Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാഗവതിനെ കുറിച്ചോർത്ത് ലജ്ജിക്കുന്നു; ആർഎസ്എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നത്; രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച ജവാന്മാരോട് കാണിക്കുന്ന അനാദരവ്; വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

ഭാഗവതിനെ കുറിച്ചോർത്ത് ലജ്ജിക്കുന്നു; ആർഎസ്എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നത്; രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച ജവാന്മാരോട് കാണിക്കുന്ന അനാദരവ്; വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സൈന്യത്തെ അപമാനിക്കുന്ന വിധത്തിലാണ് ഭാഗവതിന്റെ പ്രസംഗമെന്നാണ് രാഹുലിന്റെ വിമർശനം. ട്വിറ്ററിലാണ് രാഹുലിന്റെ വിമർശനം. ആർഎസ്എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണ്. നമ്മുടെ രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച ജവാന്മാരോട് കാണിക്കുന്ന അനാദരവാണത്.

ദേശീയ പതാകയെ വന്ദിക്കുന്ന ഒരോ ജവാനെയും അപമാനിക്കുന്നതിനാൽ തന്നെ അത് ദേശീയ പതാകയോടുള്ള അനാദരവ് കൂടിയാണ്. നമ്മുടെ രക്ത സാക്ഷികളെയും സൈന്യത്തെയും അപമാനിച്ച നിങ്ങളെ കുറിച്ചോർത്ത് ലജ്ജിക്കുന്നു ഭാഗവത്. രാഹുൽ ട്വീറ്റ് ചെയ്തു. ആർ.എസ്.എസ് മാപ്പു പറയുക എന്ന ഹാഷ് ടാഗിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ, സൈന്യം ജവാന്മാരെ വാർത്തെടുക്കാൻ ആറുമാസം സമയമെടുക്കുമ്പോൾ ആർ.എസ്.എസിന് അത് മൂന്ന് ദിവസം കൊണ്ട് സാധിക്കുമെന്ന് മോഹൻ ഭാഗവത് പറഞ്ഞിരുന്നു.

അതേസമയം, മോഹൻ ഭാഗവതിന്റെ വാക്കുകളെ തെറ്റിദ്ധരിച്ചതാണെന്ന് ആർ.എസ്.എസ് വിശദീകരിച്ചു. ഇന്ത്യൻ സൈന്യത്തെയും സ്വയം സേവകരെയും താരതമ്യപ്പെടുത്താനല്ല അദ്ദേഹം മുതിർന്നത്. ദിനേന അച്ചടക്കം പരിശീലിക്കുന്നതിനാൽ സൈന്യത്തിന് ആറു ദിവസം വേണ്ട സ്ഥാനത്ത് സ്വയം സേവകർക്ക് മൂന്നു ദിവസം പരിശീലനം നൽകിയാൽ മതിയാകുമെന്നാണ് ഉദ്ദേശിച്ചതെന്ന് ആർ.എസ്.എസ് വിശദീകരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP