ എഴുന്നേറ്റ് ഞാൻ സ്ട്രോങ്ങ് ആണ് സ്ട്രോങ്ങ് ആണ് എന്ന പറയാറില്ല.-മഞ്ജു പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP