Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഞാൻ ആകാശത്തോക്ക് നോക്കി ചോദിച്ചു; സാറ ടെണ്ടുൽക്കർ എന്റെ ഭാര്യയാകണോ?; ആ നിമിഷം തന്നെ ആകാശത്ത് ഇടിമിന്നലുണ്ടായി; അതെന്റ ചോദ്യത്തിന്റ ഉത്തരമായിരുന്നു; സച്ചിന്റെ മകളെ ശല്യം ചെയ്ത യുവാവിന്റെ പ്രതികരണം കേട്ട് ഞെട്ടി പൊലീസ്

ഞാൻ ആകാശത്തോക്ക് നോക്കി ചോദിച്ചു; സാറ ടെണ്ടുൽക്കർ എന്റെ ഭാര്യയാകണോ?; ആ നിമിഷം തന്നെ ആകാശത്ത് ഇടിമിന്നലുണ്ടായി; അതെന്റ ചോദ്യത്തിന്റ ഉത്തരമായിരുന്നു; സച്ചിന്റെ മകളെ ശല്യം ചെയ്ത യുവാവിന്റെ പ്രതികരണം കേട്ട് ഞെട്ടി പൊലീസ്

മുബൈ: സച്ചിന്റെ മകളെ ശല്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്തപ്പോൾ കേട്ട മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്. ഇടിമിന്നലിന്റ നിർദ്ദേശമവനുസരിച്ചാണ് താൻ സാറയെ പ്രണയിച്ചതാണെന്നാണ് 32 വയസ്സുകാരനായ ദേബ്കുമാറിന്റെ വാദം.

സാറയെ ഞാൻ ആദ്യമായി കാണുന്നത് ടെലിവിഷനിൽ നിന്നുമാണ്. പിന്നീടത് മുഴുത്ത പ്രണയമായി, വിവാഹം കഴിക്കണമെന്നായി. ഇതിനുള്ള ഉത്തരത്തിനുവേണ്ടി ഞാൻ ആകാശത്തോക്ക് നോക്കി ചോദിച്ചു, സാറ ടെണ്ടുൽക്കർ എന്റെ ഭാര്യയാകണോ? ആ നിമിഷം തന്നെ ആകാശത്ത് ഇടിമിന്നലുണ്ടായി, അതെന്റ ചോദ്യത്തിന്റ ഉത്തരമായിരുന്നു സാറ എന്റെ ഭാര്യയാകേണ്ടവൾ തന്നെയാണെന്നായിരുന്നു ഇടിമിന്നൽ പറഞ്ഞത്. അവളുടെ വീട്ടിലേക്ക് വിളിച്ചപ്പോൾ താനീകാര്യം വ്യക്തമാക്കിയതായും ദേബ് കുമാർ പറഞ്ഞു.

തന്റ കൈയിലുള്ള ദേബ് & സാറ യെന്നുള്ള ടാറ്റു, 2011 ൽ സാറക്ക് 13 വയസ്സുള്ളപ്പോളാണ് താൻ ഈ ടാറ്റു ചെയ്തതെന്നും ദേബ്കുമാർ പറയുന്നു. ഞാൻ ലോകത്തിലെ ഏറ്റവും മികച്ച വ്യക്തിയാണെന്നും ദേബ് കുമാർ കൂട്ടിചേർത്തു.

സാറയെ താൻ നേരിട്ട് കണ്ടിട്ടില്ലെന്നും ടിവിയിൽകളി കണ്ടുകൊണ്ടിരുന്നപ്പോഴാണ് ഇവരെ ശ്രദ്ധിച്ചതെന്നും അന്നുമുതൽ സാറയോട് പ്രണയം തോന്നിയെന്നും സാറയെ വിവാഹം കഴിക്കണമെന്നും ദേബ് കുമാർ പൊലീസിനോട് പറഞ്ഞു.

അതേസമയം, ദേബ് കുമാറിന് മാനസിക തകരാറുണ്ടെന്നും കഴിഞ്ഞ എട്ടു വർഷമായി ചികിത്സയിലാണെന്നുമാണ് കുമാറിന്റെ വീട്ടുകാർ പറയുന്നത്. കോളേജിൽ പഠനം നിർത്തിയ ഇയാൾക്ക് നിലവിൽ തൊഴിലൊന്നുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP